പ്രതീകാത്മക ചിത്രം
കൊല്ലം: തങ്കശേരി ഭാഗത്ത് കടലില്‍ എന്ജിന് തകരാറിലായി കുടുങ്ങിയ മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.
തങ്കശേരി ഭാഗത്ത് ‘അനുമോള്‍ ബോട്ട് എന്ജിന് തകരാറിലായി കിടക്കുന്നത്. ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ടിന്റെ സഹായത്തോടെ ബോട്ടിനെയും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചു. ജിഎഎസ്ഐ പ്രദീപ്, ലൈഫ് ഗാര്‍ഡുമാരായ റോയ്, തോമസ്, സീ ഗാര്‍ഡ് ജോബിന് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Tags : fishermen NattuVishasham DistrictNews