Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Special News : kerala

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ്ര​മോ​ഷ​ന് പി​ന്നി​ൽ ച​തി​യോ? അ​റി​യ​ണം ഈ ​പ​ര​സ്യ ര​ഹ​സ്യ​ങ്ങ​ൾ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​തി​മ​റ​ന്നൊ​രു യു​വ ത​ല​മു​റ​യാ​ണ് ഇ​ന്ന​ത്തെ ജെ​ൻ​സി​ക​ൾ. എ​ന്ത് ചെ​യ്താ​ലും അ​തെ​ടു​ത്ത് പോ​സ്റ്റ് ചെ​യ്തി​ല്ല​ങ്കി​ൽ ചി​ല​ർ​ക്ക് അ​ന്ന​ത്തെ ഉ​റ​ക്കം പോ​ലും പോ​കു​മെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ന​മ്മ​ൾ ആ​രാ​ധി​ക്കു​ന്ന ആ​ളു​ക​ൾ എ​ന്ത് ചെ​യ്താ​ലും അ​തി​നെ അ​നു​ക​രി​ക്കാ​ൻ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വൊ​ന്നു​മ​ല്ല. വെ​റും പ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ടി കു​റ​യ്ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ​കു​തി വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ൾ, അ​ത്ഭു​ത​ക​ര​മാ​യ ഫ​ല​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ അ​ങ്ങ​നെ നീ​ളു​ന്നു ഈ ​ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ വീ​ഡി​യോ​ക​ൾ. അ​തെ​ല്ലാം സ്ക്രോ​ൾ ചെ​യ്യു​ന്ന​തി​നൊ​പ്പം അ​ത് വാ​ങ്ങി​ക്കു​ന്ന ആ​ളു​ക​ളും തെ​ല്ലൊ​ന്നു​മ​ല്ല.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ്രൊമോ​ഷ​ൻ

വെ​റു​തെ റീ​ൽ ക​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ൽ ക​ണ്ണി​ലു​ട​ക്കി​യൊ​രു പ​ര​സ്യം. അ​തി​ൽ പ​റ​യു​ന്നൊ​രു സാ​ധ​ന​ത്തി​ന് വി​ല​യും കു​റ​വ്. ഉ​ട​ൻ​ത​ന്നെ അ​തി​നു താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തു. ഓ​ർ​ഡ​ർ ന​ൽ​കി. പ​ണം അ​ട​ച്ചു. സാ​ധ​നം കൈ​യി​ൽ കി​ട്ടു​മ്പോ​ഴാ​ണ് പ​ല​ർ​ക്കും അ​ബ​ദ്ധം മ​ന​സി​ലാ​കു​ന്ന​ത്. പ​ര​സ്യ​ത്തി​ൽ ക​ണ്ട ഉ​ൽ​പ്പ​ന്ന​മ​ല്ല ല​ഭി​ച്ച​ത്. ചി​ല​പ്പോ​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​നം. മ​റ്റു ചി​ല​പ്പോ​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഉ​ൽ​പ്പ​ന്നം പോ​ലും ല​ഭി​ക്കി​ല്ല. പ​ണം ന​ഷ്ട​പ്പെ​ട്ട് പ​രാ​തി​പ്പെ​ടാ​ൻ പോ​ലും വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രു​മു​ണ്ട്.

ന​മ്മു​ടെ നി​ത്യ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി​ത്ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ മാ​റി​ക്ക​ഴി​ഞ്ഞു. അ​തി​നൊ​പ്പം ഓ​ൺ​ലൈ​ൻ വി​പ​ണി​യും വ​ള​രു​ക​യാ​ണ്. എ​ന്നാ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ക​രു​ത​രു​ത്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ ഈ ​പ്ര​മോ​ഷ​നു​ക​ൾ​ക്ക് പി​ന്നി​ൽ പ​ണം വാ​ങ്ങി​യു​ള്ള പ​ര​സ്യ​ങ്ങ​ളാ​ണോ? ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ? പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന ഗു​ണ​ങ്ങ​ൾ ഉ​ൽ​പ്പ​ന്ന​ത്തി​നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടാ​ണോ ഇ​വ​ർ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത്? സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഈ ​ലോ​ക​ത്തി​ന​പ്പു​റം ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​യേ​ണ്ട ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മു​ണ്ട്.

പ​ണം വാ​ങ്ങി​യു​ള്ള പ​ര​സ്യ​ങ്ങ​ൾ, സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, യാ​ത്ര​ക​ൾ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യു​ള്ള പ്ര​മോ​ഷ​നു​ക​ൾ. പ​ല രൂ​പ​ത്തി​ലാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ മാ​ർ​ക്ക​റ്റിം​ഗ് ന​ട​ക്കു​ന്ന​ത്. അ​തി​നൊ​ക്കെ അ​വ​ർ​ക്ക് ത​ക്ക​താ​യ പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം കാ​ഴ്ച​ക്കാ​രാ​യ ന​മ്മ​ൾ അ​റി​യേ​ണ്ട​താ​യു​ണ്ട്.

നി​യ​മ വ​ശ​ങ്ങ​ൾ എ​ന്തെ​ല്ലാം

ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കും വ്യ​വ​സ്ഥ​യു​ണ്ട്. 2019-ലെ ​ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 21-ാം വ​കു​പ്പ് പ്ര​കാ​രം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ സെ​ൻ​ട്ര​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​ഥോ​റി​റ്റി​ക്ക് ന​ട​പ​ടി​യെ​ടു​ക്കാം.

* തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും
ശി​പാ​ർ​ശ ചെ​യ്യു​ന്ന വ്യ​ക്തി​ക്കും ആ​ദ്യ​ത്തെ ലം​ഘ​ന​ത്തി​ന് 10 ല​ക്ഷം രൂ​പ​വ​രെ പി​ഴ ചു​മ​ത്താ​ൻ വ്യ​വ​സ്ഥ​യു​ണ്ട്.

* തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്ക് 1 വ​ർ​ഷം മു​ത​ൽ 3 വ​ർ​ഷം വ​രെ പു​തി​യ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താം.

* ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 2 വ​ർ​ഷം മു​ത​ൽ 5 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, പ​ര​സ്യ​ത്തി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന അം​ഗീ​ക​ർ​ത്താ​വി​ന് നി​യ​മ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​മു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കു​ള്ള ച​ട്ട​ങ്ങ​ൾ

* പ​ണം വാ​ങ്ങി​യോ, സൗ​ജ​ന്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൈ​പ്പ​റ്റി​യോ ചെ​യ്യു​ന്ന പ്രൊ​മോ​ഷ​ൻ വീ​ഡി​യോ​ക​ളു​ടെ കൂ​ടെ 'Paid Promotion', Ad, അ​ല്ലെ​ങ്കി​ൽ 'Sponsored' എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

* ഒ​രു ഉ​ൽ​പ്പ​ന്ന​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ അ​തി​ന്‍റെ സ​ത്യ​സ​ന്ധ​ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ചി​രി​ക്ക​ണം

* പ​ര​സ്യ​മാ​ണി​തെ​ന്ന സൂ​ച​ന വീ​ഡി​യോ​യു​ടെ​യോ പോ​സ്റ്റി​ന്‍റെ​യോ ആ​രം​ഭ​ത്തി​ൽ ത​ന്നെ പ​റ​യ​ണം. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കാ​ണാ​നും മ​ന​സി​ലാ​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം അ​വ.

വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ GAMA (Grievances Against Misleading Advertisements) പോ​ർ​ട്ട​ൽ വ​ഴി​യോ, നാ​ഷ​ണ​ൽ ക​ൺ​സ്യൂ​മ​ർ ഹെ​ൽ​പ‌്‌​ലൈ​ൻ (1915) വ​ഴി​യോ ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്.

Latest News

Corehub Up