Sports
വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ഇന്ത്യൻ പേസർമാരുടെ തീപാറും ബൗളിങ്ങിൽ തുടക്കത്തിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് മധ്യനിരയുടെ കരുത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന മികച്ച നിലയിലാണ് ആതിഥേയർ.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പേസർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ തകർന്ന കിവീസിന്റെ അഞ്ച് മുൻനിര വിക്കറ്റുകൾ വെറും 70 റൺസിനിടെയാണ് നഷ്ടമായത്. ക്യാപ്റ്റൻ ടോം ലാതം (0), ഡെവൻ കോൺവെ (നാല്), രചിൻ രവീന്ദ്ര (15), ഡാരിൽ മിച്ചൽ (ഒന്ന് ), ടോം ബ്ലണ്ടൽ (അഞ്ച്) എന്നിവർ വേഗത്തിൽ മടങ്ങി.
എന്നാൽ അഞ്ചിന് 70 എന്ന നിലയിൽ തകർന്ന ന്യൂസിലൻഡിന് തുണയായത് ഹെൻറി നിക്കോൾസും ഗ്ലെൻ ഫിലിപ്സുമാണ്. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും ഇന്ത്യൻ ബൗളർമാരുടെ പ്രതീക്ഷകൾ തകർത്തു. ഹെൻറി നിക്കോൾസ് 113 റൺസുമായും ഗ്ലെൻ ഫിലിപ്സ് 94 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അൻഷുൽ കംബോജും ആകാശ് ദീപും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Sports
വെല്ലിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് പതറുന്നു. 23 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലൻഡ്. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ കിവീസ് മുൻനിര ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല.
ക്യാപ്റ്റൻ ടോം ലാഥം പൂജ്യത്തിന് (രണ്ട് പന്തിൽ) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായതോടെയാണ് തകർച്ചയ്ക്ക് തുടക്കമായത്. പിന്നാലെ ഡെവണ്‍ കോണ്‍വേ നാല് റണ്‍സിനും (13 പന്തിൽ) അൻഷുൽ കാംബോജിന്റെ പന്തിൽ ഋഷഭ് പന്തിന്റെ കൈകളിൽ ഒതുങ്ങി. രചിൻ രവീന്ദ്രയ്ക്ക് 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആകാശ് ദീപിന്റെ പന്തിൽ പന്തിന് ക്യാച്ച് നൽകിയാണ് രചിൻ മടങ്ങിയത്. ഡാരിൽ മിച്ചലിനെ (എട്ട് പന്തിൽ ഒന്ന്) യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് ബുമ്ര കിവീസിന് വീണ്ടും പ്രഹരമേൽപ്പിച്ചു.
അതേസമയം, ഒരു വശത്ത് നിലയുറപ്പിച്ച ഹെൻറി നിക്കോൾസ് (29) ടോം ബ്ലണ്ടലിനൊപ്പം (5) ചേർന്ന് ഇന്നിംഗ്സ് കരകയറ്റാൻ ശ്രമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Sports
റാവൽപിണ്ടി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം പുറത്തായ രീതി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്റ്റംപിലേക്ക് നീങ്ങിയ പന്ത് ബാബർ ലീവ് ചെയ്തതോടെയാണ് വിക്കറ്റ് നഷ്ടമായത്.
ലങ്കൻ പേസർ ലഹിരു കുമാരയുടെ പന്തിലാണ് പാക്കിസ്ഥാൻ നായകന്റെ വിക്കറ്റ് തെറിച്ചത്. ഒരു മുൻനിര ബാറ്ററിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പിഴവാണ് താരത്തിൽ നിന്ന് സംഭവിച്ചത്.
എന്തായാലും ബാബറിന്റെ വിക്കറ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന വിഷയം. നൂറ്റാണ്ടിന്റെ ലീവ് എന്നാണ് ക്രിക്കറ്റ് പേജുകൾ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നാലു പേസർമാരെ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിർണായകമായ സൂചനകൾ നൽകി. ടീമിലുള്ള ആറ് പേസ് ബൗളർമാരിൽ ആരൊക്കെയാകും അന്തിമ ഇലവനിൽ ഇടംപിടിക്കുകയെന്ന് ടീം മാനേജ്മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗിൽ വ്യക്തമാക്കി.
ഏകദിന പരമ്പരയിൽ ഇന്ത്യൻ പേസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അന്തിമ ഇലവനെക്കുറിച്ച് ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നാല് പേസ് ബൗളർമാർ ഏതായാലും കളിക്കും. എന്നാൽ ആരൊക്കെയായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. സ്വന്തം നാട്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് മികച്ച റിക്കാർഡാണുള്ളത്. അതിനാൽ ഏകദിന പരമ്പരയേക്കാൾ വലിയ വെല്ലുവിളിയായിരിക്കും ടെസ്റ്റ് മത്സരമെന്നും ഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സരത്തിന്റെ മൂന്നാം ദിവസം മുതൽ പിച്ച് ബാറ്റിംഗിന് അനുകൂലമാകാൻ സാധ്യതയുള്ളതിനാൽ വാലറ്റത്തും ബാറ്റിംഗിന് സംഭാവന നൽകാൻ കഴിയുന്ന ബൗളർമാരെയാണ് ടീം പരിഗണിക്കുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ്, ഗുരുനൂർ ബ്രാർ എന്നിവരാണ് സ്ക്വാഡിലുള്ള മറ്റ് പേസ് ബൗളർമാർ.
Sports
വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വലതുകൈയ്ക്ക് പരിക്കേറ്റ സ്പിൻ ഓൾറൗണ്ടർ മിച്ചൽ സാന്റർ പരമ്പരയിൽ നിന്ന് പുറത്തായി. ഞായറാഴ്ച ബേ ഓവലിൽ ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പന്ത് കൈയിൽ കൊണ്ടതിനെ തുടർന്നുണ്ടായ പരിക്ക് സ്കാനിംഗിൽ പൊട്ടലാണെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും തുടർന്നുള്ള രണ്ടാം ടെസ്റ്റിലും സാന്റനർക്ക് കളിക്കാനാകില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ കളിക്കുമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
സാന്റനർക്ക് പകരക്കാരനായി 28കാരനായ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ന്യൂസിലൻഡ് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സെൻട്രൽ ഡിസ്ട്രിക്ട്സിന്റെ താരമായ ഫോക്സ്ക്രോഫ്റ്റ് മേയിൽ അയർലൻഡിനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ഏക ഇന്നിംഗ്സിൽ 98 റൺസ് നേടി താരം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
Sports
ഗാഡര്വാര (മധ്യപ്രദേശ്): എഴുപതാമത് ദേശീയ സ്കൂള്‍ സീനിയര്‍ ബോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കാശ്മീരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ഫൈനലില്‍ പ്രവേശിച്ചു.
ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന ടീമുകളെ തോല്‍പ്പിച്ച് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. പ്രീക്വാർട്ടറില്‍ ഗോവയെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സെമിയിലേക്കു മുന്നേറി.
ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ നാഷണല്‍സ് അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളം ഫൈനലില്‍ പ്രവേശിക്കുന്നത്. ആലപ്പുഴ സ്വദേശി ശ്രാവണ്‍ ചന്ദ്രന് ആണ് ക്യാപ്റ്റന്‍.
മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശി വാണിയമ്പലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഡോ. അഖിലേഷ് ആണ് കോച്ച്. മാനേജര്‍: മലപ്പുറം എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിനോജ്.
Sports
ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിനായി രോഹന് കുന്നുമ്മലിന്റെയും (47 പന്തില്‍ 75) സഞ്ജു സാംസണിന്റെയും (16 പന്തില്‍ 47) തകര്‍പ്പന്‍ ബാറ്റിംഗ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. എതിരാളികളായ മഹാരാഷ്ട്ര 16 ഓവറില്‍ 117 റണ്‍സിനു പുറത്തായി. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ കേരളത്തിന്റെ പേസര്‍ എം.ഡി. നിധീഷാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
മുഹമ്മദ് അസ്ഹറുദ്ദീന്റെ (1) വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മൂന്നാം നമ്പറില്‍ എത്തിയ അഹമ്മദ് ഇമ്രാനും (13) പിന്നാലെ മടങ്ങി. എന്നാല്‍, മൂന്നാം വിക്കറ്റില്‍ രോഹന് കുന്നുമ്മലും സഞ്ജു സാംസണും ചേര്‍ന്ന് സ്കോര്‍ 118ല്‍ എത്തിച്ചു. മൂന്നു സിക്സും ഒമ്പതു ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. സഞ്ജുവിന്റെ ബാറ്റില്‍നിന്ന് അഞ്ചു സിക്സും മൂന്നു ഫോറും പിറന്നു. സല്മാന് നിസാര്‍ 13 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു.
212 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ പൃഥ്വി ഷാ (6) തുടക്കത്തിലേ പുറത്ത്. ഏഴാമനായെത്തിയ രാമകൃഷ്ണ ഘോഷാണ് (28) അവരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം.
Sports
ഏഴ് വർഷം നീണ്ട കാത്തിരിപ്പ്... ഒടുവിൽ കിവീസ് മണ്ണിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ! 2019ന് ശേഷം ന്യൂസിലൻഡിൽ ഏകദിന പരമ്പരയെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ 22 റൺസിന്റെ ആവേശജയം കുറിച്ചാണ് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയത്. 2019ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ പരമ്പര നേടിയ ഇന്ത്യക്ക് പിന്നീട് കിവീസ് മണ്ണിൽ കാലിടറുകയായിരുന്നു.
തോൽവികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രവിജയം
2019-ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ 4-1ന് പരമ്പര നേടിയതിന് ശേഷം കിവീസ് മണ്ണിൽ ഇന്ത്യക്ക് കഷ്ടകാലമായിരുന്നു. 2020ൽ 3-0ത്തിന് പരമ്പര അടിയറവെച്ച ഇന്ത്യക്ക് 2022-ലും തിരിച്ചടിയേറ്റു. അന്ന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റപ്പോൾ തുടർന്നുള്ള രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ പരമ്പര 1-0ന് ന്യൂസിലൻഡ് സ്വന്തമാക്കി.
ഏഴ് വർഷത്തോളം നീണ്ട ഈ കാത്തിരിപ്പിനാണ് ഇപ്പോൾ ഇന്ത്യ വിരാമമിട്ടിരിക്കുന്നത്. ന്യൂസിലൻഡിന്റെ ആധിപത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വന്തം മണ്ണിൽ തുടർച്ചയായി 11 ഉഭയകക്ഷി ഏകദിന പരമ്പരകളിൽ തോൽവിയറിയാതെയാണ് കിവീസ് മുന്നേറിയിരുന്നത്. ആ വിജയക്കുതിപ്പിന് തടയിടാനും ഇന്ത്യക്കായി. വിദേശ മണ്ണിൽ ഗൗതം ഗംഭീർ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമെന്ന നേട്ടവും ഇതോടെ സ്വന്തമായി.
കോഹ്ലിയും രോഹിത്തും നിരാശപ്പെടുത്തി
ടീം ഇന്ത്യ ചരിത്രനേട്ടം ആഘോഷിക്കുമ്പോഴും സീനിയർ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും പ്രകടനം വലിയ നിരാശയാണ് സമ്മാനിച്ചത്. ന്യൂസിലൻഡ് മണ്ണിലെ ഇവരുടെ അവസാന അന്താരാഷ്ട്ര മത്സരങ്ങളായി കരുതപ്പെടുന്ന ഈ പരമ്പരയിൽ ഇരുവർക്കും തിളങ്ങാനായില്ല. ആദ്യ ഏകദിനത്തിൽ നേടിയ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ കോഹ്ലിക്ക് പിന്നീട് കാര്യമായ സംഭാവന നൽകാനായില്ല.
നാലാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായ താരം നിർണായകമായ അഞ്ചാം മത്സരത്തിൽ വെറും അഞ്ച് റൺസിനും മടങ്ങി. 86 റൺസാണ് താരത്തിന്റെ പരമ്പരയിലെ ആകെ സന്പാദ്യം. രോഹിത് ശർമ്മയുടെ കാര്യവും വ്യത്യസ്ഥമല്ല നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും 30 റൺസ് മാത്രമാണ് മുൻ നായകന് നേടാനായത്. ഇതിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. കരിയറിലെ തന്നെ ഏറ്റവും മോശം ഏകദിന പരമ്പരകളിലൊന്നായാണ് രോഹിത് ന്യൂസിലൻഡ് പര്യടനം അവസാനിപ്പിച്ചത്.
രോ-കോയ്ക്ക് എന്തുപറ്റി? ചോദ്യങ്ങൾ ഉയരുന്നു
ഒരു പരമ്പരയിലെ മോശം പ്രകടനം കൊണ്ട് എഴുതി തള്ളാവുന്നവരല്ല രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയവരാണ് ഇരുവരും. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം ഇരുവരുടെയും ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക വേദിയാകാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: രോ-കോ സഖ്യത്തെ തന്നെ ആശ്രയിച്ച് ഇന്ത്യ മുന്നോട്ടുപോകണോ?
കണക്കുകൾ പരിശോധിച്ചാൽ ആശങ്കയുടെ ആഴം വ്യക്തമാകും. രോഹിത് ശർമയുടെ നാല് ഇന്നിംഗ്സുകളിലെ സ്കോറുകൾ 0, 23, 0, 7. ആകെ സമ്പാദ്യം 30 റൺസ് മാത്രം. ശരാശരി വെറും 7.50. മറുവശത്ത് വിരാട് കോഹ്ലിയുടെ സ്കോറുകൾ 74, 7, 0, 5. ആദ്യ മത്സരത്തിലെ തകർപ്പൻ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ പിന്നീടുള്ള മൂന്ന് ഇന്നിംഗ്സുകളിലും രണ്ടക്കം കാണാൻ കോഹ്ലിക്കായില്ല. നാല് ഇന്നിംഗ്സുകളിൽ നിന്ന് 86 റൺസ്, ശരാശരി 21.50. ഇരുവർക്കും കൂടി നേടാനായത് 116 റൺസ് മാത്രം.
രോഹിത്തിന് മേൽ കരിനിഴൽ
ലോകകപ്പ് ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ കോഹ്ലിയേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നത് രോഹിത്തിനുനേരെയാണ്. പ്രായം, പരിക്കുകളെക്കുറിച്ചുള്ള ആശങ്കകൾ, വിദേശ പിച്ചുകളിലെ സമീപകാല പ്രകടനങ്ങൾ എന്നിവയെല്ലാം ചർച്ചയാകുന്നു. പ്രത്യേകിച്ച് 2027 ലോകകപ്പിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ രോഹിതിന് മുന്നിൽ വലിയ വെല്ലുവിളിയായേക്കാം. ദക്ഷിണാഫ്രിക്കയിലെ മോശം റിക്കാർഡും ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം രോഹിതിന് പകരക്കാരനായി പരിഗണിക്കാവുന്ന യശസ്വി ജയ്സ്വാൾ അവസരത്തിനായി കാത്തിരിക്കുകയാണ്. യുവത്വവും ആക്രമണോത്സുക ബാറ്റിങ്ങും താരത്തിന് അനുകൂല ഘടകങ്ങളാണ്. എന്നാൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ പരിചയവും വലിയ ടൂർണമെന്റുകളിലെ സമ്മർദം അതിജീവിക്കാനുള്ള ശേഷിയും പരിഗണിക്കുമ്പോൾ രോഹിതിനെ മാറ്റിനിർത്തുന്നത് അത്ര ലളിതമായ തീരുമാനവുമല്ല.
കോഹ്ലിയുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തം
രോഹിതിന്റെ കാര്യത്തിൽ ഉയരുന്ന ചോദ്യങ്ങളേക്കാൾ വ്യത്യസ്തമാണ് കോഹ്ലിയുടെ സാഹചര്യം. ന്യൂസിലൻഡിലെ മോശം പരമ്പരയ്ക്കപ്പുറം അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ഏകദിനത്തിലെ അനുഭവസമ്പത്ത്, മൂന്നാം നമ്പറിലെ വിശ്വാസ്യത എന്നിവയെല്ലാം അനുകൂല ഘടകങ്ങളാണ്. ദക്ഷിണാഫ്രിക്കയിൽ ആറ് ഏകദിന സെഞ്ചുറികളടക്കമുള്ള മികച്ച റിക്കാർഡും കോഹ്ലിക്ക് കരുത്താണ്.
മൂന്നാം നമ്പറിൽ കോഹ്ലിക്ക് പകരം വെക്കാവുന്ന ഒരു ഉറച്ച താരത്തെ കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വലിയ മത്സരങ്ങളിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും സമ്മർദഘട്ടങ്ങളിൽ ടീമിനെ കരകയറ്റാനും കഴിയുന്ന ബാറ്ററെന്ന നിലയിൽ കോഹ്ലിയുടെ പ്രാധാന്യം ഇപ്പോഴും വലുതാണ്. അതുകൊണ്ടുതന്നെ ന്യൂസിലൻഡിലെ ഒരു മോശം പരമ്പരയുടെ പേരിൽ മാത്രം അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകൾ തള്ളിക്കളയാനാകില്ല.
പകരക്കാരാരെന്ന ചോദ്യവും അത്ര ചെറുതല്ല
രോഹിതിനെയും കോഹ്ലിയെയും ഒഴിവാക്കണമെന്ന് വാദിക്കുന്നവർക്ക് മുന്നിൽ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി പകരക്കാരെ കണ്ടെത്തുകയെന്നതാണ്. ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമാണെങ്കിലും ലോകകപ്പ് പോലൊരു വേദിയിൽ അനുഭവസമ്പത്തിന് വലിയ വിലയുണ്ട്.
ഒരു തലമുറയെ മാറ്റിനിർത്തുമ്പോൾ അടുത്ത തലമുറ അതിന് എത്രത്തോളം തയാറാണെന്നതും പരിശോധിക്കേണ്ടതുണ്ട്. അതേസമയം പേരും പഴയകാല റിക്കാർഡും മാത്രം പരിഗണിച്ച് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകില്ലെന്ന യാഥാർഥ്യവും മറക്കാനാവില്ല. നിലവിലെ ഫോം, വിദേശ സാഹചര്യങ്ങളിലെ പ്രകടനം, ഫിറ്റ്നസ്, ടീമിന്റെ ഭാവി പദ്ധതികൾ എന്നിവയെല്ലാം സെലക്ടർമാർക്ക് മുന്നിൽ നിർണായകമാകും.
ഒരു പരമ്പരകൊണ്ട് വിധിയെഴുതണോ?
ന്യൂസിലൻഡ് പരമ്പരയിൽ ഇരുവരും നിരാശപ്പെടുത്തിയെന്നത് യാഥാർഥ്യമാണ്. എന്നാൽ ഒരു പരമ്പരയിലെ പരാജയം മാത്രം മാനദണ്ഡമാക്കി രണ്ട് താരങ്ങളുടെയും ഭാവി തീരുമാനിക്കുന്നത് ശരിയാകുമോ? പ്രത്യേകിച്ച് കോഹ്ലി ആദ്യ മത്സരത്തിൽ നേടിയ 74 റൺസ് അദ്ദേഹത്തിന്റെ കഴിവ് പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന ഓർമപ്പെടുത്തലാണ്. രോഹിതിനും തിരിച്ചുവരവിനുള്ള അവസരം നൽകണമെന്ന വാദത്തിന് പിന്നിൽ വർഷങ്ങളായുള്ള സംഭാവനകളും അനുഭവസമ്പത്തുമുണ്ട്.
എന്നാൽ ലോകകപ്പ് അടുത്തെത്തുകയാണ്. പരീക്ഷണങ്ങൾക്കും തിരിച്ചുവരവുകൾക്കുമുള്ള സമയം പരിമിതമാണ്. രോഹിതും കോഹ്ലിയും ഫോമിലേക്ക് തിരിച്ചെത്തുമോ, യുവതാരങ്ങൾ അവസരം മുതലെടുക്കുമോ, അതോ സെലക്ടർമാർ തലമുറമാറ്റത്തിന് തുടക്കമിടുമോ? ന്യൂസിലൻഡ് പരമ്പര ഇന്ത്യക്ക് സമ്മാനിച്ച പരമ്പര വിജയത്തിനിടയിലും അവശേഷിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നിതാണ്.
Sports
മൗണ്ട് മൗനഗനൂയി: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ബേ ഓവലിൽ നടന്ന ആവേശകരമായ അഞ്ചാം ഏകദിനത്തിൽ കിവീസിനെ 22 റൺസിന് തകർത്താണ് ശ്രേയസ് അയ്യരും സംഘവും ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 219/10 ന്യൂസിലാൻഡ്: 187/10.
ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾ 48.1 ഓവറിൽ 187 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി വെറും 30 റൺസ് മാത്രം വഴങ്ങിയ അർഷ്ദീപ് സിംഗാണ് കിവികളുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.
മുഹമ്മദ് സിറാജും (2/50), അക്സർ പട്ടേലും (2/28) മികച്ച പിന്തുണയുമായി എത്തിയതോടെ ന്യൂസിലൻഡ് നിര തകർന്നു. ഡീൻ ഫോക്സ്ക്രോഫ്റ്റ് (31), നിക്ക് കെല്ലി (24), നായകൻ മിച്ചൽ സാന്റനർ (24) എന്നിവർ പൊരുതിയെങ്കിലും വിജയതീരമണയാനായില്ല. 49-ാം ഓവറിൽ ബ്ലെയർ ടിക്നറെ അക്സർ പട്ടേൽ പുറത്താക്കിയതോടെ കിവികളുടെ പോരാട്ടം അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അടിതെറ്റി. മുൻനിര ബാറ്റർമാർ ഒന്നിനു പിന്നാലെ മടങ്ങിയതോടെ ടീം വലിയ തകർച്ചയുടെ വക്കിലെത്തി. എന്നാൽ പ്രതിസന്ധിയിൽ പതറാതെ ഇഷാൻ കിഷനും (46), അക്സർ പട്ടേലും (46) നടത്തിയ നിർണായക ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരുടെയും പോരാട്ടമികവിൽ 42.1 ഓവറിൽ ഇന്ത്യ 209 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ അർഷ്ദീപ് സിംഗാണ് മത്സരത്തിലെ താരം. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇനി ടെസ്റ്റ് പോരാട്ടത്തിനൊരുങ്ങും. ടെസ്റ്റ് പരമ്പര 19ന് വെല്ലിംഗ്ടണിൽ ആരംഭിക്കും.
Sports
മൗണ്ട് മൗംഗന്യൂയ്: നാലാം ഏകദിനത്തിന് പിന്നാലെ അഞ്ചാം മത്സരത്തിലും കിവീസ് ബൗളിങ്ങിന് മുന്നിൽ പതറി ഇന്ത്യൻ ബാറ്റർമാർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
46 റൺസ് വീതമെടുത്ത അക്സർ പട്ടേലിനും ഇഷാൻ കിഷനും 22 റൺസ് വീതമെടുത്ത ശ്രേയസ് അയ്യർക്കും നമാൻ ധിറിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. രോഹിതും കോഹ്ലിയും ഈ മത്സരത്തിലും നിരാശപ്പെടുത്തി.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും മിച്ചൽ സാന്റ്നറും മൂന്ന് വിക്കറ്റ് വീതമെടുത്തു. മാത്യു ഫിഷർ രണ്ട് വിക്കറ്റും ബ്ലെയർ ടിക്നറും മൈക്കൽ ബ്രെയ്സ്വെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മൗണ്ട് മൗംഗന്യൂയ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ സംപൂജ്യരായി മടങ്ങിയ രോഗിത് ശർമയും വിരാട് കൊഹ്ലിയും അഞ്ചാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. മൗണ്ട് മൗംഗന്യൂയിലെ ബേ ഓവലിൽ നടക്കുന്ന അഞ്ചാം മത്സരത്തിൽ രോഹിത് ഏഴ് റൺസും കോഹ്ലി അഞ്ച് റൺസും എടുത്ത് പുറത്തായിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 34 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. രോഹിതിനും കൊഹ്ലിക്കും പിന്നാലെ 18 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്വാദാണ് പുറത്തായത്.
ആദ്യ മത്സരം മുതൽ രോഹിത് ഫോം ഔട്ടാണ്. ആദ്യ മത്സരത്തിൽ പൂജ്യത്തിനും, രണ്ടാം മത്സരത്തിൽ 23 റൺസിനും ആണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ആണെങ്കിൽ ഗോൾഡൺ ഡക്കും. ഈ പരമ്പരിയിൽൽ ആകെ നേടിയത് 30 റൺസ്. പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ. ഇനിയെങ്കിലും പുറത്തുപോകണം.
ഇനി കോഹ്ലിയുടെ കാര്യത്തിലേയ്ക്ക് വന്നാലും സ്ഥിതി മറിച്ചല്ല. എന്നാൽ ആദ്യ മത്സരത്തിൽ മികച്ച ഇന്നിംഗ്സ് കോഹ്ലിയെ അൽപം വ്യത്യസ്ഥനാക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 74 റൺസാണ് കോഹ്ലി എടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. കഴിഞ്ഞ മത്സരത്തിലെ ഡക്കും ഇന്നത്തെ അഞ്ച് റൺസും ആണ് ശേഷിക്കുന്ന മത്സരങ്ങളിലെ കോഹ്ലിയുടെ പ്രകടനം. ഈ പരമ്പരയിൽ ആകെ നേടിയത് 86 റൺസ്.
രണ്ട് പേരും സ്വയം മാറിനിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ബാധ്യതയായി മാറും. മികച്ച താരങ്ങൾ പുറത്തിരിക്കുന്നുണ്ട്. അവർക്ക് അവസരം നൽകണം. ഒരു കാല്ലത്ത്, നിങ്ങൾ സൂപ്പർ താരങ്ങളായിരുന്നു. സമ്മതിക്കുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. ഇനി പുതുതലമുറയുടെ സമയമാണ്. സച്ചിനും, ധോണിയും, ഗംഗുലിയും ഒക്കെ ഇങ്ങനെ മാറിയതാണ്. അവരും സൂപ്പർ താരങ്ങളായിരുന്നു. എന്നാൽ, സമയം ആയപ്പോൾ, പുതുതലമുറയ്ക്ക് അവസരം കൊടുക്കാനായി മാറി നിൽക്കുകയായിരുന്നു.
ടെസ്റ്റിലും, ട്വന്റി 20യിലും മാത്രമല്ല ഏകദിനത്തിൽ നിന്നും നിങ്ങൾ മാറിനിൽക്കേണ്ടതുണ്ട്. മാസങ്ങൾ മാത്രമാണ് ഏകദിന ലോകകപ്പിനുള്ളത്. 2023ലെ ഫൈനൽ പരാജയത്തിനും 2003ലെ ഫൈനൽ പരാജയത്തിനും കണക്ക് തീർക്കേണ്ടതുണ്ട്. ഒരിക്കൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏകദിന കപ്പില്ലാതെ മടങ്ങിയത്. വീണ്ടും ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് എത്തുന്പോൾ കീരിടം നേടേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങൾക്ക് അവസരം നൽകൂ....
Sports
മൗണ്ട് മൗനഗനൂയി: നൂറ്റാണ്ടുകള്‍ക്കു മുമ്പ് റയോലൈറ്റ് ലാവയാല്‍ നിര്‍മിതമായ ന്യൂസിലന്‍ഡിലെ തീരദേശമായ മൗണ്ട് മൗന്ഗനൂയിയിലെ ബേ ഓവലില്‍ ഇന്നു ഡി’ ഡേ... ഇന്ത്യ x ന്യൂസിലന്‍ഡ് അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്നു ബേ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യ ജയം സ്വന്തമാക്കി. മൂന്നാം മത്സരം മഴയില്‍ ഉപേക്ഷിച്ചു. നാലാം പോരാട്ടത്തില്‍ ഇന്ത്യയെ നാണംകെട്ട തോല്‍വിയിലേക്ക് ന്യൂസിലന്‍ഡ് തള്ളിവിട്ടു. 244 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിനു പുറത്തായതും ഇന്ത്യയുടെ നാണക്കേട് ഇരട്ടിയാക്കി.
സമ്മര്‍ദം ഇന്ത്യക്ക്
ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ, നാലാം മത്സരത്തിന് ഇറങ്ങിയത് ചില പരിഷ്കാരങ്ങളോടെ ആയിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍. രാഹുലിനും ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചു. ഗില്ലിന്റെ പകരക്കാരന് ഓപ്പണറായ ഋതുരാജ് ഗെയ്ക്വാദിനു 13 പന്തില്‍ അഞ്ചു റണ്‍സ് മാത്രം നേടാനേ സാധിച്ചുള്ളൂ. രാഹുലിന്റെ പകരക്കാരനായ വിക്കറ്റ് കീപ്പര്‍ ഡ്യൂട്ടിക്കെത്തിയ ഇഷാന് കിഷന് (53 പന്തില്‍ 27) ആയിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഇഷാനു പിന്നാലെ അക്സര്‍ പട്ടേല്‍ (21), നമാന്‍ ധിര്‍ (21) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്. 26.4 ഓവറില്‍ ഇന്ത്യ 89 റണ്‍സിനു പുറത്തായി.
ന്യൂസിലന്‍ഡിന്റെ ബാറ്റിംഗിനുശേഷം പിച്ചിന്റെ സ്വഭാവം പാടേമാറി എന്നായിരുന്നു മത്സരശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കിയത്. സ്വയം വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ആരും ശ്രമിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദിനത്തില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തോല്‍വി വഴങ്ങുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രേയസ് അയ്യര്‍.
ഇന്ത്യയുടെ തലമുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ ന്യൂസിലന്‍ഡില്‍ ഇനിയൊരു പരമ്പര കളിക്കാന്‍ എത്തിയേക്കുമെന്നതില് ഉറപ്പില്ല. ഇന്നു ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര നേടാം.
Sports
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി 2026 ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മുൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി (21 പന്തില്‍ 60 റണ്‍സ്) ബലത്തില്‍ മുംബൈയ്ക്കു മിന്നും ജയം.
ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ 41 പന്തുകള്‍ ശേഷിക്കേ ഏഴു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 172. മുംബൈ 13.1 ഓവറില്‍ 174/3.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. ഓപ്പണിംഗ് സഖ്യം 3.3 ഓവറില്‍ 41 റണ്‍സിലാണ് പിരിഞ്ഞത്. മൂന്നാം നമ്പരിലിറങ്ങിയ മുഷീര്‍ ഖാന് 24 പന്തില്‍ 51 റണ്‍സുമായി സ്കോര്‍ വേഗം കൂട്ടി. നാലാമനായി എത്തി സൂര്യകുമാര്‍ 15 പന്തില്‍ 50 തികച്ച്, 21 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെനിന്നു.
റിക്കാര്‍ഡ് കുട്ടിക്ക് തോല്‍വി
ഇന്‍ഡോര്‍: ബിഹാറിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിക്ക് തോല്‍വിയോടെ തുടക്കം. ബിഹാറിനെ നയിച്ച വൈഭവ് (15 വയസും 232 ദിവസവും പ്രായം) പുരുഷന്മാരുടെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കി. മത്സരത്തില്‍ സൗരാഷ്ട്ര അഞ്ചു വിക്കറ്റിന് വൈഭവിന്റെ സംഘത്തെ തോല്‍പ്പിച്ചു. കന്നി നായകന് ബാറ്റിംഗിലും നിരാശ (12 പന്തില്‍ 18 റണ്‍സ്). സ്കോര്‍: ബിഹാര്‍ 20 ഓവവറില്‍ 137/9. സൗരാഷ്ട്ര 16.3 ഓവറില്‍ 138/5.
Sports
അൽ അമേരത്: ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഒരിക്കൽ കൂടി അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി. അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. മോഹിത് ഉൽവയുടെ തകർപ്പൻ പ്രകടനമാണ് ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
41.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റണ്‍സ് എന്ന നിലയിൽ തോൽവിയുടെ വക്കിലായിരുന്ന ഇന്ത്യയെ മോഹിത് ഒറ്റയ്ക്ക് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 26 പന്തുകൾ നേരിട്ട് മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ പുറത്താകാതെ 49 റണ്‍സ് വാരിക്കൂട്ടിയാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
മോഹിതിന്റെ അടിയുറച്ച നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാന്റെ വിജയമോഹങ്ങൾ പൊലിഞ്ഞു.
Sports
അൽ അമേരത്: അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ തകർത്ത് അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ഒരു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ ഒന്‍പതാമത്തെ കിരീട നേട്ടമാണ് ഇത്. 2021ലാണ് ഇതിന് മുന്‍പ് ഇന്ത്യ കിരീടം നേടിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറിക്കടക്കുകയായിരുന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദ്രന്റെയും 58 റൺസെടുത്ത ആര്യവീർ സെവാഗിന്റെയും 47 റൺസെടുത്ത മനാൽ ചൗഹാന്റെയും പ്രകടനത്തിന്റെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാലറ്റക്കാരൻ മോഹിത് ഉൽവയുടെ 49 റൺസിന്റെയും ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
പാക്കിസ്ഥാന് വേണ്ടി റിസ്വാനുള്ള മൂന്ന് വിക്കറ്റെടുത്തു. നിയാഖ് ഷെഫീഖ് രണ്ട് വിക്കറ്റും അലി റാസയും മുഹമ്മദ് സയ്യാമും ഹസ്നെയിൻ അബ്ബാസ് ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. ഉസ്മാൻ ഖാന്റെ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിറിന്റെയും ഫർഹാൻ യൂസഫിന്റെയും അർധ സെഞ്ചുറികളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഉസ്മാൻ ഖാൻ 107 റൺസാണെടുത്തത്. 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നും ഉസ്മാൻ ഖാന്റെ ഇന്നിംഗ്സ്.
അബ്ദുൾ ഖാദർ 80 റൺസും ഫർഹാൻ യൂസഫ് 63 റൺസും എടുത്തു. ഹയാം ഖാൻ 21 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റെടുത്തു. ചിഗുറുപതി വെങ്കട്ട മൂന്ന് വിക്കറ്റും അർജുൻ രജ്പത്ത് ഒരു വിക്കറ്റും വീഴ്ത്തി.
Sports
കോട്ടയം: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റൺസിന്റെ കണക്കിൽ സമാനതകളില്ലാത്ത പല തോൽവികളും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എതിരാളികളുടെ കൂറ്റൻ സ്കോറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ പ്രമുഖ ടീമുകളുടെ കണക്കുകൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവയാണ്.
ഏകദിന ക്രിക്കറ്റിലെ വലിയ അഞ്ച് പരാജയങ്ങൾ:-
1. ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് (342 റൺസ് വിജയം)
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണ്. 2025 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ 342 റൺസിന്റെ കൂറ്റൻ തോൽവിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ തോൽവിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെന്ന പർവ്വതം പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 72 റൺസിന് പുറത്താവുകയായിരുന്നു.
2. ഇന്ത്യ - ശ്രീലങ്ക (317 റൺസ് വിജയം)
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണുള്ളത്. 2023ൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് 317 റൺസിന്റെ ദയനീയ പരാജയമാണ് ലങ്ക ഏറ്റുവാങ്ങിയത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എടുത്തപ്പോൾ, വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 73 റൺസിന് ഓൾഔട്ടായി കളം വിട്ടു.
3. ഓസ്ട്രേലിയ - നെതർലൻഡ്സ് (309 റൺസ് വിജയം)
മൂന്നാം സ്ഥാനത്ത് നെതർലൻഡ്സ് ആണ്. 2023ലെ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയാണ് ഡച്ച് പട കനത്ത പരാജയം നുകർന്നത്. 309 റൺസിന്റെ കൂറ്റൻ തോൽവിയാണ് നെതർലൻഡ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 399 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടിയിൽ നെതർലൻഡ്സ് 90 റൺസിന് എല്ലാവരും പുറത്തായി.
4. സിംബാബ്വെ - അമേരിക്ക (304 റൺസ് വിജയം)
പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. സിംബാബ്വെയ്ക്കെതിരെയായിരുന്നു അമേരിക്കയുടെ പരാജയം. 304 റണ്‍സിനാണ് അമേരിക്ക തോറ്റത്. 2023ൽ സിംബാബ്വെയിൽ നടന്ന മത്സരത്തിൽ ആതിഥേയർ 408 റണ്‍സ് നേടിയപ്പോൾ, അമേരിക്കയ്ക്ക് 104 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ.
5. ഇന്ത്യ - ശ്രീലങ്ക (302 റൺസ് വിജയം)
ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക തന്നെയാണ് ഉള്ളത്. 2023ൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വീണ്ടും ഇന്ത്യയോട് വലിയൊരു തോൽവി ലങ്കൻ ടീം ഏറ്റുവാങ്ങി. ഇത്തവണ 302 റൺസിനായിരുന്നു പരാജയം. ഇന്ത്യ 357 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ലങ്ക വെറും 55 റൺസിന് കൂടാരം കയറി.
Sports
ചേസിംഗിൽ കിംഗായ കോഹ്ലി. മുൻ നായകൻ രോഹിത്. നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഓവർ അവസാനിക്കുമ്പോൾ ഇവർ മൂവരും ഡഗ്ഔട്ടിൽ തിരിച്ചെത്തിയിരുന്നു. മൂന്ന് പേരും പുറത്തായത് റൺസൊന്നും എടുക്കാതെ. അതിൽ തന്നെ രോഹിതും ശ്രേയസും പുറത്തായത് നേരിട്ട ആദ്യ പന്തിൽ. അതായത് ഗോൾഡൺ ഡക്കിൽ.
അപ്പോൾ തന്നെ വരാനിരിക്കുന്ന വൻ ദുരന്തത്തിന്റെ സൂചന ലഭിച്ചതാണ് ടീം ഇന്ത്യയ്ക്ക്. ഒടുവിൽ മത്സരം അവസാനിച്ചത് 244 റൺസിന്റെ കൂറ്റൻ തോൽവിയിൽ. മൗഗാന്യൂയിൽ നടന്ന നാലാം മത്സരത്തിൽ വൻ താരനിര അണിനിരന്ന ഇന്ത്യയെ അക്ഷരാർഥ കെട്ടുക്കെട്ടിക്കുകയായിരുന്ന ന്യൂസിലൻഡ്. ലോകകപ്പ് റണ്ണറുപ്പകളെ എല്ലാ മേഖലയിലും തകർത്തുകളഞ്ഞു കിവീസ്.
ടോസ് നേടി ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുന്പോൾ പരമ്പര വിജയം മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാല് റൺസിനും വിജയിച്ച ഇന്ത്യയ്ക്ക് അത് അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ....
എന്നാൽ കിവീസ് ഓപ്പണർമാർ മിന്നൽ ഷോട്ടുകളുമായി കളംവാണു. അർഷ്ദീപിനെയും ഓഖിനെയും ഒക്കെ വിൽ യംഗും ടിം സൈഫർട്ടും കണക്കിന് ശിക്ഷിച്ചു. ഒടുവിൽ ഗുർനൂർ ബ്രാർ സൈഫർട്ടിനെ മടക്കുന്പോഴേക്കും 85 റൺസ് പിറന്നിരുന്നു കിവിസ് ഇന്നിംഗ്സിൽ. 58 റൺസെടുത്ത് അർധ സെഞ്ചുറി കുറിച്ചാണ് സൈഫർട്ട് മടങ്ങിയത്. സൈഫർട്ട് മടങ്ങിയെങ്കിലും മികച്ച ഷോട്ടുകളുമായി കിവീസ് ഇന്നിംഗ്സിനെ യംഗ് മുന്നോട്ട് നയിച്ചു. കെല്ലിയും ഫോക്സ്ക്രോഫ്റ്റും ഒക്കെ പെട്ടെന്ന് മടങ്ങിയെങ്കിലും ഫിൻ അലനെ കൂട്ടുപിടിച്ച് യംഗ് ടീം സ്കോർ ഉയർത്തി.
ഇതിനിടയിൽ സെഞ്ചുറിയും നേടി. പിന്നാലെ 41 റൺസെടുത്ത അലനെ അക്സർ പട്ടേൽ മടക്കി. അഞ്ചാമനായി യംഗും മടങ്ങി. 108 പന്തിൽ 125 റൺസ് നേടിയാണ് യംഗ് മടങ്ങിയത്. അപ്പോഴേക്കും ന്യൂസിലൻഡ് സ്കോർ 256 റൺസിൽ എത്തിയിരുന്നു. പിന്നീടുള്ള 13ഓവറിൽ ബ്രെയ്സ്വെല്ലും ക്യാപ്റ്റൻ സാന്റ്നറും ക്ലർക്കും ജാമീസണും തങ്ങളുടെ സംഭാവന നൽകിയപ്പോൾ ന്യൂസിലൻഡ് സ്കോർ 333 ൽ എത്തി.
നബിയും ബ്രാറും അക്സറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപും നമാൻ ധിറും ഓരോ വിക്കറ്റ് വീതം എടുത്തു. ഇനിയാണ് നാണംകെട്ട തോൽവിയിലേയ്ക്ക് ഇന്ത്യ വീഴുന്നത്.
കൂറ്റൻ വിജയം ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ തിരിച്ചടിയിൽ നിന്ന് കരതകയറാനായില്ല. മൂന്ന് വിക്കറ്റുകൾ എന്നത് ചില്ലറ കാര്യമല്ലായിരുന്നു. ആറാം ഓവറിലെ മൂന്നാം പന്തിൽ നാലാം വിക്കറ്റും വീണു അഞ്ച് റൺസെടുത്ത ഗെയ്ക്വാദ് ആണ് വീണത്. പിന്നീട് ഇഷാൻ കിഷനും അക്സർ പട്ടേലും നമാൻ ധിറും ഒക്കെ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കിവിസ് പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യ തകർന്നുവീണു.
മാറ്റ് ഹെന്റിയും മാത്യൂ ഫിഷറും കൈൽ ജാമീസണും ചേർന്ന് ഇന്ത്യൻ ബാറ്റിംഗ് നിരയെ പിഴുതെറിയുകയായിരുന്നു. ഇതിൽ ഹെൻറി കൊടുങ്കാറ്റായി ആഞ്ഞടിപ്പോൾ നിലംപൊത്തിയത് ആറ് വിക്കറ്റുകളാണ്. ആദ്യ ഓവറിൽ രോഹിത്,കോഹ്ലി, ശ്രേയസ് എന്നിവരെ പുറത്താക്കിയ ഹെൻറി പിന്നീട് ഇഷാൻ കിഷനെയും കുൽദീപ് യാദവിനെയും ഗുർനൂർ ബ്രാറിനെയും ഡഗ്ഔട്ടിലേയ്ക്ക് മടക്കുന്നുണ്ട്. ഫിഷർ മൂന്ന് വിക്കറ്റും ജാമീസൺ ഒരു വിക്കറ്റും എടുത്തു.
27-ാം ഓവറിലെ നാലാം പന്തിൽ ബ്രാർ പുറത്താക്കുന്പോൾ ഇന്ത്യ ചരിത്രത്തിലെ ഏറ്റലും വലിയ പരാജയങ്ങളിലൊന്നാണ് ഏറ്റുവാങ്ങിയത്. 244 റൺസിന്റെ നാണംകെട്ട തോൽവിയായിരുന്നു ഇന്ന് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. അതും ഏറ്റവും വലിയ തോൽവിയേക്കാൾ ഒരു റൺസിന്റെ കുറവ് മാത്രം. 2000 ഒക്ടോബർ 20ന് ഷാർജിയിൽ ശ്രീലങ്കയ്ക്ക് എതിരെ ഏറ്റുവാങ്ങേണ്ടി വന്ന 245 റൺസിന്റെ പരാജയമാണ് റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യൻ ഏറ്റവും വലിയ ഏകദിന പരാജയം.
കോഹ്ലിയും രോഹിതും ഒക്കെ സൂപ്പർ താരങ്ങളൊക്കെ തന്നെയാണ്. സമ്മതിക്കുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. കഴിവുള്ള താരങ്ങൾ ചാൻസ് തേടി പുറത്തിരിക്കുന്നു. ഇത്ര വലിയ
വലിയ പരാജയം താങ്ങാവുന്നതിലും അപ്പുറമാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന അഞ്ചാം മത്സരത്തിൽ തിരിച്ചുവരേണ്ടതുണ്ട് ടീം ഇന്ത്യയ്ക്ക്.
കാരണം ഈ പരമ്പരയിൽ എന്ത് സംഭവിച്ചാലും അത് ചെറിയ കാര്യമല്ല. മാസങ്ങൾ മാത്രമെ ബാക്കിയുള്ള ഐസിസി ഏകദിന ലോകകപ്പിന്. 2023ൽ കലാശപ്പോരിൽ കൈവിട്ട കിരീടം ലഭിക്കണമെങ്കിൽ തെറ്റുകൾ തിരുത്തിയെ മതിയാകു. ഒഴുവാക്കേണ്ടവരെ ഒഴുവാക്കിയെ മതിയാകു. അത് എത്ര വമ്പൻ താരങ്ങളാണെങ്കിലും....
Sports
ന്യൂഡൽഹി: സെവാഗ് എന്ന പേര് കേട്ടാൽ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ആദ്യം തെളിയുന്നത് ബൗണ്ടറികൾ കടന്നുപായുന്ന പന്തുകളാണ്. ആ ഓർമകൾക്ക് വീണ്ടും ജീവൻ നൽകുകയാണ് മകൻ ആര്യവീർ. അണ്ടർ19 ഏഷ്യാ കപ്പിൽ ഈ കൗമാര താരത്തിന്റെ പ്രകടനം ഇതിനു തെളിവായി മാറിയിരിക്കുകയാണ്. യുഎഇക്കെതിരെ കഴിഞ്ഞ ദിവസം 160 റൺസ് അടിച്ചുകൂട്ടിയതോടെ അച്ഛന്റെ പാതയിൽ മകന്റെയും വെടിക്കെട്ട് യാത്ര തുടങ്ങിയിരിക്കുന്നു. യുഎഇക്കെതിരെ 17 ഫോറും ഏഴ് സിക്സറും പറത്തിയ ആര്യവീറിന്റെ ഇന്നിംഗ്സ് വെറുമൊരു സെഞ്ചുറി പ്രകടനമല്ല ക്രിക്കറ്റ് ലോകത്തിന് മുന്നിലുള്ള തന്റെ വരവറിയിക്കൽ കൂടിയാണ്.
അച്ഛന് നൽകിയ വാക്ക് പാലിച്ച ഇന്നിംഗ്സ്
വീരേന്ദർ സെവാഗിന്റെ ക്രിക്കറ്റ് കാഴ്ചപ്പാടും ബാറ്റിംഗ് തത്വങ്ങളും ആര്യവീറിന്റെ വളർച്ചയിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്റെ മനോഹരമായ ഉദാഹരണമായിരുന്നു യുഎഇക്കെതിരായ തകർപ്പൻ ഇന്നിംഗ്സ്. സെഞ്ചുറി നേടുക എന്നതിൽ മാത്രം ഒതുങ്ങരുതെന്നും ഒരിക്കൽ മൂന്നക്കം കടന്നാൽ സ്കോർ 150 റൺസിന് മുകളിലെത്തിക്കാൻ ശ്രമിക്കണമെന്നുമായിരുന്നു മകനോട് സെവാഗ് നൽകിയ ഉപദേശം. വലിയ സ്കോറുകൾ കണ്ടെത്താനുള്ള മനോഭാവവും ക്രീസിൽ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശീലവുമാണ് ഈ ഉപദേശത്തിന് പിന്നിൽ.
അച്ഛന്റെ വാക്കുകൾ മനസിൽ സൂക്ഷിച്ചാണ് ആര്യവീർ യുഎഇക്കെതിരെ ബാറ്റ് വീശിയത്. തുടക്കത്തിൽ വിക്കറ്റുകൾ കാത്തുസൂക്ഷിച്ച് ക്ഷമയോടെ കളിച്ച താരം 131 പന്തുകൾ നേരിട്ടാണ് സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ മൂന്നക്കം കടന്നതോടെ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റി. പിന്നീട് ക്രീസിൽ കണ്ടത് ആര്യവീറിന്റെ ആക്രമണോത്സുക മുഖമായിരുന്നു. തുടർന്നുള്ള വെറും 37 പന്തുകളിൽ നിന്ന് 60 റൺസ് കൂടി അടിച്ചെടുത്തതോടെ സ്കോർ 160-ലെത്തി.
ഈ ഘട്ടത്തിൽ പന്ത് അതിർത്തികൾ കടന്നുപായുന്ന ഷോട്ടുകളിലൂടെ ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനും താരത്തിനായി. 17 ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്സ് അച്ഛന് നൽകിയ വാക്ക് പാലിക്കുക മാത്രമല്ല, വലിയ ഇന്നിംഗ്സുകൾ കളിക്കാനുള്ള തന്റെ കഴിവും ആത്മവിശ്വാസവും തെളിയിക്കുന്നതായി. സെവാഗിന്റെ ഉപദേശം വെറുമൊരു വാക്കായി ഒതുങ്ങിയില്ല മകന്റെ ബാറ്റിൽ അത് റൺമഴയായി പെയ്തിറങ്ങുകയായിരുന്നു.
തുടക്കത്തിൽ കരുതൽ, പിന്നെ വെടിക്കെട്ട്
ബാറ്റിങ്ങിൽ അച്ഛൻ വീരേന്ദർ സെവാഗിന്റെ അതേ ആക്രമണോത്സുക ശൈലിയല്ല ആര്യവീറിന്റേത്. ആദ്യ പന്തുമുതൽ ബൗളർമാരെ കടന്നാക്രമിക്കുന്ന സെവാഗിൽനിന്ന് വ്യത്യസ്തമായി ക്രീസിൽ നിലയുറപ്പിക്കാനും ബൗളർമാരുടെ താളവും പന്തിന്റെ സ്വഭാവവും മനസിലാക്കാനും സമയം കണ്ടെത്തുന്ന രീതിയാണ് ആര്യവീർ പിന്തുടരുന്നത്. തുടക്കത്തിൽ റൺസ് കണ്ടെത്തുന്നതിനേക്കാൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റിംഗ് മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് താരം പ്രാധാന്യം നൽകുന്നത്. എന്നാൽ ഒരിക്കൽ ക്രീസിൽ ആത്മവിശ്വാസം കൈവന്നാൽ പിന്നെ ബൗളർമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.
യുഎഇക്കെതിരായ മത്സരത്തിൽ ആദ്യ റൺ കണ്ടെത്താൻ തന്നെ 14 പന്തുകൾ ആര്യവീറിന് വേണ്ടിവന്നു. തുടക്കത്തിലെ ഈ കരുതൽ കണ്ടപ്പോൾ വലിയൊരു ഇന്നിംഗ്സിലേക്കുള്ള സൂചനയാണെന്ന് ആരും കരുതിയിരിക്കണമെന്നില്ല. എന്നാൽ ക്രീസിൽ നിലയുറപ്പിച്ചശേഷം താരം പതിയെ ബാറ്റിംഗിന്റെ വേഗം കൂട്ടി. ഗ്യാപ്പുകൾ കണ്ടെത്തി സിംഗിളുകളും ഡബിളുകളും നേടിയെടുക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്താനും തുടങ്ങി. പിന്നീട് ബൗളർമാർക്ക് മേൽ സമ്മർദം ചെലുത്തുന്ന രീതിയിലേക്ക് ഇന്നിംഗ്സ് മാറി. തുടക്കത്തിൽ ക്ഷമയോടെ പന്തുകളെ നേരിട്ട അതേ താരം പിന്നീട് അനായാസം സിക്സറുകളും ഫോറുകളും പായിക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത്.
ആദ്യ 131 പന്തുകളിൽ സെഞ്ചുറി നേടിയ ആര്യവീർ പിന്നീട് വെറും 37 പന്തുകളിൽ 60 റൺസ് കൂടി അടിച്ചെടുത്തത് ഈ മാറ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. തുടക്കത്തിലെ കരുതലും അവസാനഘട്ടത്തിലെ ആക്രമണവും ചേർന്നപ്പോൾ 160 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് പിറന്നു. അച്ഛന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽനിന്ന് വ്യത്യസ്തമായ ശൈലിയാണെങ്കിലും വലിയ സ്കോറുകൾ കണ്ടെത്താനുള്ള മനോഭാവത്തിൽ ഇരുവരും തമ്മിൽ സാമ്യമുണ്ട്. ക്ഷമയോടെ തുടങ്ങി അവസരം ലഭിക്കുമ്പോൾ എതിരാളികളെ കടന്നാക്രമിക്കുന്ന ആര്യവീറിന്റെ ഈ ബാറ്റിങ് രീതി തന്നെയാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.
ജൂനിയർ ക്രിക്കറ്റിൽ നേരത്തെ അടയാളപ്പെടുത്തിയ പ്രതിഭ
ജൂനിയർ ക്രിക്കറ്റിൽ ഡൽഹിക്കുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ആര്യവീർ ശ്രദ്ധ നേടിത്തുടങ്ങിയത്. 2024 നവംബറിൽ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ നേടിയ 297 റൺസായിരുന്നു ആദ്യത്തെ വലിയ നേട്ടങ്ങളിലൊന്ന്. 309 പന്തിൽ 51 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെയായിരുന്നു ആ ഇന്നിംഗ്സ്. വെറും മൂന്ന് റൺസ് അകലെ ട്രിപ്പിൾ സെഞ്ചുറി നഷ്ടമായെങ്കിലും ആ പ്രകടനം താരത്തിന്റെ മാറ്റ് തെളിയിച്ചു. 2026 ഒക്ടോബറിൽ വിനൂ മങ്കാദ് ട്രോഫിയിൽ ഡൽഹി അണ്ടർ 19 ടീമിനെ നയിച്ച ആര്യവീർ ചണ്ഡീഗഢിനെതിരെ 143 പന്തിൽ 173 റൺസും നേടി. 19 ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്സിൽ 124 റൺസും ബൗണ്ടറികളിലൂടെയാണ് നേടിയത്. സ്ഥിരതയാർന്ന ഈ പ്രകടനങ്ങൾ താരത്തിന്റെ വളർച്ചയ്ക്ക് കരുത്തായി.
ലീഗിലെ സാന്നിധ്യവും ജൂനിയർ ടീമിലെ അരങ്ങേറ്റവും
ജൂനിയർ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം പ്രൊഫഷണൽ ക്രിക്കറ്റിന്റെ കൂടുതൽ കടുപ്പമേറിയ വേദികളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്ആര്യവീർ. ഡൽഹി പ്രീമിയർ ലീഗിലൂടെയാണ് ടി20 ക്രിക്കറ്റിൽ താരം സാന്നിധ്യമറിയിച്ചത്. 2025 സീസണിൽ സെൻട്രൽ ഡൽഹി കിംഗ്സിനായി കളിച്ച ആര്യവീർ, 2026 സീസണിൽ വെസ്റ്റ് ഡൽഹി ലയൺസിന്റെ ഭാഗമായി. ടി20 ക്രിക്കറ്റിന്റെ വേഗതയേറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വ്യത്യസ്തമായ ബൗളിംഗ് ശൈലികളെ നേരിടാനുമുള്ള അവസരമായിരുന്നു ഈ ലീഗ് മത്സരങ്ങൾ.
ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ അണ്ടർ 19 ടീമിലേക്കുള്ള വിളി. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ആര്യവീർ ഇന്ത്യൻ ജൂനിയർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി ആദ്യമായി കളിക്കാനിറങ്ങിയ പരമ്പരയിൽ തന്നെ ശ്രദ്ധേയമായ തുടക്കമാണ് താരം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 28, 47, 34 എന്നിങ്ങനെയായിരുന്നു സ്കോറുകൾ.
വലിയ ഇന്നിംഗ്സുകളിലേക്ക് ഉയരാനായില്ലെങ്കിലും മൂന്ന് മത്സരങ്ങളിലും ഭേദപ്പെട്ട സംഭാവന നൽകാൻ സാധിച്ചത് താരത്തിന്റെ സ്ഥിരതയുടെ സൂചനയായി. ഇന്ത്യൻ ജൂനിയർ ടീമിലെ അരങ്ങേറ്റത്തിന് പിന്നാലെ അണ്ടർ 19 ഏഷ്യാ കപ്പിലും മികച്ച പ്രകടനം ആവർത്തിക്കുകയാണ് ആര്യവീർ. അച്ഛന്റെ പേരിന്റെ തണലിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതാരം.
Sports
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനു പ്രഖ്യാപിച്ച കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു വി. സാംസൺ നയിക്കും. 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിൻ ബേബി ടീമിലില്ല. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങൾ നടക്കുന്നത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ്-സിയിലാണ് കേരളമുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം: സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, ആർ.ജെ. കൃഷ്ണ ദേവൻ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, അഖിൽ സ്കറിയ, എം. നിഖിൽ, വിഘ്നേഷ് പുത്തൂർ, എൻ. ബിജു നാരായണൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, എൻ.എം. ഷറഫുദ്ദീൻ, ജലജ് സക്സേന.
Sports
അൽ അമറാത്ത്: അണ്ടർ19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. മത്സരം 37 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന ശക്തമായ നിലയിലാണ് ഇന്ത്യ.
ഇതിഹാസതാരം വിരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ 134 പന്തിൽ 107 റൺസാണ് നേടിയത്. 13 ഫോറുകളും മൂന്ന് സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിന് മാറ്റുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആര്യവീറും ലക്ഷ്യ രാജ് റെയ്ചന്ദാനിയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. ആദ്യ പത്തോവറിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി.
17 റൺസെടുത്ത ലക്ഷ്യ പുറത്തായതോടെ മൂന്നാമനായി ക്രീസിലെത്തിയ വി.കെ. വിനീതിനൊപ്പവും ആര്യവീർ മികച്ച കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ നേപ്പാളിനെതിരായ മത്സരത്തിലും ആര്യവീർ അർധസെഞ്ചുറി നേടിയിരുന്നു. 52 പന്തിൽ ഏഴ് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 70 റൺസായിരുന്നു അന്ന് താരത്തിന്റെ സമ്പാദ്യം.
Sports
അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാകപ്പിൽ ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനലിൽ പ്രവേശിക്കാം. രണ്ട് മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാൻ ഇതിനകം ഗ്രൂപ്പിൽ നിന്ന് സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.
യുഎഇ മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും തോൽവിയും നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട യുഎഇ രണ്ടാം മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയിരുന്നു. അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.
ടീം ഇന്ത്യ: ലക്ഷ്യ രാജേഷ്, ആര്യവീർ സെവാഗ്, വി.കെ. വിനീത്, യശ്വർധൻ ചൗഹാൻ, അർജുൻ രാജ്പുത്, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനാൽ ചൗഹാൻ, ആര്യൻ സവ്സാനി, കാവ്യ പട്ടേൽ, മോഹിത് ഉൽവ, ഇഷാൻ സൂദ്.
ടീം യുഎഇ: മുഹമ്മദ് സാദ് (വിക്കറ്റ് കീപ്പർ), അയാൻ മിസ്ബാഹ് (ക്യാപ്റ്റൻ), അഹമ്മദ് ഖുദാദാദ്, യായിൻ റായ്, മുഹമ്മദ് നഫീസ്, ഹിദായത്തുള്ള ഖാൻ, ബിലാൽ ഖാൻ, നസീം ഖാൻ, നൂറുള്ള അയൂബി, സൈനുള്ള റഹ്മാനി, ഉദ്ദിഷ് സൂരി.
Sports
ഹാമിൽട്ടൺ: മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തതിനു പിന്നാലെ മഴ ശക്തമാകുകയായിരുന്നു. മഴയെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം വൈകിയാണ് ടോസിട്ടത്. തുടർന്ന് മത്സരം 40 ഓവറാക്കി ചുരുക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ മഴ വീണ്ടും ശക്തമായതോടെ കളി തുടരാനാകാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലാണ്. മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനാണ് മഴ തടസമായത്. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മാുംഗനുയിലെ ബേ ഓവലിൽ നടക്കും.
15ന് ഇതേ വേദിയാലാണ് അഞ്ചാം മത്സരവും. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ടെസ്റ്റ് ടീമിന്റെ ഭാഗമായ നായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പര്‍ കെ.എൽ. രാഹുൽ, പേസര്‍ അൻഷുൽ കംബോജ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടു നില്‍ക്കുന്നത്.
Sports
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. കനത്ത മഴയെ തുടർന്ന് മത്സരം നിശ്ചിത സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ആരംഭിക്കുന്നത്. ഇതോടെ മത്സരം 40 ഓവറാക്കി ചുരുക്കി. ആദ്യ എട്ട് ഓവറുകളായിരിക്കും പവർപ്ലേ.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നിലവിൽ 2-0ന് മുന്നിലാണ്. മൂന്നാം മത്സരത്തിലും വിജയം ആവർത്തിച്ച് ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് ടി20 പരമ്പരയിലെ തോൽവിയുടെ നിരാശ മറികടക്കുന്നതിനൊപ്പം ഏകദിന പരമ്പരയിൽ തിരിച്ചുവരവിനുള്ള പ്രതീക്ഷ നിലനിർത്താനാണ് കിവീസ് ഇറങ്ങുന്നത്.
രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ന്യൂസിലൻഡ് ടീമിൽ ഒരു മാറ്റമുണ്ട്. സ്റ്റീവ് ടിക്നറിന് പകരം മാത്യു ഫിഷറാണ് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചത്. ടോസിന് പിന്നാലെ വീണ്ടും ചാറ്റൽമഴ എത്തിയതോടെ മത്സരം ആരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: വിൽ യംഗ്, ടിം സൈഫർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, മാത്യു ഫിഷർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, അൻഷുൽ കംബോജ്, ആഖിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്.
Sports
ഹാമിൽട്ടൺ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുന്നു. മത്സരം അരമണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വീണ്ടും മഴ ശക്തമാകുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-0 മുന്നിലാണ്. അതിനാൽ മൂന്നാം ഏകദിനത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയശിൽപികളായത് തകർപ്പൻ ഫോമിലുള്ള ബൗളർമാരാണ്. പേസ് ബൗളർമാരുടെ കൃത്യതയും വിക്കറ്റ് വേട്ടയുമാണ് ഇന്ത്യക്ക് നിർണായക മേൽക്കൈ നൽകിയത്. ഹാമിൽട്ടണിലെ പേസ് അനുകൂല പിച്ചിൽ ഇന്ത്യൻ പേസ് നിര വീണ്ടും തിളങ്ങിയാൽ കിവീകൾക്ക് കാര്യങ്ങൾ കടുപ്പമാകും.
ബാറ്റർമാരുടെ മോശം ഫോമാണ് ന്യൂസീലൻഡ് നേടുന്ന വെല്ലുവിളി. ഗ്ലെൻ ഫിലിപ്സ്, ടീം സെയ്ഫർട്ട് എന്നിവരാണ് തിളങ്ങിയ ബാറ്റർമാർ. എന്നാൽ മറ്റ് താരങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്.
Sports
ഹാമില്ട്ടണ്: ഓക്ലന്‍ഡും വെല്ലിംഗ്ടണും കടന്ന് ടീം ഇന്ത്യ ഹാമില്‍ട്ടണില്‍. ന്യൂസിലന്‍ഡിന് എതിരായ ആദ്യ രണ്ട് ഏകദിനത്തിലും മഴയില്‍ പിച്ച് സ്വഭാവം മാറ്റിയപ്പോള്‍, ഇന്ത്യന്‍ പേസര്‍മാര്‍ അതിന്റെ ഫലം നുകര്‍ന്നു. അതോടെ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കി.
അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു വേദിയാകുന്നത് ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്ക്. ആദ്യ രണ്ട് ഏകദിനവും പോലെ 50 ഓവര്‍ മത്സരം ഇന്നും നടക്കാനുള്ള സാധ്യത കുറവാണ്. കാരണം, ഇന്നലെ ടീം ഇന്ത്യയുടെ പരിശീലന സെഷന്പോലും മഴയില്‍ മുടങ്ങി. തുടര്‍ന്ന് ഇന്‍ഡോറിലാണ് ഇന്ത്യന്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയത്. ഇന്നും മഴയില്‍ മത്സരം മുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴയെത്തും; ടോസ് മുഖ്യം
ടോസ് ഏറ്റവും നിര്‍ണായകമാകുന്ന പരമ്പരയാണിതെന്നതാണ് ശ്രദ്ധേയം. മഴയില്‍ പിച്ച് സ്വഭാവം മാറുമെന്നതിനാല്‍ അല്ല ടോസിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നത്. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടെ എത്രയാണു ലക്ഷ്യമെന്നു ചേസിംഗ് ടീമിനു വ്യക്തമാകും. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയിച്ചത്. രണ്ടാം ഏകദിനത്തില്‍ പാക് സ്കോറില്‍ ഇന്ത്യ നാലു റണ്‍സ് മുന്നിലായിരുന്നു. അതോടെ നാലു റണ്‍സ് ജയം നേടി. ഈ സാഹചര്യങ്ങള്‍ ഇന്നും ഉണ്ടാകുമെന്നതാണ് ടോസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ബൗണ്ടറികളുടെ എണ്ണവും ഈ പശ്ചാത്തലത്തില്‍ നിര്‍ണായകം. വെല്ലിംഗ്ടണില്‍ ചേസ് ചെയ്ത ഇന്ത്യ പാര് സ്കോര്‍ അടിസ്ഥാനത്തില്‍ നാലു റണ്‍സ് ജയം സ്വന്തമാക്കിയപ്പോള്‍, ആകെ നേടിയ 113 റണ്‍സില്‍ ഇന്ത്യ ബൗണ്ടറികളിലൂടെ സ്വന്തമാക്കിയത് 78. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 41 ഓവറില്‍ 134ല്‍ അവസാനിച്ചിരുന്നു. ആതിഥേയര്‍ ബൗണ്ടറികളിലൂടെ നേടിയത് 60 റണ്‍സ് മാത്രം. ട്വന്റി-20യിലൂടെ ആരംഭിച്ച ഇന്ത്യ x ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇതുവരെ നടന്നത് ഏഴു മത്സരങ്ങള്‍. അതില്‍ ഒരു തവണ മാത്രമാണ് ന്യൂസിലന്‍ഡിനു ടോസ് ലഭിച്ചത്.
50 ഓവര്‍ ഇനിയും അകലെ
പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്സില്പോലും 50 ഓവര്‍ പൂര്‍ത്തിയായിട്ടില്ലെന്നതും ശ്രദ്ധേയം. ഓക്ലന്‍ഡിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185നു പുറത്ത്. മഴയെത്തുടര്‍ന്ന് ലക്ഷ്യം 143 ആക്കി തിരുത്തപ്പെട്ടപ്പോള്‍ ഇന്ത്യ 22.4 ഓവറില്‍ ജയം നേടി.
വെല്ലിംഗ്ടണില്‍ ആദ്യം ക്രീസിലെത്തിയ കിവീസ് 41 ഓവറില്‍ 134നു പുറത്ത്. 26 ഓവറില്‍ 113/7 എന്ന നിലയില്‍ നിന്ന ഇന്ത്യ പാര് സ്കോര്‍ റേറ്റിംഗിലൂടെ ജയം സ്വന്തമാക്കി. ആകെ 130 ഓവര്‍ മാത്രമാണ് ആദ്യ രണ്ട് ഏകദിനത്തിലായി മത്സരം നടന്നത്.
ആതിഥേയര്‍ അങ്കലാപ്പിൽ
2019നുശേഷം ഇന്ത്യന്‍ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡില്‍ ഒരു പരമ്പര സ്വന്തമാക്കുന്നതിന്റെ വക്കിലാണ്. ഡെവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര തുടങ്ങിയവര്‍ പരിക്കേറ്റു പുറത്തു പോയതോടെ ബാറ്റിംഗ് കരുത്ത് ചോര്‍ന്ന കിവീസ് വിയര്‍ക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ 11 ഹോം ഏകദിന പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ തുടര്‍പരമ്പര ജയത്തിനാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം, ഹാമില്‍ട്ടണില്‍ എക്കാലവും ആധിപത്യം പുലര്‍ത്തിയിരിക്കുന്നത് ആതിഥേയര്തന്നെയാണ്. ഇവിടെ 40 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡ്, 28 ജയം സ്വന്തമാക്കി. ഏഴ് എണ്ണത്തില്‍ മാത്രമാണു പരാജയപ്പെട്ടത്. ടീം ഇന്ത്യ ഈ മൈതാനത്തു കളിച്ച എട്ടു മത്സരങ്ങളില്‍ ഒരു ജയം മാത്രമേ നേടിയുള്ളൂ. ആറു മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍, ഒരെണ്ണം സമനിലയില്‍ കലാശിച്ചു.
Sports
ന്യൂഡൽഹി: ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഏകദിന ഫോർമാറ്റിൽ തത്കാലം തന്നെ പരിഗണിക്കരുതെന്ന് ബിസിസിഐയോട് അഭ്യർഥിച്ച് രജത് പാട്ടിദാർ. നിലവിലെ പരിക്കുകളിൽ നിന്ന് പൂർണമായി മുക്തനാകുന്നതിനായി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാനും താരം തീരുമാനിച്ചു. ഇതോടെ ഖത്തറിൽ നടക്കുന്ന ഏഷ്യാകപ്പ് ഇന്ത്യ എ ടീമിൽ നിന്നും പാട്ടിദാറിനെ ഒഴിവാക്കി.
പാട്ടിദാറിന് പകരം യുവതാരം ആയുഷ് ബദോനിയെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. നവംബർ 19 മുതൽ 29 വരെയാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. സമീപകാലത്ത് തുടർച്ചയായ പരിക്കുകളാണ് പാട്ടിദാറിന്റെ കരിയറിന് വെല്ലുവിളിയാകുന്നത്. 2025 ഒക്ടോബറിലെ ആഭ്യന്തര സീസണിനിടെ താരത്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.
തുടർന്ന് ഐപിഎൽ മത്സരത്തിനിടെ വിരലിനും പരിക്കേറ്റു. ഈ പരിക്കുകൾ പൂർണമായി ഭേദമാകാത്ത സാഹചര്യത്തിലാണ് കളിയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം. പരിക്കുകളിൽ നിന്ന് പൂർണമായി മുക്തനായി മത്സരരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരത്തിന്റെ ലക്ഷ്യം.
Sports
അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 209 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി. തകർപ്പൻ സെഞ്ചുറിയുമായി അർജുൻ രാജ്പുത് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അഞ്ചാമനായി ക്രീസിലെത്തിയ അർജുൻ 85 പന്തിൽ 107 റൺസെടുത്തു. തുടക്കം മുതൽ പേസ് ആക്രമണത്തിലൂടെ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കാൻ പാക്കിസ്ഥാനു സാധിച്ചു. ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ഓപ്പണർമാരായ ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും തുടക്കത്തിൽ തന്നെ പുറത്തായത് തിരിച്ചടിയായി.
മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ 22 റൺസെടുത്തപ്പോൾ രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡിന് 10 റൺസ് മാത്രമാണ് നേടാനായത്. പാക്കിസ്ഥാനായി അലി റാസ, റിസ്വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
Sports
മെൽബൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഓസീസ് താരം ഉസ്മാൻ ഖവാജ. പന്തിൽ കൃത്രിമം കാണിക്കാൻ ഓസ്ട്രേലിയൻ ടീം ആസൂത്രണം ചെയ്ത നീക്കങ്ങളെക്കുറിച്ചാണ് ഖവാജ തന്റെ പുതിയ പുസ്തകമായ സബ്രിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചത്. സംഭവത്തെ തുടർന്ന് അന്നത്തെ നായകൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് നേരിടേണ്ടിവന്നിരുന്നു. ഡ്രസിംഗ് റൂമിൽ തമാശയായി തുടങ്ങിയ ആശയം പിന്നീട് ഗൗരവമായ നീക്കമായി മാറുകയായിരുന്നുവെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ.
മത്സരത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനിൽ വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ പദ്ധതി. അമ്പയർമാർ പന്ത് ബൗണ്ടറി ലൈനിൽ വെക്കുന്ന സമയത്ത് കാമറകളുടെ ശ്രദ്ധ തങ്ങളിലുണ്ടാകില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാമറകൾ എപ്പോഴും പിന്തുടരുന്നതിനാൽ തനിക്ക് ഈ നീക്കത്തിൽ പങ്കാളിയാകാനാകില്ലെന്ന് ഡേവിഡ് വാർണർ വ്യക്തമാക്കിയതായും ഖവാജ പറയുന്നു.
തുടർന്ന് യുവതാരമായ കാമറൂൺ ബാൻക്രോഫ്റ്റ് സ്വയം മുന്നോട്ടുവരികയായിരുന്നു. കേപ് ടൗണിലെ മഴയുള്ള കാലാവസ്ഥയിൽ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നത് പ്രയാസമായതാണ് പന്തിൽ കൃത്രിമം കാണിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. ഡ്രസിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾ ബാൻക്രോഫ്റ്റിനോട് പന്തിൽ കൂടുതൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായും ഖവാജ പുസ്തകത്തിൽ വ്യക്തമാക്കി.
Sports
വെല്ലിംഗ്ടണ്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സേന രാജ്യങ്ങളില്‍ 50ല്‍ അധികം ബാറ്റിംഗ് ശരാശരിയുള്ള ആദ്യ താരമെന്ന റിക്കാര്‍ഡ് കുറിച്ച് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി.
സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ മാത്രമുള്ള അത്യപൂര്‍വ റിക്കാര്‍ഡാണിത്. ഇന്നലെ ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഏഴു പന്തില്‍ ഏഴു റണ്‍സ് നേടിയതോടെ കോഹ്ലി ഈ റിക്കാര്‍ഡിലെത്തി.
ന്യൂസിലന്ഡിനെതിരേ കോഹ്ലിയുടെ ഏകദിന ശരാശരി 51.53 ആണ്. ഇംഗ്ലണ്ടിനെതിരേ 51.48ഉം. ഈ പട്ടികയില്‍ ഓസ്ട്രേലിയയ്ക്കെതിരേയാണ് (50.03) കോഹ്ലിയുടെ ശരാശരി ഏറ്റവും കുറവ്. 76.38 ആണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി.
ഓസ്ട്രേലിയയില്‍ 32 മത്സരങ്ങളില്‍നിന്നായി 1401 റണ്‍സ്. 133 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ 36 മത്സരങ്ങളില്‍നിന്ന് 1493 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 107. ന്യൂസിലന്‍ഡില്‍ 14 മത്സരങ്ങള്‍ കളിച്ച കോഹ് ലി, 670 റണ്‍സ് നേടി. 123 ആണ് ഉയര്‍ന്ന സ്കോര്‍. ദക്ഷിണാഫ്രിക്കയില്‍ 20 മത്സരങ്ങളില്‍നിന്ന് 993 റണ്‍സ് അടിച്ചുകൂട്ടി. 160 നോട്ടൗട്ട് ഉയര്‍ന്ന സ്കോര്‍.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 41 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. മഴഭീഷണിയെ തുടർന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴ ശക്തമായത്.
തുടർന്ന് മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെ ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യ വിജയികളായി. ഇന്ത്യൻ ബാറ്റിംഗ് നിരയെ തുടക്കത്തിൽ പിടിച്ചുകെട്ടിയ കിവീസ് ബൗളർമാർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി വിജയപ്രതീക്ഷ നിലനിർത്തിയിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 39 റൺസിന്റെ നിർണായക കൂട്ടുകെട്ടുയർത്തി.
46 പന്തിൽ 30 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മർദത്തിലായി. 12 റൺസെടുത്ത നമാൻ ധിറും പിന്നാലെ മടങ്ങി. തുടർന്ന് അൻഷുൽ കാംബോജ് ഒരു റൺസുമായി പുറത്തായതോടെ ഇന്ത്യ 111-7 എന്ന നിലയിലായി. 113 റൺസിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്. പിന്നീട് കളി തുടരാനാകാതെ വന്നതോടെ പാർ സ്കോറിൽ മുന്നിലായിരുന്ന ഇന്ത്യക്ക് നാല് റൺസിന്റെ ജയം സ്വന്തമായി.
ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 55 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഗുർനൂർ ബ്രാർ നാലും ആഖ്വിബ് നബി, അൻഷുൽ കാംബോജ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
പാറ്റ്ന: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാർ ടീമിനെ കൗമാര താരം വൈഭവ് സൂര്യവംശി നയിക്കും.14ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൗരാഷ്ട്രയ്ക്കെതിരെയാണ് ബിഹാറിന്റെ ആദ്യ മത്സരം.
സൂരജ് കശ്യപാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുന്നതിനിടെയാണ് വൈഭവിനെ നായകസ്ഥാനത്തേക്ക് ഉയർത്തി ബിഹാർ പിന്തുണച്ചത്. നിലവിൽ ഇന്ത്യൻ ടീമിൽ പകരക്കാരന്റെ റോളിലാണ് താരം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇഷാൻ കിഷന് പരിക്കേറ്റപ്പോഴാണ് വൈഭവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്.
മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇഷാൻ തിരിച്ചെത്തിയതോടെ വൈഭവിന് സ്ഥാനം നഷ്ടമായി. പ്രതിഭ തെളിയിച്ച വൈഭവിന് നായകനെന്ന നിലയിൽ കൂടി വളരാനുള്ള അവസരമാണ് ഈ നിയമനമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൂരജ് കശ്യപ് വ്യക്തമാക്കി.
ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), സുരജ് കശ്യപ് (വൈസ് ക്യാപ്റ്റൻ), അലോക് കുമാർ, ആയുഷ് ലൊഹാരുക (വിക്കറ്റ് കീപ്പർ), അൽതമാഷ് അഷറഫ്, പരം കുമാർ സിംഗ്, അൻമോൽ കുമാർ (വിക്കറ്റ് കീപ്പർ), ഋത്വിക് രാജ്, മയങ്ക് കുമാർ, രാഘവേന്ദ്ര പ്രതാപ്, ആശിഷ് കുമാർ, വസുദേവ് പ്രതാപ് സിംഗ്, മുഹമ്മദ് ഇസാർ, അമോദ് യാദവ്, പ്രശാന്ത് സിംഗ്, നവാസ് ഖാൻ, ഹിമാൻഷു സിംഗ്.
Sports
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓക്ലന്‍ഡ് ഈഡന് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മഴ പലതവണ വില്ലനായെങ്കിലും ശുഭ്മാന്‍ ഗില്ലും സംഘവും വിജയം പിടിച്ചെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് എടുത്ത ഗുര്‍നൂര്‍ ബ്രാറുമാണ് കിവീസ് നിരയെ തകര്‍ത്തത്. ഇന്ത്യക്കായി ആഖിബ് നബി ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മഴ വീണ്ടും വില്ലനായെത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും ലക്ഷ്യം 143 റണ്‍സായി പുനഃക്രമീകരിക്കുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും, 51 പന്തില്‍ ഒരു സിക്സും 13 ഫോറുമടക്കം 74 റണ്‍സ് നേടിയ വിരാട് കോഹ്ലിയും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
പിന്നീട് മധ്യനിരയില്‍ ചെറിയൊരു തകര്‍ച്ച നേരിട്ടെങ്കിലും, കെ എല്‍ രാഹുലും നമന്‍ ധിറും ചേര്‍ന്ന് ടീമിനെ 22.4 ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
Sports
ഓക്ക്ലൻഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 40.2 ഓവറിൽ ന്യൂസിലൻഡ് 185 റൺസിൽ ഓൾഔട്ടായി.
38 റൺസെടുത്ത ടിം സൈഫർട്ടിനും 34 റൺസെടുത്ത ബ്ലെയർ ടിക്ക്നറിനും 30 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സിനും 28 റൺസെടുത്ത ഡാരിൽ മിച്ചലിനും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് നാല് വിക്കറ്റെടുത്തു. ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി.
Sports
ഓക്ലൻഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂസിലൻഡിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണർ ഡെവോൺ കോൺവെ പരമ്പരയിൽനിന്ന് പുറത്തായി. നേരത്തെ പരിക്കിനെത്തുടർന്ന് രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ എന്നിവരും ഏകദിന പരമ്പരയിൽനിന്ന് പിന്മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് കോൺവെയ്ക്കും പരിക്കേറ്റത്. ഫീൽഡിംഗ് പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാച്ച് പരിശീലിക്കുന്നതിനിടെ സഹതാരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ച് കോൺവെ നിലത്തുവീഴുകയായിരുന്നു. വീഴ്ചയിൽ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
തുടർന്ന് കോൺവെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം സ്ഥിരീകരിച്ചു. ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ച മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
Sports
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 533 റൺസിന് ഗുജറാത്ത് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിലാണ് കേരളം.
പുറത്താകാതെ 210 റൺസ് നേടിയ ഉർവിൽ പട്ടേലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിനായി ഉർവിൽ പട്ടേലും വിശാൽ ജയ്സ്വാളും ചേർന്ന് മികച്ച പ്രകടനം തുടർന്നു. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ഉർവിൽ സെഞ്ചുറി പൂർത്തിയാക്കി.
സ്കോർ 368ൽ എത്തിയപ്പോൾ 77 റൺസെടുത്ത വിശാൽ ജയ്സ്വാൾ റണ്ണൗട്ടായി. പിന്നാലെ ക്രീസിലെത്തിയ ചിന്തൻ ഗജയെ (ഒന്ന്) എൻ.പി. ബേസിൽ എൽബിഡബ്ല്യുവിൽ കുടുക്കി. എന്നാൽ ഉർവിൽ പട്ടേൽ ആക്രമണം തുടർന്നു. എട്ടാം വിക്കറ്റിൽ അമിത് ദേശായിയുമായി ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത അമിതിനെ ആദിത്യ സർവാടെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്.
തുടർന്നെത്തിയ സിദ്ധാർഥ് ദേശായി ഉർവിലിന് മികച്ച പിന്തുണ നൽകി. ഒരുവശത്ത് ഉർവിൽ തകർത്തടിച്ച് ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചപ്പോൾ മറുവശത്ത് സിദ്ധാർഥ് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. ഇതിൽ 18 റൺസായിരുന്നു സിദ്ധാർഥിന്റെ സംഭാവന. സിദ്ധാർഥ് പുറത്തായതോടെ ഗുജറാത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
കേരളത്തിനായി എൻ.പി. ബേസിൽ മൂന്ന് വിക്കറ്റും ആദിത്യ സർവാതെ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത രോഹനെ അർസാൻ നാഗ്വാസ്വെല്ലയുടെ പന്തിൽ സരൾ പ്രജാപതി ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 10 റൺസെടുത്ത അഭിഷേക് പി. നായരെയും അർസാൻ മടക്കി. 17 റൺസെടുത്ത വരുൺ നായനാരും പുറത്തായതോടെ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ വിഷ്ണു വിനോദും സച്ചിൻ ബേബിയും കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്നത്തെ കളി അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ വിഷ്ണു വിനോദ് 21 റൺസുമായും സച്ചിൻ ബേബി 14 റൺസുമായും ക്രീസിലുണ്ട്.
Sports
ഓക്ലൻഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും. ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് മത്സരം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. തുടർന്നുള്ള മത്സരങ്ങളിൽ താരത്തിന് വിശ്രമം അനുവദിക്കും. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഗില്ലിന് അവസാന രണ്ട് ഏകദിനങ്ങളിൽ വിശ്രമം അനുവദിച്ചത്.
തുടർന്ന് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കും. ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തെക്കുറിച്ച് ഗിൽ വ്യക്തത വരുത്തി. ആദ്യ നാല് സ്ഥാനങ്ങളിൽ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഞ്ചും ആറും സ്ഥാനങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകാമെന്നും ഗിൽ സൂചിപ്പിച്ചു. ആദ്യ നാല് സ്ഥാനങ്ങളിലുള്ളവരെല്ലാം വലംകൈ ബാറ്റർമാരായതിനാൽ ഇടംകൈ ബാറ്ററുടെ ആവശ്യം വരുമ്പോൾ അക്സർ പട്ടേലിനെ പരിഗണിക്കും. മത്സരസാഹചര്യങ്ങൾ അനുസരിച്ച് കെ.എൽ. രാഹുലിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അവസരം നൽകാനും സാധ്യതയുണ്ടെന്നും ഗിൽ പറഞ്ഞു.
Sports
ന്യൂഡൽഹി: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ്മ നയിക്കുന്ന 15 അംഗ ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിയും വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും ഇടംപിടിച്ചു. രജത് പാട്ടിദാറാണ് ഉപനായകൻ. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഓപ്പണർമാരായാണ് ടീമിലെത്തിയത്.
പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. റിങ്കു സിംഗ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. 19 മുതൽ 29 വരെ ദോഹയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. യുഎഇ, നേപ്പാൾ, പാക്കിസ്ഥാൻ എ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
നവംബർ 20ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. 26, 27 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. 29ന് ഫൈനൽ നടക്കും.
ഇന്ത്യ എ സ്ക്വാഡ്: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പടിദാര്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്.
Sports
ഹാമിൽട്ടൺ: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് രചിൻ രവീന്ദ്രയ്ക്കും മാർക്ക് ചാപ്മാനും പരമ്പര പൂർണമായും നഷ്ടമാകും. തോളിനേറ്റ പരിക്കിനെ തുടർന്ന് ഫീൽഡിങ്ങിന് പൂർണ സജ്ജനല്ലാത്തതാണ് രചിൻ രവീന്ദ്രയെ ഒഴിവാക്കാൻ കാരണം. ഇടതുകാലിലെ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ രണ്ടാഴ്ചത്തെ വിശ്രമം കൂടി ആവശ്യമുള്ളതിനാലാണ് മാർക്ക് ചാപ്മാനും ടീമിൽ ഇടംപിടിക്കാത്തത്.
ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, തൗരംഗ എന്നിവിടങ്ങളിലായാണ് തുടർന്നുള്ള മത്സരങ്ങൾ നടക്കുക. പരിക്കുകൾ ടീമിന്റെ പദ്ധതികളെ ബാധിച്ചതോടെ സ്ക്വാഡിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അവസാന രണ്ട് മത്സരങ്ങൾക്കായി മാത്രം ടീമിൽ ഉൾപ്പെടുത്തിയിരുന്ന ടിം സീഫെർട്ടിനെ അഞ്ച് മത്സരങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെടുത്തി.
ആദ്യ മൂന്ന് മത്സരങ്ങൾക്കായി ഹെൻറി നിക്കോൾസിനെയും അവസാന രണ്ട് മത്സരങ്ങൾക്കായി ഡീൻ ഫോക്സ്ക്രോഫ്റ്റിനെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലുള്ള പേസ് ബൗളർ മാറ്റ് ഹെൻറിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷമായിരിക്കും പരമ്പരയിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Sports
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം.
ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി ന്യൂസിലൻഡ് മറികടക്കുകയായിരുന്നു. ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയെങ്കിലും (3-2) അവസാന രണ്ടു മത്സരങ്ങൾ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാൻ കിവീസിനായി.
കിവി നിരയിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച ടിം സീഫർട്ട് 93 റൺസും ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ 65 റൺസും നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഫിൻ അലൻ (2) നിരാശപ്പെടുത്തിയപ്പോൾ ഡാരൽ മിഡിൽ 29 റൺസും നേടി.
ഇന്ത്യയ്ക്കായി നീതിഷ് റെഡി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസ് നേടിയത്.
ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശ്രേയസ് അയ്യരും അർധ സെഞ്ചുറികൾ നേടി. ഇഷാൻ കിഷാൻ 61 റൺസും ശ്രേയസ് അയ്യർ 50 റൺസുമെടുത്തു. നമാൻ ധിർ 33 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്തും ബ്ലെയർ ടിക്നറും രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണെടുത്തത്.
ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷാൻ 61 റൺസും ശ്രേയസ് അയ്യർ 50 റൺസുമെടുത്തു. നമാൻ ധിർ 33 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്തും ബ്ലെയർ ടിക്നറും രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
ലാഹോർ: ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് പാക്കിസ്ഥാന് കിരീടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 48.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു.
കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഫഖർ സമാനും സാദ് ബെയ്ഗും ചേർന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫഖർ സമാൻ 127 റൺസ് നേടിയപ്പോൾ സാദ് ബെയ്ഗ് 74 റൺസെടുത്തു. അവസാന ഓവറുകളിൽ അരാഫത്ത് മിൻഹാസിന്റെ വെടിക്കെട്ട് പ്രകടനമാണ് പാക്കിസ്ഥാന്റെ വിജയം ഉറപ്പിച്ചത്.
31 പന്തിൽ പുറത്താകാതെ 61 റൺസടിച്ച മിൻഹാസാണ് ടീമിനെ വിജയവര കടത്തിയത്. ശ്രീലങ്കയ്ക്കായി കമിന്ദു മെൻഡിസ് (131) സെഞ്ചുറി നേടി. പവൻ രത്നനായകെ (77) മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടായിരുന്നു പരമ്പരയിലെ മറ്റൊരു ടീം.
Sports
ന്യൂഡൽഹി: ഒമാനിൽ നടക്കുന്ന എസിസി പുരുഷ അണ്ടർ-19 ഏഷ്യാകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവേയ് ദ്രാവിഡും മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ടീമിൽ ഇടംപിടിച്ചു.
നവംബർ അഞ്ച് മുതൽ 14 വരെ ഒമാനിലെ മസ്കറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്. ലക്ഷ്യ റായ്ചന്ദാനിയാണ് ടീമിനെ നയിക്കുക. അടുത്തിടെ സമാപിച്ച വിനൂ മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ അണ്ടർ-19 ടീമിലെത്തിച്ചത്. 17കാരനായ അൻവേയ് ദ്രാവിഡ് ഒക്ടോബർ ആദ്യം ഗുജറാത്തിനെതിരായ മത്സരത്തിൽ 100 പന്തിൽ 151 റൺസ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഈ വർഷം ജൂലൈയിൽ ഹമ്പൻതോട്ടയിൽ ശ്രീലങ്കയ്ക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസും താരം നേടിയിരുന്നു. 19കാരനായ ആര്യവീർ സെവാഗും വിനൂ മങ്കാദ് ട്രോഫിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചണ്ഡീഗഢിനെതിരായ മത്സരത്തിൽ 143 പന്തിൽ 173 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.
ടീം: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), യഷ് വർധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, അൻവേയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി.കെ. വിനീത്,കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യശ്വീർ, ആര്യൻ സവ്സാനി, മോഹിത് ഉൽവ, കാവ്യ പട്ടേൽ, ഷാവിൻ വിനോദ്, ഇഷാൻ സൂദ്
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍ കെ എം ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 2 മുതല്‍ 5 വരെയാണ് മത്സരം. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍.
ഈ സീസണില്‍ കേരളത്തിന്റെ രണ്ടാം എവേ മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് കേരളത്തിനുള്ളത്. ഒരു സമനിലയുമടക്കം എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. 11 പോയിന്റുള്ള ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന് എസ്. കുന്നുമ്മല്‍, അഭിഷേക് പി. നായര്‍, അഭിഷേക് ജെ. നായര്‍, സച്ചിന് ബേബി, മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), സല്മാന് നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, വൈശാഖ് ചന്ദ്രന്, ആദിത്യ ആനന്ദ് സര്‍വാടെ, അനുരാജ് ജെ.എസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, പവന് രാജ്, എന്‍.പി. ബേസില്‍.
Sports
ഓക്ക്ലൻഡ്: ഇന്ത്യക്കെതിരായ ട്വന്റി-20 മത്സരത്തിൽ ന്യൂസിലൻഡിന് ഗംഭീര വിജയം. 87 റൺസിനാണ് കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ വലിയ വിജയലക്ഷ്യം ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന നിലയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനായി ഗ്ലെൻ ഫിലിപ്സ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 49 പന്തിൽ 107 റൺസാണ് ഫിലിപ്സ് അടിച്ചു കൂട്ടിയത്. പത്ത് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു ഫിലിപ്സിന്റെ ഇന്നിംഗ്സ്.
ഫിലിപ്സിന് മൈക്കൽ ബ്രേസ്വെൽ ഉറച്ച പിന്തുണ നൽകിയതോടെ കിവീസിന്റെ സ്കോർ കുതിച്ചുയർന്നു. ബ്രേസ്വെൽ 25 പന്തിൽ 65 റൺസ് അടിച്ചെടുത്തു. ആറ് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രേസ്വെലിന്റെ ഇന്നിംഗ്സ്. ഫിൻ അലൻ 31 റൺസും ഡാരിൽ മിച്ചൽ 24 റൺസും നേടി. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 260 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വർമ (35), നമൻ ധീർ (28), നിതീഷ് കുമാർ റെഡി (21), പ്രിൻസ് യാദവ് (18) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിനോക്കിയത്.
ന്യൂസിലാൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റും, മാത്യു ഫിഷർ, നായകൻ മിച്ചൽ സാന്റനർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി കിവികളുടെ ജയം എളുപ്പമാക്കി.
Sports
ഓക്ക്ലൻഡ്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസിലൻഡിന് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണെടുത്തത്.
ഗ്ലെൻ ഫിലിപ്പ്സിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും മൈക്കൽ ബ്രെയ്വെല്ലിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് കിവീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഗ്ലെൻ ഫിലിപ്പ്സ് 107 റൺസാണെടുത്തത്. 49 പന്തിൽ ആറ് ബൗണ്ടറിയും 10 സിക്സും അടങ്ങുന്നതായിരുന്നു ഫിലിപ്പ്സിന്റെ ഇന്നിംഗ്സ്. ബ്രെയ്വെൽ 65 റൺസും ഫിൻ അലൻ 31 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും പ്രിൻസ് യാദവും നിതീഷ് കുമാർ റെഡ്ഢിയും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
വഡോദര: സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ ജയം നേടി ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യൻ വനിതകൾ പരമ്പര തൂത്തുവാരിയത്. എട്ട് വിക്കറ്റനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം 17 ഓവറിൽ ഇന്ത്യ മറികടന്നു. 59 റൺസെടുത്ത പ്രതിക റാവലിന്റെയും 51 റൺസെടുത്ത ഷെഫാലി വർമയുടെയും മികവിലാണ്മ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടന്നത്.
സിംബാബ്വെയ്ക്ക് വേണ്ടി നോംവെലോ സിബാൻഡയും ലോറിൻ ഫിരിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 39.5 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 37 റൺസെടുത്ത മോഡെസ്റ്റർ മുപാച്ചിക്കാവയ്ക്കും 35 റൺസെടുത്ത ക്യാപ്റ്റൻ ജോസഫീൻ എൻകോമോയ്ക്കും മാത്രമാണ് സിംബാബ്വെ നിരയിൽ പിടിച്ചുനിൽക്കാനായത്. ചിയേഡ്സ ധുരുരു 20 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ അഞ്ച് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡും സായാലി സത്ഗരെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾക്ക് വിജയിച്ച ഇന്ത്യ രണ്ടാം മത്സരം 121 റൺസിന് സ്വന്തമാക്കിയിരുന്നു.
Sports
വഡോദര: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് സിംബാബ്വെ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 39.5 ഓവറിൽ 131 റൺസിൽ ഓൾഔട്ടായി.
37 റൺസെടുത്ത മോഡെസ്റ്റർ മുപാച്ചിക്കാവയ്ക്കും 35 റൺസെടുത്ത ക്യാപ്റ്റൻ ജോസഫീൻ എൻകോമോയ്ക്കും മാത്രമാണ് സിംബാബ്വെ നിരയിൽ പിടിച്ചുനിൽക്കാനായത്. ചിയേഡ്സ ധുരുരു 20 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ അഞ്ച് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡും സായാലി സത്ഗരെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ദുബായി: ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന് കിഷനെ പിന്തള്ളിയാണ് അഭിഷേക് ഒന്നാമതെത്തിയത്.
897 റേറ്റിംഗ് പോയിന്റുകളോടെയാണ് അഭിഷേക് വീണ്ടും ഒന്നാമത് എത്തിയത്. വെല്ലിംഗ്ടണിൽ നടന്ന മൂന്നാം ടി20യിൽ വെറും 38 പന്തിൽ 11 സിക്സറുകൾ അടക്കം 113 റൺസ് അടിച്ചുകൂട്ടിയതാണ് അഭിഷേകിന് റാങ്കിംഗിൽ ഒന്നാമതെത്താൻ വഴിയൊരുക്കിയത്.
883 പോയിന്റുള്ള പാക്കിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
Sports
വഡോദര: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ കൊട്ടാംപിയിലുള്ള ബിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യൻ വനിതകൾ സമ്പൂർണ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആശ്വാസ ജയമാണ് സിംബാബ്വെ വനിതകളുടെ ലക്ഷ്യം.
ടീം ഇന്ത്യ: പ്രതിക റാവൽ, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷെഫാലി വർമ, ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), സയാലി സത്ഗരെ, ജിന്തിമാണി കലിത, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ.
ടീം സിംബാബ്വെ: മോഡെസ്റ്റെർ മുപാചിക്വ (വിക്കറ്റ് കീപ്പർ), ലോറയ്ൻ ഫിരി, ചിപോ മുഗേരി-തിരിപാനോ, ബെലൗഡ് ബിസ, ജോസെഫീൻ എൻകോമോ (ക്യാപ്റ്റൻ), എൻയാഷ ഗ്വാൻസുര, ചിയേഡ്സ ധുരുരു, മൈക്കെല്ലെ മാവുംഗ, നോംവെലോ സിബാൻഡ, ഫ്രാൻസിസ്ക ചിപാരെ, ഒലിന്ദർ ചാരെ.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ് കേരളം.
അഞ്ച് റൺസെടുത്ത മുഹമ്മദ് അസ്ഹറുദീനും ജലജ് സ്കസേനയും ആണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ വിഷ്ണു വിനോദ് 41 റൺസും സച്ചിൻ ബേബി 23 റൺസും 12 റൺസെടുത്ത അഭിഷേക് നായരും 11 റൺസെടുത്ത സൽമാൻ നിസാറും നാല് റൺസെടുത്ത അഭിഷേക് പി. നായരും റൺസൊനും എടുക്കാതെ ആദിത്യ സർവാതെയുമാണ് പുറത്തായത്.
ആദ്യ ഇന്നിംഗ്സിൽ ബംഗാൾ 350 റൺസെടുത്ത് പുറത്തായി. 121 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. അങ്കുർ പോൾ 66 റൺസും സുമന്ത ഗുപ്ത 49 റൺസും സുദീപ് കുമാർ ഖരാമി 36 റൺസും എടുത്തു.
കേരളത്തിന് വേണ്ടി ആദിത്യ സർവാതെ നാല് വിക്കറ്റെടുത്തു. നെടുമൻകുഴി ബേസിൽ മൂന്ന് വിക്കറ്റും എം.ഡി. നിതീഷ് രണ്ട് വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും എടുത്തു.
Sports
ലാഹോർ: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ശ്രീലങ്ക വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ ശ്രീലങ്ക മറികടന്നു. 62 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 23 റൺസെടുത്ത പവൻ രത്നായകെയുടെയും മികവിലാണ് ശ്രീലങ്ക അനായാസമായി ലക്ഷ്യം മറികടന്നത്.
പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീഡിയും അരാഫത് മിൻഹാസും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 25.3 ഓവറിൽ 110 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ബാബർ അസം 29 റൺസും ഹസൻ നവാസ് 17 റൺസും ഷഹീൻ അഫ്രീഡി 15 റൺസുമെടുത്തു.
ശ്രിലങ്കയ്ക്ക് വേണ്ടി ദിൽഷാൻ മധുഷംഗ അഞ്ച് വിക്കറ്റെടുത്തു. സഹാൻ അരാചഛിഗെ രണ്ട് വിക്കറ്റും അഷിത ഫെർണാണ്ടോയും ഇഷാൻ മലിംഗയും ദുനിത് വെല്ലാലഗെയും ഓരോ വിക്കറ്റ് വീതവും എടുത്തു. വിജയത്തോടെ ശ്രീലങ്ക ഫൈനലിലെത്തി.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി ലക്ഷ്യം മറികടന്നത്.
113 റൺസാണ് അഭിഷേക് എടുത്തത്. 38 പന്തിൽ ഒമ്പത് ബൗണ്ടറിയും 11 സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. 19 പന്തിൽ 45 റൺസാണ് വൈഭവ് എടുത്തത്. നാല് ബൗണ്ടറിയും നാല് സിക്സും ഉൾപ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ രണ്ട് വിക്കറ്റെടുത്തു. മാത്യു ഫിഷറും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്. 89 റൺസെടുത്ത ഡാരൽ മിച്ചല്ലിന്റെയും 40 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് ന്യൂസിലൻഡ് മികച്ച കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബെവോൺ ജേക്കബ്സ് 39 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും അക്സർ പട്ടേലും നിതീഷ് കുമാർ റെഡ്ഢിയും ഓരോ വിക്കറ്റ് വീതം എടുത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.
Sports
വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണെടുത്തത്.
89 റൺസെടുത്ത ഡാരൽ മിച്ചല്ലിന്റെയും 40 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് ന്യൂസിലൻഡ് മികച്ച കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബെവോൺ ജേക്കബ്സ് 39 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും അക്സർ പട്ടേലും നിതീഷ് കുമാർ റെഡ്ഢിയും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. വെല്ലിംഗ്ടണിലെ ഹെനൻറി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, വൈഭവ് സൂര്യവൻഷി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഢി, നമാൻ ധിർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.
ടീം ന്യൂസിലൻഡ്: ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവോൺ ജേക്കബ്സ്, മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), കൈൽ ജാമീസൺ, ആദം മിൽനെ, ജേക്കബ് ഡഫി, മാത്യു ഫിഷർ.
Sports
ധാക്ക: ബാറ്റിംഗ് പരിശീലകൻ മുഹമ്മദ് അഷ്റഫുള്ളിനെ പുറത്താക്കിയതിനെത്തുടർന്ന് ടീമിൽ പ്രതിസന്ധിയുണ്ടെന്ന വിലയിരുത്തലുകൾ തള്ളി ബംഗ്ലാദേശ് മുഖ്യ പരിശീലകൻ ഫിൽ സിമ്മൺസ്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ടീം പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണെന്നും അതിനായുള്ള തയാറെടുപ്പുകളിലാണ് ടീം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായുള്ള കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിൽ പരിശീലനത്തിനെത്തിയ താരങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും കോച്ച് കൂട്ടിച്ചേർത്തു. ടീമിലെ എല്ലാവരും ഒന്നിച്ച് പരിശീലനം ആരംഭിക്കുന്നതോടെ തയാറെടുപ്പുകൾ കൂടുതൽ ശക്തമാകും.
പുറത്തുനടക്കുന്ന കാര്യങ്ങളേക്കാൾ അടുത്ത രണ്ട് ദിവസങ്ങളിൽ ടീം എങ്ങനെ തയാറെടുക്കുന്നു എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് അഷ്റഫുള്ളിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സിമ്മൺസിന്റെ പ്രതികരണം.