സാബു
കൊല്ലം: തട്ടാര്‍ക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
കൊറ്റങ്കര പേരൂര്‍ തട്ടാര്‍ക്കോണം മനക്കര മേലൂട്ട് കാവ് വയലി വീട്ടില്‍ ചിതല് മണികണ്ഠന് എന്ന സാബു (46) ആണ് അറസ്റ്റിലായത്. ആറിനു വൈകുന്നേരം നാലോടെയാണ് സംഭവം. പരിക്കേറ്റ രാജീവും പ്രതിയും രാജീവിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രതി അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടര്ന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു.
കിളികൊല്ലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ സാബു മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്.
കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് കാപ്പ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.