കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: പ്രിന്‍സ് ലൂക്കോസിന്റെ സ്മരണാര്‍ഥം കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഖിലകേരള പ്രസംഗ മത്സരം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളില്‍ നിന്നുമായി 45 ഓളം വിദ്യാര്‍ഥികള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്തു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ബിനു ചെങ്ങളം, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ജോയ് ചെട്ടിശേരി, അനില്‍ വി. തയ്യല്‍, മനു വി. വാരപ്പള്ളി, കുഞ്ഞ് കളപ്പുര, ജോര്‍ജ് ജോസഫ്, സിബി കൊച്ചുപുരയ്ക്കല്‍, പ്രഫ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, പ്രഫ. മേജോ കുര്യാക്കോസ്, എബി പൊന്നാട്ട്, ഡിജു സെബാസ്റ്റ്യന്‍, പ്രിന്‍സ് കുഴിച്യാലി, സജി ചെമ്പേട്ട്, കാളിദാസന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Commemoration NattuVishasham DistrictNews