ലെ​സ്റ്റ​റി​ൽ ക്നാ​നാ​യ സം​ഗ​മം സ​മാ​പി​ച്ചു
Tuesday, July 1, 2025 4:22 PM IST
ലെ​സ്റ്റ​ർ: യൂ​റോ​പ്പി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് ആ​വേ​ശോ​ജ്വ​ല കൊ​ടി​യി​റ​ക്കം. ലെ​സ്റ്റ​ർ ന​ഗ​ര​ത്തി​ലെ മെ​ഹ​ർ സെ​ന്‍റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സാ​ക്ഷ്യം വ​ഹി​ച്ച​ത് മ​ഹാ കൂ​ട്ടാ​യ്മയ്ക്ക്.

ക്നാ​നാ​യ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യി​ൽ ഫാ. ​സ​ജി എ​ബ്ര​ഹാം, കോ​ച്ചേ​ത്ത്, ഫാ. ​ബി​നോ​യ് ത​ട്ടാ​ൻ കു​ന്നേ​ൽ, ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.




തു​ട​ർ​ന്ന് സ​ന്നി​ഹി​ത​രാ​യ വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.