Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack Case

ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സ്; പ്ര​തി​ക​ളെ പൂ​ട്ടാ​ൻ എ​ഐ​യും ഇ​മേ​ജ് മാ​ച്ചി​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ഇ​മേ​ജ് മാ​ച്ചിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ളു​ടെ യ​ഥാ​ർ​ഥ ഫോ​ട്ടോ​ക​ളും താ​ര​ത​മ്യം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് ഒ​രേ വ്യ​ക്തി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം വി​ചാ​ര​ണ​യ്ക്കി​ടെ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ൽ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള പ്ര​ധാ​ന തെ​ളി​വ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ്. അ​റ​സ്റ്റി​ലാ​യ 26 പ്ര​തി​ക​ളെ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​തും ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

എ​ന്നാ​ൽ പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ശാ​സ്ത്രീ​യ​മാ​യി കൂ​ടി തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​മേ​ജ് മാ​ച്ചിം​ഗ് ന​ട​ത്തു​ന്ന​ത്. വീ​ഡി​യോ​യി​ലെ പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും അ​വ​രു​ടെ യ​ഥാ​ർ​ഥ ഫോ​ട്ടോ​ക​ളും താ​ര​ത​മ്യം ചെ​യ്ത് ര​ണ്ടും ഒ​രേ വ്യ​ക്തി​യു​ടേ​താ​ണോയെന്ന് പ​രി​ശോ​ധി​ക്കും. മു​ഖ​സാ​ദൃ​ശ്യം മാ​ത്ര​മ​ല്ല, ശ​രീ​ര​ഘ​ട​ന​യും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​കും.

മു​ഖ​ത്തി​ന്‍റെ രൂ​പം, മൂ​ക്കി​ന്‍റെ ഘ​ട​ന, ക​ണ്ണു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കൊ​പ്പം ശ​രീ​ര​ഘ​ട​ന, ഉ​യ​രം, മു​ടി​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. ഒ​രേ​പോ​ലെ സാ​ദൃ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നാ​ട്ട​മി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​ത്.

സൈ​ബ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ല​ഭി​ക്കും. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച ശേ​ഷം കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് നീ​ക്കം.

Kerala

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​യി

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍ മോ​ചി​ത​രാ​യി.​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

വ​ധ​ശ്ര​മം അ​ട​ക്കം ഒ​മ്പ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ന​പൂ​ർ​വം താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.​ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍,അ​ക്ഷ​യ് മാ​ട്ടൂ​ല്‍, ബി​തു​ല്‍ ബാ​ല​ന്‍, സി.​എ​ച്ച്.​മു​ബാ​സ്, അ​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. ജാ​മ്യ കാ​ല​യ​ള​വി​ല്‍ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രെ​യും വി​ട്ട​യ​ച്ച​ത്.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഈ ​ധാ​ർ​മി​ക ക​ണ്ടി​ല്ല​ല്ലോ: അ​ടൂ​ർ പ്ര​കാ​ശ്

തിരുവനന്തപുരം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ള്‍ ഈ ​ധാ​ര്‍​മി​ക​ത​യൊ​ന്നും ക​ണ്ടി​ല്ല​ല്ലോ എ​ന്നും സി​പി​എ​മ്മി​ന്‍റെ ഈ ​ധാ​ര്‍​മി​ക​ത തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ക്ക​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ക​ല്ലെ​റി​ഞ്ഞ് അ​ദ്ദേ​ത്തി​ന്‍റെ നെ​റ്റി മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നും ഈ ​ധാ​ര്‍​മി​ക​ത ക​ണ്ടി​ല്ല​ല്ലോ. ഉ​മ്മ​ന്‍​ചാ​ണ്ടി കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന സ​മ​യ​ത്ത് ഈ ​ധാ​ര്‍​മി​ക​ത ആ​ര്‍​ക്കും ഇ​ല്ലാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ധാ​ര്‍​മി​ക​ത കൂ​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും ചെ​യ്യി​ക്കാ​നു​മു​ള്ള ജോ​ലി​യ​ല്ല ഉ​ള്ള​ത്. അ​ദ്ദേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ജ​ന​ങ്ങ​ളു​ടെ മ​ന​സ് ക​ണ്ട​റി​ഞ്ഞ്, ഭ​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു​കൊ​ണ്ട് മു​മ്പോ​ട്ട് പോ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണു​ള്ള​ത്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി, ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ഒ​രു വ​ലി​യ മു​ന്നേ​റ്റം കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ള​മു​ണ്ടാ​കു​ന്നു. അ​താ​ണ് സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​ര്‍ ഇ​തി​നെ​തി​രെ ശ​ബ്ദി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ഇ​പ്പോ​ള്‍ പ​റ്റു​ന്നി​ല്ല. ഏ​താ​യാ​ലും ഞ​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ട്ടെ – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

യ​ദു​വി​നെ ആ​ക്ര​മി​ച്ച കേ​സ്: ആ​ര്യ രാ​ജേ​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി മു​ൻ ഡ്രൈ​വ​റും നേ​മം സ്വ​ദേ​ശി​യു​മാ​യ യ​ദു​വി​നെ ആ​ക്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം മു​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ബ​സ് ക​ണ്ട​ക്ട​ർ എ​ന്നി​വ​ർ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ഭ​ർ​ത്താ​വ് കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ, മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ ആ​ര്യ എ​ന്നി​വ​ർ​ക്കു കോ​ട​തി വീ​ണ്ടും നോ​ട്ടി​സ് അ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ടാ​നി​യ മ​റി​യം ജോ​സ് ആ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ൽ 27 ന് ​രാ​ത്രി 10 നാ​യി​രു​ന്നു സം​ഭ​വം. പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​നു മു​ന്നി​ൽ മേ​യ​റും ഭ​ർ​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു ഡ്രൈ​വ​ർ യ​ദു​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണു കേ​സ്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മേ​യ​ർ അ​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് യു​ദു വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

District News

ബസ് തടഞ്ഞ് ആക്രമണം ഒ​ന്പ​ത് പേ​ർ​ക്കെ​രേ കേ​സ്

വൈ​പ്പി​ൻ: ബ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​തം​ഗ​സം​ഘം ബ​സി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും ബ​സി​ന്‍റെ ചി​ല്ല്ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

വൈ​പ്പി​ൻ റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ഹ​ദ എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി സ​ഞ്ജു, ഇ​യാ​ളു​ടെ പി​താ​വ്, സു​ഹൃ​ത്തു​ക്ക​ളാ​യ ശ​ര​ത്ത്, സാ​യ​ന്ത്, എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ഷം​സാ​ദ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു നാ​ലു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത് .


ക​ഴി​ഞ്ഞ​ദി​വ​സം എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ സ്റ്റോ​പ്പി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ട്രി​പ്പ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​മാ​ർ എ​ന്ന ബ​സ് റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട് ഡ്രൈ​വ​ർ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ര​ത്തി​യേ​ഴ​ത്ത് രാ​രീ​ഷ് (36), സു​ഹൃ​ത്തു​ക്ക​ളാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി പൃ​ഥി​ലാ​ൽ (30), അ​ഖി​ൽ (25) എ​ന്നി​വ​രെ സ്റ്റീ​ൽ പൈ​പ്പും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ രാ​രീ​ഷും, സ​ഞ്ജു​വും ത​മ്മി​ലു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്

Latest News

Corehub Up