x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​വാ​ച​ക: മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍​

വെബ് ഡെസ്ക്
Published: July 21, 2026 11:26 PM IST | Updated: July 21, 2026 11:26 PM IST

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.

ഭര​ണ​ങ്ങാ​നം: ഭാ​ര​ത​സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​ണ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ എ​ന്ന​തി​ല്‍ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​വാ​ച​ക​യാ​യ വി​ശു​ദ്ധ​യെപ്പോ​ലെ സു​വി​ശേ​ഷം ജീ​വി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി. ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​ങ്ങ​ളി​ല്‍ രൂ​പ​ത​യി​ലേ​ക്ക് ദൈ​വം വ​ര്‍​ഷി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു നാ​ല്‍​പ​തി​ല​ധി​കം വൈ​ദി​ക​രു​ടെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ബി​ഷ​പ് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച​ത്.

ലി​യോ പ​തി​നാ​ലാ​മ​ൻ പാ​പ്പ ഫ്രാ​ന്‍​സി​സ്‌​ക​ന്‍ വ​ര്‍​ഷ​മാ​യി ഈ ​വ​ര്‍​ഷ​ത്തെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഈ ​തി​രു​നാ​ളും ഏ​റെ പ്ര​സ​ക്ത​മാ​ണ്. കാ​ര​ണം, വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ അം​ഗ​മാ​യി​രു​ന്ന​ത് ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ആ​ധ്യാ​ത്മി​ക​ത​യു​ള്ള ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലാ​ണ്. 700 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​സീ​സി​യി​ലെ വി​ശു​ദ്ധ​ന്‍റെ ആ​ധ്യാ​ത്മി​ക​ത​യ്ക്ക് സ​ജീ​വ​ത ന​ല്‍​കു​ക​യാ​ണ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ ചെ​യ്ത​ത്. അ​സീ​സി​യി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സി​നെപ്പോ​ലെ സു​വി​ശേ​ഷ​ത്തി​ലെ ക്രി​സ്തു​വി​നെ അ​റി​ഞ്ഞ് അ​നു​പ​ദം അ​നു​ക​രി​ച്ച​വ​ളാ​ണ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ​യെ​ന്നും മാ​ർ റെ​മീജി​യോ​സ് അ​നു​സ്മ​രി​ച്ചു.

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ പ്ര​ത്യേ​ക മ​ധ്യ​സ്ഥ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ തീ​ര്‍​ഥാ​ട​ന​ത്തി​ന് 40 ല​ധി​കം വൈ​ദി​ക​രും നൂ​റി​ല​ധി​കം സ​ന്യ​സ്ത​രും അ​നേ​കം അ​ല്മാ​യ സ​ഹോ​ദ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

തി​രു​നാ​ളി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ വൈ​ദി​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. വൈ​ദി​ക​ര്‍​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീ​ര്‍​വാ​ദ പ്രാ​ര്‍​ഥ​ന​യു​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 10ന് ​രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് വി​ശു​ദ്ധ​ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​തോ​മ​സ് മൂ​ലേ​ച്ചാ​ലി​ല്‍, ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, ഫാ.​ഡോ. ഉ​ല്ലാ​സ് വ​ട്ടം​തൊ​ട്ടി​യി​ല്‍ വി​സി, ഫാ. ​അ​ല​ക്സാ​ണ്ട​ര്‍ പൈ​ക​ട, ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് വ​ള്ളോം​പു​ര​യി​ടം, ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് എ​ന്നി​വ​രും വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.

വൈ​കു​ന്നേ​രം 6.15ന് ​ഫാ. ജോ​സ​ഫ് മൂ​ക്ക​ന്‍​തോ​ട്ട​ത്തി​ല്‍ ജ​പ​മാ​ല-തി​രി​പ്ര​ദ​ക്ഷി​ണം ന​യി​ച്ചു.

Tags : Alphonsa Nattuvishesham DistrictNews

Recent News

Corehub Up