Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused

പ്ര​തി​യു​ടെ ആ​ക്ര​മ​ണം; വ​നി​താ എ​സ്ഐ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കാ​യം​കു​ളം: മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നി​താ എ​സ്ഐ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​യ കാ​യം​കു​ളം സ്വ​ദേ​ശി റൈ​സ​ൽ (32) ആ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പ്ര​തി പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​വു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ എ​സ്ഐ, എ​എ​സ്ഐ​മാ​രാ​യ പ്രി​യ, സ​ജീ​വ് എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് പ്ര​തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Kerala

തന്ത്രിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍ക്കെ​തി​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ത​ന്ത്രി​യ്‌​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഓ​ള്‍ കേ​ര​ള ബ്രാ​ഹ്മി​ന്‍ ഫെ​ഡ​റേ​ഷ​ന്‍.

ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​യു​ടെ കാ​ര​ണ​ഭൂ​ത​ര്‍ സ​ര്‍ക്കാ​രും പാ​ര്‍ട്ടി​യു​മാ​ണ്. സൂ​ത്ര​ധാ​ര​ന്‍ മു​ന്‍ദേ​വ​സ്വം മ​ന്ത്രി​യും ബോ​ര്‍ഡ് അം​ഗ​ങ്ങ​ളു​മാ​ണ്.

ശ​രി​യാ​യ ദി​ശ​യി​ല്‍ ന​ട​ത്തി യ​ഥാ​ര്‍ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഓ​ള്‍ കേ​ര​ള ബ്രാ​ഹ്മി​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി കെ.​കെ.​ജി. ന​മ്പൂ​തി​രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേ​ർ പി​ടി​യി​ൽ

കൊ​ല്ലം: ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ര​ണ്ടു​പേ​ർ നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു​വെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. 2025 മാ​ർ​ച്ച് 27ന് ​ന​ട​ന്ന ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​ലു​വ അ​തു​ൽ. സ്വ​ന്തം വീ​ട്ടി​ൽ അ​മ്മ​യു​ടെ ക​ണ്മു​ൻ​പി​ൽ വെ​ച്ചാ​ണ് അ​ലു​വ അ​തു​ൽ ജിം ​സ​ന്തോ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​യ്ക്കു ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​തു​ലി​നെ ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ ​കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ അ​ലു​വാ അ​തു​ലി​നെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ വെ​ച്ച് ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വെ​റും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​രും​കൊ​ല ന​ട​ന്ന​ത്.

അ​തു​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി മ​നു​വി​ന് കൈ​യ്ക്ക് വെ​ട്ടേ​റ്റു. ക​ട​ത്തൂ​ർ- വ​യ​ന​കം ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

ജിം ​സ​ന്തോ​ഷ് കൊ​ല​പാ​ത​കം ന​ട​ന്ന് ഒ​രു വ​ർ​ഷം തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ലു​വ അ​തു​ലി​നെ ഗു​ണ്ടാ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്തോ​ഷ് വ​ധ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട്ട് മ​ട​ങ്ങ​വെ​യാ​ണ് പു​തി​യ​കാ​വി​ന് സ​മീ​പ​ത്തു​വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Kerala

റെ​യി​ൽ​വേ ട്രാ​ക്കി​ലെ കൊ​ല​പാ​ത​കം; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ​ക​സ്റ്റ​ഡി​യി​ലു​ള്ള ഷാ​ജി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും ഇ​യാ​ൾ റി​ട്ട. ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

ഷാ​ജി​യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രും വൈ​റ്റി​ല റെ​യി​ല്‍ പാ​ള​ത്തി​ന് സ​മീ​പ​ത്തേ​ക്ക് വ​ന്ന​ത്. എ​ന്നാ​ല്‍ ഏ​റെ നേ​രം ക​ഴി​ഞ്ഞ് ഷാ​ജി ഒ​റ്റ​യ്ക്ക് പോ​കു​ന്ന​തി​ന്‍റെ ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഷാ​ജി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​യു​ണ്ടാ​യി​രു​ന്നു.

ഷാ​ജി​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തൂ. മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു നി​ന്നും ല​ഭി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സു​ധ ബേ​ബി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

Kerala

പതിനാറുകാരന് ക്രൂരമർദനം; നാലുപ്രതികൾ അറസ്റ്റിൽ

ക​ൽ​പ്പ​റ്റ: പ​തി​നാ​റു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​ല്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി(18)​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​തി​നാ​റു​കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്.

ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും നി​ർ​ബ​ന്ധി​ച്ച് കാ​ലു​പി​ടി​ച്ച് മാ​പ്പ് പ​റ​യി​പ്പി​ക്കു​ന്ന​തും വ​ള​ഞ്ഞി​ട്ട് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

District News

മോഷ​ണം: പ്രതിയുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൊ​ര​ട്ടി: അ​ന്ന​നാ​ട്ടി​ൽ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ങ്ങ​ളി​ലും കൊ​ര​ട്ടി​യി​ലെ ബേ​ക്ക​റി​യി​ലും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം നി​ക​ര​ത്തി​ൽ അ​ജ​യ്(18) എ​ന്ന ആ​ളു​മാ​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. അ​ന്ത​ർ​ജി​ല്ലാ മോ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഇ​യാ​ളെ മ​റ്റൊ​രു കേ​സി​ൽ കാ​ട്ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ര​ട്ടി​യി​ലും അ​ന്ന​നാ​ട്ടി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് വ്യ​ക്ത​മാ​യ​ത്. അ​ജ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പേ​രും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും മോ​ഷ്ടി​ച്ച ബെെ​ക്കു​ക​ളു​മാ​യെ​ത്തി​യ സം​ഘം കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ബേ​ക്ക​റി​യു​ടെ ഗ്രി​ല്ലും ഷ​ട്ട​റും ത​ക​ർ​ത്ത് മേ​ശ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും മ​റ്റും മോ​ഷ്ടി​ച്ചു.

തു​ട​ർ​ന്ന് തു​ട​ർ​ന്ന് അ​ന്ന​നാ​ട്ടി​ലെ​ത്തി വേ​ലു​പ്പി​ള്ളി അ​മ്പ​ല​ത്തി​നു മു​ന്നി​ലു​ള്ള ഭ​ണ്ഡാ​രം, ദേ​വി ക്ഷേ​ത്ര​ത്തി​ലെഭ​ണ്ഡാ​രം, അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡി​ൽ ക​നാ​ൽ ബ​ണ്ടി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കു​ടു​ങ്ങാ​പ്പു​ഴ അ​മ്പ​ല​ത്തി​ന്‍റെ ഭ​ണ്ഡാ​രം, ന​വ​ഗ്ര​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം, അ​ന്ന​നാ​ട് അ​മ്പ​ലം ജം​ഗ്ഷ​നി​ലെ ഭ​ണ്ഡാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​നാ​ട്ടി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബെെ​ക്കും സം​ഘം മോ​ഷ്ടി ച്ചു. ​വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജ​യ്.

കൊ​ര​ട്ടി സിഐ അ​മ്യ​ത് രം​ഗ​ൻ, എ​സ്​ഐ സി.​പി.​ഷി​ബു, എഎ​സ്ഐ ​കെ.​സി. നാ​ഗേ​ഷ്, സി​നി​യ​ർ സി​പി​ഒ എ​സ്. അ​ഭി​ലാ​ഷ്, സി​പി​ഒ അ​ർ​ജു​ൻ സു​ഗ​ത​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ജ​യ​ൻ, തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

കൗ​മാ​ര​ക്കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ വ​ട​ക്കേ​കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ​യാ​ണ് (66) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2022 ഓ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. 14 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യോ​ടു പ്ര​തി ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ​വ​ച്ചും തൃ​ശൂ​രി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തിയെന്നാണ് കേസ്.

വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Kerala

അനിതാ കൊലക്കേസ്: രണ്ടാംപ്രതി രജനിക്കും വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചിരുന്നില്ല.

ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

Kerala

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ചു; മോ​ഷ​ണ​ക്കേ​സ് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

അ​ങ്ക​മാ​ലി: കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​സം സ്വ​ദേ​ശി രൂ​ഹു​ൽ അ​മീ​ൻ (28) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ലു​വ മു​ട്ട​ത്തെ ഐ​ടി സ്‌​ഥാ​പ​ന​ത്തി​ൽ നി​ന്നു നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്‌​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ആ​ലു​വ മ​ജി​സ്ട്രേ​റ്റ് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​താ​യി​രു​ന്നു.

കോ​ട​തി​ക്ക് മു​ൻ​പി​ൽ ജീ​പ്പ് നി​ർ​ത്തി​യ ഉ​ട​നെ കൈ​വി​ല​ങ്ങു​ക​ൾ ഇ​ല്ലാ​ത്ത പ്ര​തി ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

പോ​ക്സോ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം: ​പോ​ക്സോ കേ​സി​ലെ ​പ്ര​തി കൊ​ട്ടാ​ര​ക്ക​ര ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ള​മാ​ട് ശ്രീ​ജ ഭ​വ​നി​ൽ അ​ബി​ൻ​ദേ​വാ​ണ് മു​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 2024ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ബി​ൻ​ദേ​വ്.

കോ​ട​തി​ക്ക് പി​ന്നി​ലെ പ​ട​വു​ക​ൾ ഇ​റ​ങ്ങി പ്ര​തി പെ​ട്ടെ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Kerala

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി​യെ മ​ധു​ര​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് യു​വ​തി ക​ഴ​ക്കൂ​ട്ട​ത്തെ ഹോ​സ്റ്റ​ലി​ൽ​വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​യ​ന്നു​പോ​യ യു​വ​തി രാ​വി​ലെ​യാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് അ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Kerala

റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​കേ​സ്; ഒ​രാ​ൾ​ക്കൂ​ടി പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: റി​സോ​ര്‍​ട്ടി​ൽ​ക്ക​യ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ചീ​രാ​ല്‍ മേ​ച്ചേ​രി മ​ഠം വീ​ട്ടി​ല്‍ ജോ​ഷ്വ വ​ര്‍​ഗീ​സ് (35) നെ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22ന് ​രാ​ത്രി​യി​ല്‍ ബ​ത്തേ​രി പൂ​തി​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സോ​ര്‍​ട്ടി​ല്‍ ര​ണ്ടു കാ​റു​ക​ളി​ലാ​യെ​ത്തി​യാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തി​ക്ര​മി​ച്ച് ക​ട​ന്ന ആ​റം​ഗ സം​ഘം ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​നൊ​പ്പം റി​സോ​ർ​ട്ട് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പു​ത്ത​ന്‍​ക്കു​ന്ന് തെ​ക്കും​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ടി.​നി​ഥു​ന്‍(35), ദൊ​ട്ട​പ്പ​ന്‍​കു​ളം നൂ​ര്‍​മ​ഹ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ജ​റീ​ര്‍ (32), ക​ട​ല്‍​മാ​ട് കൊ​ച്ചു​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ബി​ന്‍ കെ.​ബ​വാ​സ് (32), ചു​ള്ളി​യോ​ട് പ​ന​ച്ച​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ പി.​അ​ജി​ന്‍ ബേ​ബി (32) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Latest News

Corehub Up