പ്രതീകാത്മക ചിത്രം
കൊല്ലം: കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ മുന്‍സിഫ് കോടതികളില്‍ 'പ്ലീഡര്‍ ടു ഡു ഗവ. വര്‍ക്ക്' തസ്തികകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, 60 വയസ് പൂര്‍ത്തിയാകാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും വയസ്, യോഗ്യത, എൻറോള്‍മെന്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. മൂന്ന് കോടതികളിലേക്കുമായി പൊതുവായ ഒരു പാനലാണ് തയാറാക്കുന്നത്.
എന്നാല്‍ ഏതെങ്കിലും പ്രത്യേക കോടതിയിലേക്ക് മാത്രം അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷകള്‍ 20ന് വൈകുന്നേരം അഞ്ചിനകം ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്, കൊല്ലം - 691013' വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍: 0474-2793473.
Tags : Munsiff Courts NattuVishasham DistrictNews