പ്രതീകാത്മക ചിത്രം
കൊല്ലം: കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സൗഹാര്‍ദപരമായും വേഗത്തിലും പരിഹരിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് കാമ്പയിന്. കോടതികളില്‍ കേസ് നീണ്ടുപോകുന്നത് മൂലമുള്ള സമയനഷ്ടവും സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും ഒഴിവാക്കി ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ പരിഹാരത്തിലെത്താന്‍ മധ്യസ്ഥതയിലൂടെ സാധിക്കും. മധ്യസ്ഥതാ സേവനങ്ങള്‍ സൗജന്യമാണ്.
\മധ്യസ്ഥതയിലൂടെ കേസ് തീര്‍പ്പാക്കുകയാണെങ്കില്‍ കോടതി ഫീസ് തിരികെ ലഭിക്കും. വിവാഹ തര്‍ക്കങ്ങള്‍, മോട്ടോര്‍ അപകട ക്ലെയിമുകള്‍, ഗാര്‍ഹിക പീഡനം, ചെക്ക് ബൗണ്‍സ്, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസ് കാര്യങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, വിഭജന കേസുകള്‍, കുടിയൊഴിപ്പിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, മറ്റ് സിവില്‍ തര്‍ക്കങ്ങള്‍ എന്നിവയാണ് പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍, മധ്യസ്ഥര്‍, നിയമസേവന സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുള്ളവര്‍ കോടതി കോംപ്ലക്സുകളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയേഷന് സെന്ററുകളുമായോ, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കമനീസ് അറിയിച്ചു.
Tags : national mediation NattuVishasham DistrictNews