ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​യി​യേ​ഷ​ൻ ഈ​സ്റ്റ​ർ , വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Thursday, April 20, 2023 7:30 AM IST
ക്യൂൻസ് ലാൻഡ്: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ നടത്തപ്പെട്ടു. ഡോ. ജേ​ക്ക​ബ് ചെ​റി​യാ​ൻ മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അസോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ​സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​സാ​ജു സി ​പി. ഈ​സ്റ്റ​ർ, വി​ഷു​വി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കുവച്ചു. മ​ല​യാ​ളി​ക​ൾ സം​യു​ക്ത​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ കൊ​ണ്ടാ​ടേ​ണ്ട​തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും മാ​ർ​ഷ​ൽ ജോ​സ​ഫ് ന​ന്ദി അ​റി​യി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ നീ​യോ​ട്ട്സ് വ​ക്ക​ച്ച​നും, അ​ശ്വ​തി സ​രു​ണു​മാ​ണ്. ജോ​യി​ന്റ് സെ​ക്ര​ട്ട​റി സോ​ജ​ൻ പോ​ൾ, ട്രഷ​റ​ർ ട്രീ​സ​ൻ ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​റി​ൾ സി​റി​യ​ക്ക്, സാം ​ജോ​ർ​ജ്, സി​ബി മാ​ത്യു, റി​ജു എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് മ​റ്റ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.