ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; ക്വീ​ൻ​സ്‌​ലാ​ൻ​ഡിൽ നാ​ലു സൈ​നി​ക​രെ കാ​ണാ​താ​യി
Saturday, July 29, 2023 10:08 AM IST
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡ് തീ​ര​ത്ത് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് പേ​രെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ലി​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ ഓ​സ്‌​ട്രേ​ലി​യ​ൻ-​യു​എ​സ് സൈ​ന്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

എം​ആ​ർ​എ​ച്ച്-90 താ​യ്പാ​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണ് വി​റ്റ്സ​ണ്ടേ ദ്വീ​പി​ന് സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു നാ​ലു സൈ​നി​ക​രെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും പ്ര​തി​രോ​ധ മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ർ​ലെ​സ് പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ​ൻ ക​ട​ലി​ൽ യു​എ​സും ഓ​സ്ട്രേ​ലി​യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച താ​ലി​സ്മാ​ൻ സ​ബ​ർ സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​ന പ​റ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന​ത്.