x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ൽ​ട്ട​റി​ൽ കാ​ണു​ന്ന മു​ഖ​മ​ല്ല ന​മ്മു​ടെ മു​ഖം! സൗ​ന്ദ​ര്യം തേ​ടി ന​മ്മ​ൾ എ​വി​ടെ വ​രെ പോ​കു​ന്നു?

വെബ് ഡെസ്ക്
Published: November 21, 2026 12:05 PM IST | Updated: November 21, 2026 12:05 PM IST

പ്രതീകാത്മക ചിത്രം

 

ഇ​ന്ന് രാ​വി​ലെ എ​ഴു​ന്നേ​റ്റ് ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യ​പ്പോ​ൾ എ​ന്ത് തോ​ന്നി?
"മു​ഖം ഒ​ന്ന് വെ​ളു​ത്തി​രു​ന്നെ​ങ്കി​ൽ..."
"ഈ ​മു​ഖ​കു​രു ഒ​ന്ന് മാ​റി​യി​രു​ന്നെ​ങ്കി​ൽ..."
"മു​ടി ഒ​ന്ന് നീ​ളം കൂ​ടി​യി​രു​ന്നെ​ങ്കി​ൽ...

"ഇ​ത് ഒ​രാ​ളു​ടെ മാ​ത്രം ചി​ന്ത​യ​ല്ല. കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും, ആ​ൺ​കു​ട്ടി​ക​ളു​ടെ​യും ചി​ന്ത ഇ​തു​ത​ന്നെ​യാ​ണ്.
എ​ന്തു​കൊ​ണ്ടാ​ണ് ന​മു​ക്ക് ഇ​ങ്ങ​നെ തോ​ന്നു​ന്ന​ത്,ഇ​ന്ന് ന​മ്മ​ൾ കാ​ണു​ന്ന​ത് യ​ഥാ​ർ​ത്ഥ മു​ഖ​ങ്ങ​ള​ല്ല.​ഇ​ൻ​സ്റ്റ​ഗ്രാം തു​റ​ന്നാ​ൽ ഫി​ൽ​ട്ട​ർ ഇ​ട്ട മു​ഖ​ങ്ങ​ൾ. മു​ഖ​ത്ത് ഒ​രു പാ​ടു​മി​ല്ല. ഒ​രു കു​രു​വു​മി​ല്ല. മു​ഖം ക​ണ്ണാ​ടി പോ​ലെ തി​ള​ങ്ങു​ന്നു.

റീ​ൽ​സി​ൽ കാ​ണു​ന്ന ചേ​ച്ചി പ​റ​യും "ഞാ​ൻ ഈ ​ക്രീം ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ഏ​ഴ് ദി​വ​സ​ത്തി​ൽ നി​ങ്ങ​ളും വെ​ളു​ക്കും!"​യൂ​ട്യൂ​ബി​ൽ കാ​ണു​ന്ന ചേ​ട്ട​ൻ പ​റ​യും , "ഈ ​സി​റം അ​ടി​ച്ചാ​ൽ മു​ടി ഇ​ങ്ങ​നെ വ​ള​രും!"​ന​മ്മ​ൾ അ​ത് വി​ശ്വ​സി​ച്ച് പോ​യി വാ​ങ്ങും.

ഒ​രു ക്രീം, ​പി​ന്നെ ഒ​രു സി​റം, പി​ന്നെ ഒ​രു ഫേ​സ് വാ​ഷ്, പി​ന്നെ ഒ​രു പൗ​ഡ​ർ... അ​ങ്ങ​നെ ന​മ്മു​ടെ ബാ​ത്ത്റൂം ഷെ​ൽ​ഫ് നി​റ​യും. പ​ക്ഷേ മ​ന​സ് നിറയില്ല.

സ​ത്യം എ​ന്താ​ണ്?

സൗ​ന്ദ​ര്യം എ​ന്ന​ത് ഒ​രു ക്രീ​മി​ന്‍റെ ട്യൂ​ബി​ല​ല്ല.​ന​മ്മു​ടെ തൊ​ലി​യു​ടെ നി​റം ന​മ്മു​ടെ ജീ​ൻ ആ​ണ്. ന​മ്മു​ടെ അ​ച്ഛ​നും അ​മ്മ​യും ത​ന്ന​താ​ണ്. അ​തി​നെ ബ​ല​മാ​യി മാ​റ്റാ​ൻ നോ​ക്കു​മ്പോ​ഴാ​ണ് പ്ര​ശ്നം തു​ട​ങ്ങു​ന്ന​ത്.​പെ​ട്ടെ​ന്ന് വെ​ളു​ക്കും എ​ന്ന് പ​റ​യു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും തൊ​ലി​യെ പൊ​ള്ളി​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ ഉ​ണ്ടാ​കും. ആ​ദ്യം വെ​ളു​ത്ത​താ​യി തോ​ന്നും. പി​ന്നെ തൊ​ലി നേ​ർ​ത്തു​വ​രും. പി​ന്നെ ചു​വ​ന്ന് ത​ടി​ക്കും. പി​ന്നെ കു​രു കൂ​ടും. അ​വ​സാ​നം ഡോ​ക്ട​റെ കാ​ണേ​ണ്ടി വ​രും.​ഒ​രു ഫി​ൽ​ട്ട​ർ ന​മ്മു​ടെ മു​ഖ​ത്തെ മാ​റ്റും. പ​ക്ഷേ ഫി​ൽ​ട്ട​ർ മാ​റ്റി​യാ​ൽ ന​മ്മ​ൾ പ​ഴ​യ ന​മ്മ​ൾ ത​ന്നെ. പി​ന്നെ ന​മു​ക്ക് ന​മ്മു​ടെ യ​ഥാ​ർ​ത്ഥ മു​ഖം ഇ​ഷ്ട​മി​ല്ലാ​താ​കും. ഇ​താ​ണ് ഇ​ന്ന് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം.

യ​ഥാ​ർ​ത്ഥ സൗ​ന്ദ​ര്യം

1. ന​ല്ല ഉ​റ​ക്കം:
രാ​ത്രി ഏ​ഴ് മ​ണി​ക്കൂ​ർ ന​ന്നാ​യി ഉ​റ​ങ്ങി​യാ​ൽ, ഒ​രു ക്രീ​മി​നും ത​രാ​ൻ പ​റ്റാ​ത്ത തി​ള​ക്കം മു​ഖ​ത്തി​ന് കി​ട്ടും.
2. വെ​ള്ളം:
ദി​വ​സം എ​ട്ട് ഗ്ലാ​സ് വെ​ള്ളം കു​ടി​ച്ചാ​ൽ ച​ർ​മ്മം ത​നി​യെ വൃ​ത്തി​യാ​കും.
3. വെ​യി​ൽ:
രാ​വി​ലെ 15 മി​നി​റ്റ് വെ​യി​ൽ കൊ​ണ്ടാ​ൽ, വി​റ്റാ​മി​ൻ D കി​ട്ടും, മു​ഖ​ത്തി​ന് സ്വാ​ഭാ​വി​ക തി​ള​ക്കം കി​ട്ടും.
4. സ​ന്തോ​ഷം:
മ​ന​സ് ​സന്തോ​ഷ​മാ​യി​രു​ന്നാ​ൽ, മു​ഖം ത​നി​യെ ചി​രി​ക്കും. അ​താ​ണ് ഏ​റ്റ​വും വ​ലി​യ ബ്യൂ​ട്ടി ക്രീം.
5. ​ല​ളി​ത​മാ​യ പ​രി​ച​ര​ണം:
വി​ല കൂ​ടി​യ​പ​ത്ത്സാ​ധ​നം വേ​ണ്ട. ന​ല്ലൊ​രു സോ​പ്പ്, ഒ​രു മോ​യി​സ്ച​റൈ​സ​ർ, ഒ​രു സ​ൺ​സ്ക്രീ​ൻ. അ​തു​മ​തി. എ​ന്തെ​ങ്കി​ലും വ​ലി​യ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ ഒ​രു ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റി​നെ കാ​ണു​ക,ഇ​ൻ​ഫ്ലു​വ​ൻ​സ​റെ അ​ല്ല.
സൗ​ന്ദ​ര്യം എ​ന്ന​ത് വെ​ളു​ത്ത നി​റ​മ​ല്ല. സൗ​ന്ദ​ര്യം എ​ന്ന​ത് ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​മാ​ണ്,ആ​ത്മ​വി​ശ്വാ​സ​മു​ള്ള ചി​രി​യാ​ണ്.

ന​മ്മു​ടെ മു​ഖ​ത്തെ ആ ​ചെ​റി​യ കു​രു​വും, ആ ​ചെ​റി​യ പാ​ടും, ആ ​ചെ​റി​യ ക​റു​പ്പും... അ​തെ​ല്ലാം കൂ​ടി​യാ​ണ് ന​മ്മ​ൾ .

ഇ​നി അ​വ​സാ​നം ഒ​രു യ​ഥാ​ർ​ത്ഥ വാ​ർ​ത്ത കൂ​ടി പ​റ​യാം...
ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് 17 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ണ്ട  വെ​ളു​ക്കാ​നുള്ള ക്രീം ​തേ​ച്ച് ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം വ​ന്നു. ആ ​ക്രീ​മി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ 12,500 ഇ​ര​ട്ടി മെ​ർ​ക്കു​റി വി​ഷം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ഒ​രു വ​ർ​ഷം ആ ​ക്രീം തേ​ച്ച​തി​ന് ശേ​ഷം അ​വ​ൾ​ക്ക് കാ​ലി​ൽ നീ​ര് വ​ന്നു, ന​ട​ക്കാ​ൻ പ​റ്റാ​താ​യി, ഓ​ർ​മ്മ​ക്കു​റ​വ് വ​ന്നു.​അ​വ​ളു​ടെ ക​ഥ ന​മ്മു​ടെ വീ​ട്ടി​ൽ ആ​വ​ർ​ത്തി​ക്ക​രു​ത്.​ഫി​ൽ​ട്ട​ർ ഇ​ല്ലാ​തെ, ഭ​യ​മി​ല്ലാ​തെ, ന​മ്മു​ടെ യ​ഥാ​ർ​ത്ഥ മു​ഖ​വു​മാ​യി സ​ന്തോ​ഷ​മാ​യി​രി​ക്കൂ. കാ​ര​ണം ന​മ്മ​ൾ ഇ​പ്പോ​ൾ ത​ന്നെ സു​ന്ദ​രി​യാ​ണ്. ന​മ്മ​ൾ ഇ​പ്പോ​ൾ ത​ന്നെ സു​ന്ദ​ര​നാ​ണ്!

Tags : beauty story

Recent News

Corehub Up