Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : T20Cricket

പ്രി​യാ​ന്‍​ഷ് ആ​ര്യക്ക് റിക്കാർഡ്

ഇ​ന്‍​ഡോ​ര്‍: ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച് പ്രി​യാ​ന്‍​ഷ് ആ​ര്യ.

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി എ​ലൈ​റ്റ് ബി ​ഗ്രൂ​പ്പി​ല്‍ ത​മി​ഴ്‌​നാ​ടി​ന് എ​തി​രേ​യാ​ണ് പ്രി​യ​ന്‍​ഷ് ആ​ര്യ​യു​ടെ റി​ക്കാ​ര്‍​ഡ് അ​ടി. 68 പ​ന്ത് നേ​രി​ട്ട പ്രി​യാ​ന്‍​ഷ് ആ​ര്യ 19 സി​ക്‌​സും ഏ​ഴു ഫോ​റും അ​ട​ക്കം 181 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

2026 ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന്‍റെ കെ.​എ​ല്‍. രാ​ഹു​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് എ​തി​രേ നേ​ടി​യ 152 നോ​ട്ടൗ​ട്ട് ആ​യി​രു​ന്നു ഇ​തു​വ​രെ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ട്വ​ന്‍റി-20 സ്‌​കോ​ര്‍.

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ സ്‌​കോ​റു​മാ​ണി​ത്. 2026 ഒ​ക് ടോ​ബ​റി​ല്‍ ക്രി​ക്ക​റ്റ് സൗ​ത്ത് ആ​ഫ്രി​ക്ക ക​പ്പി​ല്‍ ടൈ​റ്റ​ന്‍​സി​നാ​യി ലു​വാ​ന്‍ ഡ്രെ ​പ്രി​ട്ടോ​റി​യ​സ് 79 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 188 റ​ണ്‍​സ് നേ​ടി​യ​താ​ണ് റി​ക്കാ​ര്‍​ഡ്.

പ്രി​യാ​ന്‍ ആ​ര്യ പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച് ആ​യ മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍​ഹി 116 റ​ണ്‍​സി​നു ത​മി​ഴ്‌​നാ​ടി​നെ തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: ഡ​ല്‍​ഹി 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 275 റ​ണ്‍​സ്. ത​മി​ഴ്‌​നാ​ട് 18.3 ഓ​വ​റി​ല്‍ 159നു ​പു​റ​ത്ത്. ഡ​ല്‍​ഹി​യു​ടെ ദി​ഗ് വേ​ഷ് ര​തി നാ​ലും സു​യാ​ഷ് ശ​ര്‍​മ മൂ​ന്നും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up