ലോ​ക​കേ​ര​ള​സ​ഭ മേ​ഖ​ലാ​സ​മ്മേ​ള​നം:​ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ നോ​ർ​ക്ക പ്ര​തി​നി​ധി​ക​ൾ ല​ണ്ട​നി​ൽ
Wednesday, October 5, 2022 9:05 PM IST
ല​ണ്ട​ൻ: ലോ​ക​കേ​ര​ള​സ​ഭ യൂ​റോ​പ്പ് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നോ​ർ​ക്ക റ​സി​ഡ​ന്‍റ് വൈ​സ്-​ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, അ​ജി​ത് കൊ​ളാ​സേ​രി എ​ന്നി​വ​ർ ല​ണ്ട​നി​ലെ​ത്തി. ലോ​ക​കേ​ര​ള​സ​ഭ യൂ​റോ​പ്പ് മേ​ഖ​ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്ന് നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നോ​ർ​ക്ക പ്ര​തി​നി​ധി​ക​ൾ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും പ്ര​വാ​സി പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​നും പ്ര​വാ​സി​ക​ളു​ടെ സം​വ​ദി​ക്കു​വാ​നും മു​ഖ്യ​ന്ത്രി​യും, മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ എ​ത്തും.

പ്ര​വാ​സി പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​തോ​ട​നു​ബ​ന്ധി​ച്ചു അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കേ​ളീ​ര​വം ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യം ആ​ക്ക​ണ​മെ​ന്ന് എ​ല്ലാ പ്ര​വാ​സി​ക​ളോ​ടും സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.
ിീൃസ​മ​ബാ​ലാ​യ​ലൃ​ബെ2022ീ​രേീ05.​ഷു​ഴ