x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് കു​റ​യ്ക്കാൻ നി​ർ​ദേ​ശം ന​ൽ​കിയെന്ന് മ​ന്ത്രി


Published: November 2, 2025 06:46 AM IST | Updated: November 2, 2025 06:46 AM IST


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഫീ​​​സി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ് വ​​​രു​​​ത്താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കൃ​​​ഷി വ​​​കു​​​പ്പ് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഫീ​​​സ് കു​​​റ​​​യ്ക്കു​​​ന്ന കാ​​​ര്യം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ വ​​​യ്ക്കു​​​ക​​​യും അ​​​വ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം.


ഒ​​​ന്നോ ര​​​ണ്ടോ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗം ചേ​​​ർ​​​ന്ന് ഫീ​​​സി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക പ​​​ശ്ചാ​​​ത്ത​​​ലം മൂ​​​ലം അ​​​വ​​​ർ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഒ​​​രു ത​​​ട​​​സ​​​വും ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. ആ ​​​ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ കാ​​​ര്യ​​​വും ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്നു. സ​​​ഹാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Agricultural University

Recent News

Corehub Up