Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animals

മൃ​ഗ​ശാ​ല മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ജെ. ​ചി​ഞ്ചുറാ​ണി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യ മൃ​ഗ​ശാ​ല മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ൻ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി​ക​ളെ​യും പ്ര​കൃ​തി​യെ​യും അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​രം കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​ക്കു​ന്ന പ്ര​ധാ​ന സ്ഥാ​പ​ന​മാ​ണ് മൃ​ഗ​ശാ​ല. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ പ​രി​ചി​ത​വും പ്രി​യ​പ്പെ​ട്ട​തു​മാ​യ ഈ ​സ്ഥാ​പ​നം ന​ഗ​ര​ത്തി​ൽ​നി​ന്ന് മാ​റ്റു​ന്ന​ത് പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് ഗു​ണ​ക​ര​മാ​കി​ല്ല.

മൃ​ഗ​ശാ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും മൃ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ​മാ​യ ന​വീ​ക​ര​ണ​മാ​ണ് ആ​വ​ശ്യം. സ്ഥ​ല​പ​രി​മി​തി​ക​ളോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം. നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ത്തെ ഇ​ല്ലാ​താ​ക്കി മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നു പ​ക​രം, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മൃ​ഗ​ശാ​ല​യെ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

മൃ​ഗ​ശാ​ല വെ​റും മൃ​ഗ​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഇ​ട​മ​ല്ല. പു​തു​ത​ല​മു​റ​യ്ക്ക് പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു ജീ​വി​ക്കു​ന്ന പ​ഠ​ന​കേ​ന്ദ്രം കൂ​ടി​യാ​ണ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ന്റെ ച​രി​ത്ര​പ​ര​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

മൃ​ഗ​ശാ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി നേ​ര​ത്തെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും അ​തി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം തേ​ടി സ​മ​ഗ്ര​മാ​യ ന​വീ​ക​ര​ണ പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണം. മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​മു​ള്ള വി​ക​സ​ന​മാ​ണ് വേ​ണ്ട​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ പാ​ർ​ക്കു​ന്ന വ​ന​ത്തി​നു ന​ടു​വി​ലേ​ക്ക് മൃ​ഗ​ശാ​ല മാ​റ്റു​ന്ന​ത് സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ത​ല​സ്ഥാ​ന​ത്തി​ന്‍റെ പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ മൃ​ഗ​ശാ​ല​യെ മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

District News

ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക്

കോ​ന്നി: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കൂ​ടു​ത​ല്‍ മൃ​ഗ​ങ്ങ​ള്‍ കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്ക്. ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി കാ​ടു വി​ട്ടി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ള്‍ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ്ടാക്കുന്ന​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്നു വി​ദൂ​ര​ങ്ങ​ളി​ലേ​ക്കാ​ണ് മൃ​ഗ​ങ്ങ​ളു​ടെ വ​ര​വ്. മു​മ്പെ​ങ്ങും ആ​ന​യും ക​ടു​വ​യും ക​ട​ന്നു​വ​രാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും സ​മീ​പ​കാ​ല​ത്ത് ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. പ​ല​യി​ട​ങ്ങ​ളി​ലും കാ​ടി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ള്‍ പ​ല​തും തി​രി​കെ പോ​കാ​തെ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലും മ​റ്റും അ​ഭ​യം തേ​ടു​ക​യാ​ണ്.

കാ​ടി​നു​ള്ളി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വ​ന​ത്തോ​ടു ചേ​ര്‍​ന്ന ന​ദീ തീ​ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മൃ​ഗ​ങ്ങ​ളെ സ്ഥി​ര​മാ​യി കാ​ണാം. കോ​ന്നി, റാ​ന്നി വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന പു​ഴ​യോ​ര​ങ്ങ​ളി​ല്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി കാ​ട്ടാ​ന, മ്ലാ​വ് തു​ട​ങ്ങി​യ​വ​യെ പ​ക​ല്‍ സ​മ​യ​ത്തും സ്ഥി​ര​മാ​യി ക​ണ്ടു​വ​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​ടു​വ അ​ട​ക്ക​മു​ള്ള​വ​യു​ടെ സാ​ന്നി​ധ്യ​വും സം​ശ​യി​ക്ക​പ്പെ​ടു​ന്നു.

വ​ട​ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്‍ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സ്ഥി​ര​മാ​യ ശ​ല്യ​മു​ണ്ട്. വ​ന്‍​തോ​തി​ലാ​ണ് ഇ​വ കൃ​ഷി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഴ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ​വ വ​ന്‍​തോ​തി​ല്‍ ന​ഷ്ട​പ്പെ​ടു​ത്തി. സ്ഥി​ര​മാ​യ ശ​ല്യം കാ​ര​ണം ക​ര്‍​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​ണ്. വ​ട​ശേ​രി​ക്ക​ര - കു​മ്പ​ള​ത്താ​മ​ണ്‍ റോ​ഡി​ല്‍ സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ കാ​ട്ടാ​ന​ക​ളെ ക​ണ്ടു​തു​ട​ങ്ങി​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും ഇ​തു​വ​ഴി വ​രാ​ന്‍ ഭ​യ​മാ​ണ്.

ചെ​ങ്ങ​റ, കു​മ്പ​ഴ തോ​ട്ട​ങ്ങ​ളി​ല്‍ ക​ണ്ട ക​ടു​വ​യും കാ​ടു ക​യ​റി​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. വി​സ്തൃ​ത​മാ​യ തോ​ട്ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ടുക​യ​റിക്കിട​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​യ്ക്ക് ത​ങ്ങാ​നാ​കും. കാ​ടു​വി​ട്ടി​റ​ങ്ങി​യ പ​ന്നി നാ​ട്ടി​ല്‍ സ്ഥി​ര​താ​വ​ള​മാ​ക്കി​യ​തോ​ടെ ക​ടു​വ​യ്ക്കു ഭ​ക്ഷ​ണ​ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കാ​നാ​കും. പ​ന്നി​യെ കി​ട്ടാ​തെ വ​രു​മ്പോ​ഴാ​ണ് ഇ​വ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ അ​പ​ഹ​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ക​ല​ഞ്ഞൂ​ർ, കൂ​ട​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ പു​ലി​യെ​യും പ​തി​വാ​യി ക​ണ്ടു​വ​രു​ന്നു.

കാ​ട്ടി​ല്‍ വെ​ള്ള​വും ഭ​ക്ഷ​ണ​വും പ​ദ്ധ​തി പാ​ളി

വേ​ന​ല്‍​ക്കാ​ല​ത്ത് മൃ​ഗ​ങ്ങ​ള്‍ കാ​ടു​വി​ട്ടി​റ​ങ്ങാ​തി​രി​ക്കാ​നാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് വ​നം​വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ പാ​ളി. വ​ന​ത്തി​നു​ള്ളി​ലെ കു​ള​ങ്ങ​ളും നീ​ര്‍​ച്ചാ​ലു​ക​ളും സം​ര​ക്ഷി​ക്കാ​നും അ​വി​ട​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി. കോ​ന്നി വ​ന​മേ​ഖ​ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കു​ള​ങ്ങ​ള്‍ പു​ന​രു​ദ്ധ​രി​ച്ചെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ഇ​വ​യെ​ല്ലാ ന​ശി​ച്ചു. വെ​ള്ളം കു​ടി​ക്കാ​നെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം കു​ള​ങ്ങ​ളു​ടെ തി​ട്ട​യി​ടി​ച്ച് നി​ക​ത്തു​ന്ന​തു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ല്‍ കാ​യ്ഫ​ല​മു​ള്ള വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ളും പൂ​ര്‍​ണ​തോ​തി​ലാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ലാ​വ്, മാ​വ്, ആ​ഞ്ഞി​ലി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ച് വി​ത്തു​ണ്ട​ക​ളാ​ക്കി നി​ക്ഷേ​പി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം കി​ളി​ര്‍​ത്തു​വ​രു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ന്നി​ട്ടി​ല്ല.

അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​പാ​ത​യി​ല്‍ ജാ​ഗ്ര​തൈ

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കോ​ന്നി - ക​ല്ലേ​ലി - അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​പാ​ത​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ച്ചു.കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ ന​ടു​വ​ത്തു​മൂ​ഴി, മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ചു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​ന​പാ​ത​യി​ലെ വ​ള​വു​ക​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ പ​തി​വാ​യി ഇ​റ​ങ്ങി നി​ല്‍​ക്കാ​റു​ണ്ട്. വ​ള​വു​ക​ള്‍ തി​രി​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്നാ​കും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ മു​ന്‍​പി​ല്‍ അ​ക​പ്പെ​ടു​ന്ന​ത്.

കാ​ട്ടു​പോ​ത്ത്, ക​ടു​വ, ക​ര​ടി, പു​ലി, മ്ലാ​വ് എ​ന്നി​വ​യെ​ല്ലാം ഈ ​വ​ന​പാ​ത​യു​ടെ സ​മീ​പ​ത്ത് ത​ന്നെ​യു​ണ്ട്. രാ​ത്രി യാ​ത്ര ഈ ​വ​ന​പാ​ത​യി​ല്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
വ​ന​പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി ഒ​ഴു​കു​ന്ന അ​ച്ച​ന്‍​കോ​വി​ലാ​റും വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്തു​ന്ന കാ​ട്ടു​മ​ഗ​ങ്ങ​ളും കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​ണ്. പാ​ത​യി​ലെ ഒ​ളി​ക​ല്ലി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​തി​വാ​യി അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ മ്ലാ​വി​ന്‍ കൂ​ട്ടം വെ​ള്ളം കു​ടി​ക്കാ​നെ​ത്തും.

പ​ല​പ്പോ​ഴും കാ​ട്ടു​പോ​ത്തു​ക​ളെ​യും കാ​ണാം. യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​ര്‍​ക്കോ വാ​ഹ​ന​ത്തി​നോ അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ല്‍ പു​റം​ലോ​കം അ​റി​യാ​ന്‍ ബു​ദ്ധി​മു​ട്ടും. അ​തി​നാ​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള​ത്.

മ​ഴ​ക്കാ​ല​ത്ത് അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മ​ഴ ചി​ല​പ്പോ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ വ​ന​മേ​ഖ​ല​യി​ലു​ള്ള നീ​രൊ​ഴു​ക്കു​ക​ളി​ലും അ​രു​വി​ക​ളി​ലും ഇ​റ​ങ്ങ​രു​ത് എ​ന്ന മു​ന്ന​റി​യി​പ്പും വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ന​ല്‍​കു​ന്നു. 40 കി​മീ​റ്റ​റാ​ണ് വ​ന​ത്തി​ലൂ​ടെ യാ​ത്ര . പ​രി​ച​യ​മി​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കു​ളി​ക്കാ​നും നീ​ന്താ​നു​മാ​യി ഇ​റ​ങ്ങു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ട​ന്നു പോ​കാ​വു​ന്ന​താ​ണ്.

Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാ കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ - പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു. ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോ​ൾ

* മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.

* മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.

* ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​ന്പോ​ഴോ ഭ​യ​പ്പെ​ടു​ന്പോ​ഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.

* ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കു ന്പോ​ഴോ ഭ​യ​ന്നി​രി​ക്കു​ന്പോ​ഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.

ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​ന്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.

* നാ​യ അ​ടു​ത്തു​വ​രി​ക​യാ ണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.

* പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക.

തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

National

ഹൈ​​​വേ​​​ക​​​ളി​​​ൽ നിരീക്ഷണത്തിനായി പ​​​ട്രോ​​​ളിം​​​ഗ് ടീ​​​മു​​​ക​​​ൾ വേ​​​ണം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഹൈ​​​വേ​​​ക​​​ളി​​​ലും എ​​​ക്സ്പ്ര​​​സ് വേ​​​ക​​​ളി​​​ലും കാ​​​ണു​​​ന്ന ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഓ​​​രോ അ​​​ഥോ​​​റി​​​റ്റി​​​ക്കും ഹൈ​​​വേ പ​​​ട്രോ​​​ളിം​​​ഗ് ടീ​​​മു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും അ​​​ല​​​ഞ്ഞു​​​തി​​​രി​​​യു​​​ന്ന മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ ഹൈ​​​വേ​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​റു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​മൃ​​​ഗ​​​ങ്ങ​​​ളെ ഗോ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കോ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കോ മാ​​​റ്റ​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ആവശ്യപ്പെട്ടു.

നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ബെ​​​ഞ്ച് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. എ​​​ട്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും സ്പോ​​​ർ​​​ട്സ് കോം​​​പ്ല​​​ക്സു​​​ക​​​ളും ക​​​ണ്ടെ​​​ത്തി എ​​​ട്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ മ​​​തി​​​യാ​​​യ വേ​​​ലി​​​ക​​​ൾ കെ​​​ട്ട​​​ണം.

ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രി​​​സ​​​ര​​​ത്തി​​​ന്‍റെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി ഒ​​​രു നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്ക​​​ണം. പ്രാ​​​ദേ​​​ശി​​​ക മു​​​നി​​​സി​​​പ്പ​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ൾ മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കണമെ ന്നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

വി​​​ഷ​​​യം ജ​​​നു​​​വ​​​രി 13ന് ​​​കോ​​​ട​​​തി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up