Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; വ​നി​താ എം​എ​ൽ​എ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സ് റ​ദ്ദാ​ക്കി

കൊ​ച്ചി: കെ.​എം.​മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി. വ​നി​താ എം​എ​ൽ​എ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. യു​ഡി​എ​ഫി​ന്‍റെ മു​ൻ എം​എ​ൽ​എ​മാ​രാ​യ ശി​വ​ദാ​സ​ൻ നാ​യ​ർ, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, എം.​എ.​വാ​ഹി​ദ്, എ.​ടി.​ജോ​ർ​ജ് എ​ന്നി​വ​രെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗീ​താ ഗോ​പി​ എം​എ​ൽ​എയാ​യി​രു​ന്നു കേ​സി​ലെ പ​രാ​തി​ക്കാ​രി. കേ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി ഒ​രു കേ​സ് മാ​ത്ര​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ ഇ​ട​ത് എം​എ​ൽ​എ​മാ​ർ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും.

വ​നി​താ എം​എ​ൽ​എ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ളും ഒ​ഴി​വാ​യ​തോ​ടെ ശേ​ഷി​ക്കു​ന്ന ഒ​റ്റ കേ​സി​ലാ​ണ് ഇ​നി വി​ചാ​ര​ണ ന​ട​ക്കു​ക. കേ​സ് അ​ടു​ത്ത മാ​സം 16ന് ​തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കും.

Kerala

ഗ​ൺ​മാ​ൻ​മാ​രു​ടെ 'രക്ഷാ​പ്ര​വ​ർ​ത്ത​നം'; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളാ​യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ മ​ജി​സ്ട്ര​റ്റ് കോ​ട​തി പു​നഃ​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യാ​യ ന​വ​കേ​ര​ള സ​ദ​സ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ കോ​ൺ​ഗ്ര​സും യു​വ​ജ​ന-​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും ക​രി​ങ്കൊ​ടി വീ​ശി വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച എ.​ഡി തോ​മ​സ്(​നി​ല​വി​ലെ ആ​ല​പ്പു​ഴ ​എം​എ​ൽ​എ), അ​ജ​യ് ജ്യു​വ​ൽ എ​ന്നീ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Kerala

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ല്ല; ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത് ഉ​ന്തി​ലും ത​ള്ളി​ലു​മെ​ന്ന് വീ​ണാ ജോ​ർ​ജ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു​മാ​സം പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് മ​ന്ത്രി മൊ​ഴി ന​ല്‍​കി​യ​ത്.

മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന ഗ​ണ്‍​മാ​ന്‍റെ പ​രാ​തി​യി​ൽ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മാ​ണെ​ന്നും ഇ​തി​നി​ടെ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യെ​ന്നുമാണ് മ​ന്ത്രിയുടെ മൊ​ഴി​.

പ്ര​മാ​ദ​മാ​യ കേ​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ മൊ​ഴി ന​ല്‍​കാ​തി​രു​ന്ന മ​ന്ത്രി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വൂ​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​താ​യി ഇ​ല്ല.

സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ എ​ത്തി​യ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രു​ടെ മൊ​ഴി​യി​ലും വ​ധ​ശ്ര​മ​മി​ല്ല. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന് തെ​ളി​വു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന ഗ​ണ്‍​മാ​ന്‍റെ പ​രാ​തി ഇ​തോ​ടെ പൊ​ളി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ഉ​ട​ൻ കു​റ്റ പ​ത്രം ന​ൽ​കും.

Latest News

Corehub Up