Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural University

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൂ​ട്ടി​യ ഫീ​സ് കു​റ​യ്ക്കും

തൃ​ശൂ​ർ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന കു​റ​യ്ക്കും. യു​ജി കോ​ഴ്സു​ക​ൾ​ക്ക് 50 ശ​ത​മാ​ന​വും പി​ജി കോ​ഴ്സു​ക​ൾ​ക്ക് 40 ശ​ത​മാ​ന​വും ഫീ​സ് കു​റ​യ്ക്കാ​നാ​ണ് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് വ​ർ​ധ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സാ​ദ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ​ക്കും പ​ഠ​നം നി​ർ​ത്തേ​ണ്ടി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

ഫീ​സ് വ​ർ​ധ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മ​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ഉ​യ​ർ​ന്നു​വ​ന്ന​ത്. എ​സ്എ​ഫ്‌​ഐ, കെ​എ​സ്‌​യു ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ധ​ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ഫീ​സ് വ​ര്‍​ധ​ന​യെ​ന്നാ​യി​രു​ന്നു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up