മെ​ൽ​ബ​ണി​ലെ ആ​ദ്യ മ​ല​യാ​ളി - ത​മി​ഴ് ഐ​ക്യ സം​ഗ​മ​മാ​കാ​ൻ "നി​ലാ​വ്'
Wednesday, June 7, 2023 7:44 PM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ത​മി​ഴ് - മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​നി​ശ​യൊ​രു​ക്കാ​ൻ കൈ​കോ​ർ​ത്ത് മെ​ൽ​ബ​ൺ മ​ല​യാ​ളി യൂ​ത്ത് സൊ​സൈ​റ്റി​യും(​എം​എം​വൈ​എ​സ്) മെ​ൽ​ബ​ൺ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​മി​ഴ് സ്റ്റു​ഡ​ന്‍റ്സും(​മാ​റ്റ്സ്).

"നി​ലാ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗ​മം മെ​ൽ​ബ​ൺ പ​വി​ല​യ​നി​ൽ ജൂ​ൺ 23-ന് ​അ​ര​ങ്ങേ​റും. സം​ഗ​മ​ത്തി​ന്‍റെ 750 ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ വി​റ്റു​പോ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ എം​എം​വൈ​എ​സി​നൊ​പ്പം ചേ​ർ​ന്ന് "നി​ലാ​വ്' ഐ​ക്യ​നി​ശ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​റ്റ്സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​യി​ര​ത്തോ​ളം പേ​ർ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചു.ഓ​സ്ട്രേ​ലി​യ​ൻ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ എം​എം​വൈ​എ​സ്, "മേ​ളം' എ​ന്ന പേ​രി​ൽ മെ​ൽ​ബ​ണി​ൽ പ്രൗ​ഢോ​ജ്ജ്വ​ല​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​യാ​ണി​ത്.

രാ​ജ്യ​ത്തെ മ​റ്റ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എം​വൈ​എ​സ് ര​ക്ത​ദാ​ന ക്യാ​മ്പെ​യ്ന​ട​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്.

2021-ൽ ​സ്ഥാ​പി​ത​മാ​യ മാ​റ്റ്സ് മെ​ൽ​ബ​ണി​ലെ ത​മി​ഴ് ജ​ന​ത​യ്ക്കി​ട​യി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള സം​ഘ​ട​ന​യാ​ണ്.