Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Arrested

Kollam

മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി പിടിയിൽ

കൊ​ല്ലം: ത​ട്ടാ​ര്‍​ക്കോ​ണം വ​ഞ്ചി​മു​ക്കി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടു​ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.

കൊ​റ്റ​ങ്ക​ര പേ​രൂ​ര്‍ ത​ട്ടാ​ര്‍​ക്കോ​ണം മ​ന​ക്ക​ര മേ​ലൂ​ട്ട് കാ​വ് വ​യ​ലി വീ​ട്ടി​ല്‍ ചി​ത​ല്‍ മ​ണി​ക​ണ്ഠ​ന്‍ എ​ന്ന സാ​ബു (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റി​നു വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ രാ​ജീ​വും പ്ര​തി​യും രാ​ജീ​വി​ന്‍റെ വീ​ട്ടി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് പ്ര​തി അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് വെ​ട്ടു​ക​ത്തി എ​ടു​ത്ത് രാ​ജീ​വി​നെ പി​ന്തു​ട​ര്‍​ന്ന് മാ​ര​ക​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ര്‍ പൊലിസ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യാ​യ സാ​ബു മു​ന്‍​പും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

കൊ​ട്ടാ​ര​ക്ക​ര പൊലിസ് സ്റ്റേ​ഷ​നി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യു​ടെ മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ച്ച് കാ​പ്പ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെയ്തു.

 

District News

ബ​ലാ​ത്സം​ഗ​ കേസ്; പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്:വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി കോ​ട്ടൂ​ളി സ്വ​ദേ​ശി മ​മ്മി​ളി മീ​ത്ത​ല്‍ വീ​ട്ടി​ല്‍ അ​ഷി​ത്തി (26) നെ ​പോ​ലീ​സ് പി​ടി​കൂ​ടി.

2025 ഓ​ഗ​സ്റ്റി​ല്‍ യു​വ​തി​യെ സു​ഹൃ​ത്താ​യ പ്ര​തി വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തു വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മൊ​ബൈ​ലി​ല്‍ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും ഉ​പ​ദ്ര​വി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. പൊ​തു സ്ഥ​ല​ത്തു വ​ച്ച് മ​ദ്യ​പി​ച്ച​തി​നും സ​രോ​വ​ര​ത്ത് വ​ച്ച് യു​വ​തി​യെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

District News

വീ​ട്ടി​ലേ​ക്കു നാ​ട​ൻബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ഇ​ള​ന്തു​രു​ത്തി: പെ​രു​വാം​കു​ള​ങ്ങ​ര​യി​ൽ യു​വാ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ഒ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ത്തോ​ൾ സ്വ​ദേ​ശി താ​ന്നി​ക്ക​ൽ​വീ​ട്ടി​ൽ ആ​കാ​ശ്(33) ആ​ണ് പി​ടി​യി​ലാ​യ​ത്.

2025 ജൂ​ൺ 20 രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പെ​രു​വാം​കു​ള​ങ്ങ​ര​യി​ലു​ള്ള നി​ധി​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് രാ​ത്രി 11 മ​ണി​യോ​ടെ കാ​റി​ലെ​ത്തി​യ സം​ഘം നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും​ചെ​യ്തു. ര​ണ്ടാംപ്ര​തി നെ​ടു​പു​ഴ സ്വ​ദേ​ശി ആ​രോ​മ​ലി​നെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി യി​രു​ന്നു​വെ​ങ്കി​ലും സൂ​ത്ര​ധാ​ര​നാ​യ ആ​കാ​ശ് ഒ​ളി​വി​ൽ​ത​ന്നെ​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ പോ​ലും ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പ്ര​തി ത​മി​ഴ്നാ​ട്, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം തൃ​ശൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​യു​ട​ൻ ഒ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ല്ലൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്പി സു​ധീ​ര​ൻ, ഇ​ൻ​സ്‌​പെ​ക്ട​ർ ബൈ​ജു, എ​സ്ഐ​മാ​രാ​യ ജീ​സ് മാ​ത്യു, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എം.​എ. അ​ജി​ത്, വി.​എ. മാ​ധ​വ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. നി​രാ​ജ്മോ​ൻ, പി.​പി. അ​ജി​ത്, എ​സ്. വി​നീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കീ​ഴാ​രൂ​ര്‍ സ്വ​ദേ​ശി സ​ജീ​വാ​ണ് റെ​യി​ല്‍​വേ പ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ അ​തി​ക്ര​മ​ത്തി​ന്റെ വി​ഡി​യോ ഉ​ള്‍​പ്പെ​ടെ പെ​ണ്‍​കു​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

പു​നെ- ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കാ​നാ​യാ​ണ് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. യു​വ​തി ട്രെ​യി​നി​ലേ​ക്ക് ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സ​ജീ​വി​ന്‍റെ അ​തി​ക്ര​മം.

യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും പ്ര​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. യു​വ​തി കാ​മ​റ ഓ​ണ്‍ ചെ​യ്ത് വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up