എംപി. ജുമൈല സമ്മാനം നല്കുന്നു.
മുക്കം: ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവനാളുകള്ക്കുംഎന്എംഎംഎസ്, യുഎസ്എസ്, എല്‍എസ്എസ് നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സ്നേഹാദരമൊരുക്കി കൊടിയത്തൂര്‍ പഞ്ചായത്ത് 19ാ-ം വാര്‍ഡ് അംഗം എം.പി. ജുമൈല. വാര്‍ഡ് ഗ്രാമസഭയില്‍ വച്ചാണ് സമ്മാനങ്ങള്‍ നല്‍കിയത്. പിഎസ് സി നിയമനം ലഭിച്ച ഷഹന കാരാട്ടിനേയും ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ്കുട്ടി, കെ.പി.അബ്ദുറഹ്മാന്, കെ.ടി. മന്‍സൂര്‍, അബ്ദുറഷീദ് ചേപ്പാലി, ഹുസൈന് കാരാട്ട്, ഫസല്‍ കൊടിയത്തൂര്‍, റിനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.