x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​വി​ല​ങ്ങോ​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 23, 2026 03:30 AM IST | Updated: July 23, 2026 03:30 AM IST

അ​ലി

ആ​ലു​വ: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ലു​വ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും കൈ​വി​ല​ങ്ങോ​ടെ ര​ക്ഷ​പെ​ട്ട പ്ര​തി​യെ ട്രെ​യി​നി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സ്. ക​ള​മ​ശേ​രി​യി​ൽ ന​ട​ന്ന കോ​പ്പ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ആ​സാം സ്വ​ദേ​ശി ഐ​നൂ​ൽ അ​ലി (24) ആ​ണ് ആ​സാം അ​തി​ർ​ത്തി​ക്ക​ടു​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​വെ​ട്ടി​ച്ച് കൈ​വി​ല​ങ്ങോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​യാ​ൾ കൈ​വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി​യ ശേ​ഷം ആ​സാ​മി​ലേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര തി​രി​ച്ച​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ട്രെ​യി​നി​ൽ ഇ​യാ​ളെ ര​ഹ​സ്യ​മാ​യി പി​ന്തു​ട​ർ​ന്നു. ആ​സാം അ​തി​ർ​ത്തി​ക്ക് തൊ​ട്ട​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ്ര​ത്യേ​ക സം​ഘം പ്ര​തി​യെ സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ച്ച്, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews handcuffs

Recent News

Corehub Up