Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alphonsa

Alappuzha

ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം ഓ​ഗ​സ്റ്റ് ഒ​ന്നി​ന്

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 38-‌ാമ​ത് അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​നം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ത്തും. പ​തി​നാ​യി​ര​ങ്ങ​ള്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു കാ​ല്‍​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ അ​ല്‍​ഫോ​ന്‍​സ ജ​ന്മ​ഗൃ​ഹ​ത്തി​ലും കു​ട​മാ​ളൂ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ലും എ​ത്തി മ​ട​ങ്ങും.

പു​ല​ർ​ച്ചെ 5.30ന് ​അ​തി​ര​മ്പു​ഴ, വെ​ട്ടി​മു​ക​ൾ, ചെ​റു​വാ​ണ്ടൂ​ർ, കോ​ട്ട​യ്ക്ക​പ്പു​റം സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് അ​തി​ര​മ്പു​ഴ മേ​ഖ​ല​യു​ടെ തീ​ര്‍​ഥാ​ട​കരും 5.45ന് ​പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ച​ങ്ങ​നാ​ശേ​രി-​തു​രു​ത്തി മേ​ഖ​ല​ക​ളു​ടെ തീ​ര്‍​ഥാ​ട​കരും 6.15ന് ​കു​ട​മാ​ളൂ​ര്‍ മേ​ഖ​ല​യി​ലെ വി​വി​ധ ശാ​ഖ​ക​ളി​ല്‍​നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​രും സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ ഒ​ത്തു​ചേ​ർ​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.
കോ​ട്ട​യം സി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്ന് രാ​വി​ലെ 8.45നു ​കോ​ട്ട​യം, നെ​ടും​കു​ന്നം, മ​ണി​മ​ല, തൃ​ക്കൊ​ടി​ത്താ​നം, ചെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ല​ക​ളു​ടെ തീ​ര്‍​ഥാ​ട​ന​ങ്ങ​ളും 10.30 നു ​കു​റു​മ്പ​നാ​ടം മേ​ഖ​ല​യു​ടെ തീ​ര്‍​ഥാ​ട​ന​വും ആ​രം​ഭി​ക്കും. ച​ങ്ങ​നാ​ശേ​രി, തു​രു​ത്തി മേ​ഖ​ല​ക​ളു​ടെ തീ​ര്‍​ഥാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ല്‍​ഫോ​ന്‍​സാ ജ​ന്മ​ഗ്യ​ഹ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

ആ​ല​പ്പു​ഴ, എ​ട​ത്വ, പു​ളി​ങ്കു​ന്ന്, ച​മ്പ​ക്കു​ളം മേ​ഖ​ല​ക​ളി​ലെ തീ​ര്‍​ഥാ​ട​ക​ര്‍ മാ​ന്നാ​നം ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ 9.45ന് ​എ​ത്തി​ച്ചേ​രും.
തു​ട​ര്‍​ന്നു തീ​ര്‍​ഥാ​ട​ക​ര്‍ കു​ട​മാ​ളൂ​രി​ലേ​ക്കു പ​ദ​യാ​ത്ര​യാ​യി നീ​ങ്ങും. മു​ഹ​മ്മ മേ​ഖ​ല​യി​ലെ തീ​ര്‍​ഥാ​ട​ക​ര്‍ രാ​വി​ലെ 11ന് ​ആ​ര്‍​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം ദൈ​വാ​ല​യ​ത്തി​ല്‍​നി​ന്നും പ​ദ​യാ​ത്ര ആ​രം​ഭി​ച്ച് 11.30ന് ​അ​ല്‍​ഫോ​ന്‍​സ ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

അ​മ്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം-​ആ​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​രും വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രും. തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള നേ​ര്‍​ച്ച ഭ​ക്ഷ​ണം കു​ട​മാ​ളൂ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​ഡോ. വ​ര്‍​ഗീ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​മ്പ​റ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്, സാ​ലി​ച്ച​ന്‍ തു​മ്പേ​ക്ക​ളം, ഏ​ബ്ര​ഹാം കു​ര്യ​ൻ, ജോ​ര്‍​ജ് ജോ​സ​ഫ്, ലൂ​ക്ക് അ​ല​ക്‌​സ്, മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up