x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ക​രു​ത്ത​റി​യി​ച്ച് സ​മു​ദ്ര​സു​ര​ക്ഷാ​പ​രി​ശീ​ല​നം

സ്വ​ന്തം ലേ​ഖി​ക
Published: July 23, 2026 03:36 AM IST | Updated: July 23, 2026 03:36 AM IST

ഇ​ന്ത്യ​ൻ നി​ർ​മി​ത തോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം നോ​ക്കി​ക്കാ​ണു​ന്ന​വ​ർ.

കൊ​ച്ചി: ക​ട​ലി​ല്‍ സം​ശ​യാ​സ്പ​ദ രീ​തി​യി​ല്‍ ക​ണ്ട ക​പ്പ​ലി​നു ചു​റ്റും നി​ല​യു​റ​പ്പി​ച്ച തോ​ക്കു​ധാ​രി​ക​ളാ​യ മ​റൈ​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍, ക​യ​ര്‍ ഏ​ണി​യി​ലൂ​ടെ ക​പ്പ​ലി​ലേ​ക്ക് ക​യ​റി ഓ​രോ മു​റി​ക​ളി​ലും ത​ന്ത്ര​പ​ര​മാ​യി പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന മ​റ്റൊ​രു സം​ഘം, യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹെ​ലി​കോ​പ്ട​റി​ലൂ​ടെ ക​പ്പ​ലി​ല്‍​നി​ന്ന് തൂ​ങ്ങി​യി​റ​ങ്ങു​ന്ന ക​മാ​ന്‍​ഡോ​ക​ള്‍....

ബ​ഹു​രാ​ഷ്ട്ര സ​മു​ദ്ര സു​ര​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ സ​തേ​ണ്‍ റെ​ഡി​ന​സി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ല്‍ ഒ​രു​ക്കി​യ കി​ല്‍​ഹൗ​സ് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ വി​ദേ​ശ നാ​വി​ക​ര്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ക​പ്പ​ലി​ലെ ഓ​രോ അ​റ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കം​പാ​ര്‍​ട്ട്‌​മെ​ന്‍റ് ക്ലി​യ​റ​ന്‍​സ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് നാ​വി​ക​ര്‍ ഓ​രോ ഭാ​ഗ​ത്തേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​ത്. ക​പ്പ​ലി​ന്‍റെ വി​വി​ധ അ​റ​ക​ളും ഇ​ട​നാ​ഴി​ക​ളും കൃ​ത്രി​മ​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ബ​ഹു​മു​ഖ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണി​ത്. സ​മീ​പ​ദൂ​ര പോ​രാ​ട്ട പ​രി​ശീ​ല​ന​ത്തി​ന് യാ​ഥാ​ര്‍​ഥ്യാ​നു​ഭ​വം ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്പ​ന.
ഈ ​പ​രി​ശീ​ല​ന​കേ​ന്ദ്രം വ​ഴി വി​സി​റ്റ്, ബോ​ര്‍​ഡ്, സെ​ര്‍​ച്ച് ആ​ന്‍​ഡ് സീ​സ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, മു​റി​ക​ളി​ലേ​ക്കു​ള്ള ത​ന്ത്ര​പ​ര​മാ​യ പ്ര​വേ​ശ​ന​വും നി​യ​ന്ത്ര​ണ​വും, ഹൃ​സ്വ ദൂ​ര യു​ദ്ധ​ത​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശീ​ലി​ക്കാ​നാ​കും. ക​ട​ല്‍​ക്കൊ​ള്ള വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, തീ​വ്ര​വാ​ദ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നു​ക​ള്‍, ബ​ന്ദി​മോ​ച​ന ദൗ​ത്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ കി​ല്‍ ഹൗ​സ് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

വെ​ടി​യു​തി​ർ​ക്കാ​ൻ
വെ​പ്പ​ണ്‍
സി​മു​ലേ​ഷ​ന്‍

വി​വി​ധ ത​ന്ത്ര​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കൃ​ത്യ​ത​യോ​ടെ വെ​ടി​യു​തി​ര്‍​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് വെ​പ്പ​ണ്‍ സി​മു​ലേ​ഷ​നി​ല്‍ ന​ല്‍​കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ല്‍ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ 75 മീ​റ്റ​ര്‍ കോം​പോ​സി​റ്റ് ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടിം​ഗ് റേ​ഞ്ച് (സി​ഐ​എ​സ്ആ​ര്‍) ചെ​റു​ആ​യു​ധ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ്രാ​വീ​ണ്യ​വും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ കൃ​ത്യ​മാ​യ വെ​ടി​വ​യ്പ് പ​രി​ശീ​ല​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ്.

നൂ​ത​ന ഇ​ല​ക്ട്രോ​ണി​ക് ടാ​ര്‍​ഗ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍, വെ​ര്‍​ച്വ​ല്‍ ടാ​ര്‍​ഗ​റ്റു​ക​ളും ഡ്രോ​ണ്‍ അ​ധി​ഷ്ഠി​ത ടാ​ര്‍​ഗ​റ്റ് സി​മു​ലേ​ഷ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ​റേ​ഞ്ച്, യ​ഥാ​ര്‍​ഥ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള ച​ല​നാ​ത്മ​ക പ​രി​ശീ​ല​നാ​ന്ത​രീ​ക്ഷ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ സു​ര​ക്ഷ​യോ​ടെ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും പ​രി​ശീ​ല​നം ത​ട​സ​മി​ല്ലാ​തെ തു​ട​രാ​ന്‍ ക​ഴി​യു​ന്ന ഇ​ന്‍​ഡോ​ര്‍ സൗ​ക​ര്യ​വും ഓ​ട്ടോ​മേ​റ്റ​ഡ് സ്‌​കോ​റിം​ഗും ഫീ​ഡ്ബാ​ക്ക് സം​വി​ധാ​ന​വും പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​ക​ട​നം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ സ​മ​ഗ്ര​മാ​യ യു​ദ്ധ​സ​ന്ന​ദ്ധ​ത​യും പോ​രാ​ട്ട ക്ഷ​മ​ത​യും ഗ​ണ്യ​മാ​യി ഉ​യ​ര്‍​ത്താ​ന്‍ ഈ ​സൗ​ക​ര്യം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡി​ല്‍ ന​ട​ന്നു​വ​രു​ന്ന നാ​ലു ദി​വ​സ​ത്തെ ബ​ഹു​രാ​ഷ്ട സ​മു​ദ്ര സു​ര​ക്ഷാ പ​രി​ശീ​ല​നം - ഓ​പ്പ​റേ​ഷ​ന്‍ സ​തേ​ണ്‍ റെ​ഡി​നെ​സ് (ഒ​എ​സ്ആ​ര്‍) ഇ​ന്ന് സ​മാ​പി​ക്കും. അ​ന്താ​രാ​ഷ്ട്ര നാ​വി​ക സേ​ന​ക​ളു​ടെ​യും കോ​സ്റ്റ് ഗാ​ര്‍​ഡു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ 26 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 254 നാ​വി​ക​രും 74 പ​രി​ശീ​ല​ക​രും നാ​ല് രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​മു​ദ്ര സു​ര​ക്ഷ, ദു​ര​ന്ത നി​വാ​ര​ണം, ക​ട​ല്‍ അ​തി​ര്‍​ത്തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ശാ​ക്തീ​ക​ര​ണ​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യോ​ജി​ത ടാ​സ്‌​ക് ഫോ​ഴ്‌​സ് 15ന്‍റെ(​സി​ടി​എ​ഫ് 154) ആ​ഭി​മു​ഖ്യ ത്തി​ല്‍ കം​ബൈ​ന്‍​ഡ് മാ​രി​ടൈം ഫോ​ഴ്‌​സ്(​സി​എം എ​ഫ്)​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Indian Nay

Recent News

Corehub Up