Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aneesh Mohan

Kottayam

അ​നീ​ഷ് മോ​ഹ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും

പാ​മ്പാ​ടി: സി​ക്കി​മി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ജ​ല​വൈ​ദ്യു​തി തു​ര​ങ്കം ത​ക​ര്‍​ന്നു മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​ന്‍റെ (43) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് സം​സ്ക​രി​ക്കും. നാ​ഷ​ണ​ല്‍ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ (എ​ന്‍​എ​ച്ച്പി​സി) സി​ക്കിം യൂ​ണി​റ്റ് സീ​നി​യ​ര്‍ മാ​നേ​ജ​രും ജി​യോ​ള​ജി​സ്റ്റു​മാ​യ പാ​മ്പാ​ടി കൊ​ച്ചു​മ​റ്റം കൂ​രോ​ത്തു​പ​റ​മ്പി​ല്‍ അ​നീ​ഷ് മോ​ഹ​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണു ക​ണ്ടെ​ത്തി​യ​ത്.

തെ​ക്ക​ന്‍ സി​ക്കി​മി​ലെ നാം​ചി ജി​ല്ല​യി​ലെ സ​മ​ര്‍​ഡൂം​ഗി​ലെ ടീ​സ്റ്റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കു​വേ​ണ്ടി നി​ര്‍​മി​ക്കു​ന്ന തു​ര​ങ്കം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ത​ക​ര്‍​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ നോ​ർ​ക്ക ചെ​യ്യു​ന്നു​ണ്ട്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്നു രാ​ത്രി മ​ണ​ര്‍​കാ​ട്ടു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും. അ​നീ​ഷി​ന്‍റെ ഭാ​ര്യ ഡോ. ​സം​ഗീ​ത, സ​ഹോ​ദ​ര​ന്‍ സ​ന​ല്‍, അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​നീ​ഷ് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സി​ക്കി​മി​ല്‍​നി​ന്നു മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കും.

Latest News

Corehub Up