Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് സ്റ്റീവ് സ്മിത്തിനെ ഉള്‍പ്പെടുത്തി.
പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്നലെ അയര്‍ലന്‍ഡിന് എതിരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നതോടെയാണ് സ്മിത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ടീമിലുള്‍പ്പെടുത്തിയത്.
പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മിച്ചല്‍ മാര്‍ഷ് പങ്കെടുത്തിരുന്നു. എന്നാല്‍, ഇന്നലെ ടോസിന് 15 മിനിറ്റ് മുമ്പു മാത്രമാണ് കളിക്കില്ലെന്നു സ്ഥിരീകരിക്കപ്പെട്ടത്. 2024 ഫെബ്രുവരിയിലാണ് സ്മിത്ത് അവസാനമായി ഓസ്ട്രേലിയന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചത്.
Sports
ലാഹോർ: ഓസ്ട്രേലിയായ്ക്കെതിരായ ആദ്യ ടി20 പാക്കിസ്ഥാന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
ഇതോടെ പാക് പട 22 റൺസിന്റെ ജയം സ്വന്തമാക്കി. സ്കോർ: പാക്കിസ്ഥാൻ 168/8 ഓസ്ട്രേലിയ 146/8. ഓസീസിനായി കാമറൂൺ ഗ്രീൻ (36 ), സേവിയർ ബെർട്ട്ലെറ്റ് (31 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. ട്രാവിസ് ഹെഡ് 23 റൺസ് നേടി.
നാലോവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ അബ്രാർ അഹമ്മദാണ് ഓസീസിനെ തകർത്തത്. ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയ സയീം അയ്യൂബാണ് (40 റൺസും രണ്ടു വിക്കറ്റും) കളിയിലെ താരം.
അയ്യൂബിനു പുറമെ സൽമാൻ അലി ആഘ (39), ബാബർ അസം (24) റൺസും നേടി. ഓസീസിന് വേണ്ടി ആദം സാംപ നാല് വിക്കറ്റും സേവിയർ ബെർട്ട്ലെറ്റ്, ബിയേഡ്മാൻ എന്നിവർ രണ്ട് വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ പാക്കിസ്ഥാൻ 1-0 മുന്നിലെത്തി.
Sports
വിൻഡ്ഹോക്ക്: അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയായ്ക്ക് ഒമ്പതു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 18.5 ഓവറിൽ വെറും 58 റൺസിന് എല്ലാവരും കൂടാരം കയറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
സ്കോർ: ശ്രീലങ്ക 58/10 (18.5) ഓസ്ട്രേലിയ 62/1 (12). ഓസീസിനായി നിതേഷ് സാമുവേൽ (19) സ്റ്റീവൻ ഹോഗൻ (28) എന്നിവർ പുറത്താകാതെ നിന്നു. നാലു റൺസ് നേടിയ വിൽ മലാജ്ചുകിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു.
മൂന്നു റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിലേക്ക് വീണ ലങ്കയ്ക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. 14 റൺസ് നേടിയ ചാമിക ഹീനതിഗലാണ് ടോപ് സ്കോറർ. ചാമികയ്ക്കു പുറമെ കവിജ ഗമാഗെയ്ക്കു (10) മാത്രമാണ് രണ്ടക്കം കടക്കാനായത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം വിൽ ബൈറോമിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.
അവസാന ദിനം എട്ടിന് 302 റൺസെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്റെ കുഞ്ഞൻ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.
Sports
മെല്‍ബണ്‍: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നർമാർക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
ആദം സാംപ, കൂപ്പർ കൊണോലി, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട്, മാത്യു കുനെമാൻ എന്നിവർ ടീമിൽ ഇടം പിടിച്ചു. മിച്ചൽ മാർഷാണ് ക്യാപ്റ്റൻ. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡാണ് പേസ് നിരയുടെ കുന്തമുന.
ഓസ്ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്, ഗ്ലെന്‍ മാക്സ്വെൽ, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.
Sports
ദുബായി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ മികച്ച നേട്ടവുമായി ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയെ പിൻതള്ളി കിവീസ് രണ്ടാം സ്ഥാനത്തെത്തി.
അവര്‍ക്ക് 77.78 പോയിന്റ് ശതമാനവും 28 പോയിന്റുമുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്. അതേസമയം ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച ആറ് ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ്ക്ക് 72 പോയിന്റും 100 പോയിന്റ് ശതമാനവുമുണ്ട്.
മൂന്ന് ജയവും ഒരു തോല്‍വിയും ഉൾപ്പടെ 36 പോയിന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. നിലവിൽ അവർ മൂന്നാം സ്ഥാനത്താണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും വഴങ്ങി. 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.
NRI
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
International
സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നാണ് അക്രമികളിൽ ഒരാളുടെ പേര്. ഇയാൾ ലാഹോർ സ്വദേശിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ലാഹോറിൽ നിന്ന് ഓസ്ട്രേലിയായിൽ എത്തിയ നവീദ് അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ്. എന്നാൽ മറ്റയാളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്താണ് നവീദ് അക്രം താമസിച്ചിരുന്നത്.
ഇയാളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ജൂത മതവിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അക്രമികൾ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പോലീസ് കണ്ടെത്തി. അതേസമയം സിഡ്നിയിൽ നടന്നത് ഭീകരാക്രമണമാണ് അധികൃതർ വ്യക്തമാക്കി.
International
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിത്സ് സംസ്ഥാനത്ത് കാട്ടുതീ പടരാൻ തുടങ്ങിയതോടെ ജനങ്ങൾ ഒഴിഞ്ഞുപോകാൻ നിർദേശം.
ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന സംസ്ഥാനത്ത് അന്‍പതിലധികം കാട്ടുതീകളാണ് പടരുന്നത്. ഇന്നലെയുണ്ടായ ഉഷ്ണതരംഗം തീപിടിത്തം വ്യാപിക്കാനിടയാക്കി.
ന്യൂ സൗത്ത് വെയിത്സിലെ വോയ് വോയ്, ഫെഗാൻസ് ബേ മേഖലയിലുള്ളവർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശിച്ചു. സിഡ്നി നഗരത്തിൽനിന്ന് 45 കിലോമീറ്റർ വടക്കുള്ള ഈ മേഖലയിൽ മൂന്നരലക്ഷം പേരാണു പാർക്കുന്നത്.
Sports
ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഓസീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 360 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയായിക്ക് 26 റൺസിന്റെ ലീഡാണുള്ളത്.
അലക്സ് കാരി (46) മൈക്കൽ നെസർ (15) എന്നിവരാണ് ക്രീസിൽ. ജെയ്ക്ക് വെതറാൾഡ് (72), മാർനസ് ലബുഷെയ്ൻ (65) സ്റ്റീവൻ സ്മിത്ത് (61) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാര്‍സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.
ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പതു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 334 റൺസിന് ടീം പുറത്തായി. 138 റൺസെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആർച്ചറാണ് (38) രണ്ടാം ദിനം പുറത്തായത്. ഓസീസിനായി സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയായ്ക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ജോ റൂട്ടിന്റെ സെഞ്ചുറി (135) മികവിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് സന്ദർശകർ.
135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസില്‍. ഓസീസ് മണ്ണിലെ റൂട്ടിന്റെ ആദ്യ സെഞ്ചുറിയാണ് ബ്രിസ്ബേനിൽ പിറന്നത്. 264/9 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ആർച്ചറും കരകയറ്റുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 64 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ സാക് ക്രോളി (76) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.
Sports
പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പെർത്തിൽ എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇംഗ്ലണ്ട്- 172 & 164, ഓസ്ട്രേലിയ - 132, 205/2.
ഓപ്പണർ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മാർനസ് ലബുഷെയ്നിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസ്ട്രേലിയ അവസാന ദിനം അതിവേഗം വിജയത്തിലെത്തിയത്.
83 പന്തിൽ 16 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 123 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 49 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ലബുഷെയ്ൻ പുറത്താകാതെ നിന്നു. ജെയ്ക് വെതറാൾഡ് 23 റൺസെടുത്തപ്പോൾ നായകൻ സ്റ്റീവ് സ്മിത്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡന്‍ കഴ്സ് രണ്ടുവിക്കറ്റ് വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 205 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് സന്ദർശകർ പുറത്തായി. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാമിന്നിംഗ്സിലേതുൾപ്പെടെ ഇംഗ്ലണ്ടിന് നിലവിൽ 175 റൺസിന്റെ ലീഡുണ്ട്.
എട്ടുറൺസുമായി ഗസ് അറ്റ്കിൻസണും ഏഴു റൺസുമായി ബ്രൈഡൺ കഴ്സുമാണ് ക്രീസിൽ. 33 റൺസെടുത്ത ഒല്ലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബ്രണ്ടൻ ഡോഗറ്റ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു.
അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായി.
അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും സാക് ക്രോളി അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തിട്ടുണ്ട്. 28 റൺസുമായി ബെൻ ഡക്കറ്റും 24 റൺസുമായി ഒല്ലി പോപ്പുമാണ് ക്രീസിൽ.
Sports
പെർത്ത്: മിച്ചൽ സ്റ്റാർക്കിന്റെ തീപാറുന്ന പന്തുകൾക്ക് ബെൻ സ്റ്റോക്സിലൂടെ മറുപടി നല്കി ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു പിന്നാലെ ഓസീസിനും ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന ആതിഥേയർ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.
മൂന്നു റൺസുമായി നഥാൻ ലയണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടൻ ഡോഗറ്റുമാണ് ക്രീസിൽ. 26 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. കൂടാതെ, നായകൻ സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (21), കാമറോൺ ഗ്രീൻ (24), മിച്ചൽ സ്റ്റാർക്ക് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
അതേസമയം, ജെയ്ക് വെതറാൾഡ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (ഒമ്പത്), ഉസ്മാൻ ഖവാജ (രണ്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവർ വൻപരാജയമായി.
ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് 23 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ബ്രൈഡൻ കഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. 32.5 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഓസീസിനുവേണ്ടി പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പെർത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകർ 32.5 ഓവറിൽ 172 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയത്. പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
NRI
ബ്രിസ്ബെയ്ൻ: ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
NRI
മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.
Sports
ബ്രിസ്ബേന്‍: കനത്ത മഴയെ തുടർന്ന് ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓറോവറില് വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്ക്കുമ്പോൾ മഴ പെയ്യുകയായിരുന്നു.
പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഓസ്ട്രേലിയായും മൂന്നും നാലും മത്സരങ്ങൾ ഇന്ത്യയും വിജയിച്ചിരുന്നു.
പരമ്പരയിലുടെ നീളം മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2022ലും 2023 - 24ലും ഓസ്ട്രേലിയായെ തകർത്ത് ഇന്ത്യ പരമ്പര നേടിയിരുന്നു.
അതേസമയം ടി20 ഫോർമാറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ (528) 1000 റൺസ് നേടുന്ന ബാറ്റ്സ്മാന്റെ റിക്കാർഡ് അഭിഷേക് ശർമ സ്വന്തംപേരിൽ കുറിച്ചു. സൂര്യകുമാർ യാദവിന്റെ (573) റിക്കാർഡാണ് അഭിഷേക് തകർത്തത്.
Sports
സിഡ്നി: ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ ജെയ്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് പുതുമുഖങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റതിനെ തുടർന്നാണ് പാറ്റ് കമ്മിന്‍സിന് ടീമിൽ ഇടംപിടിക്കാനാകാതിരുന്നത്. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും. നവംബര്‍ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, മാര്‍നസ് ലബുഷെയ്നെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി. മാത്യു റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ മറ്റു പ്രമുഖര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷെയ്ൻ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് മരിയൻ ദൃശ്യാവിഷ്കാരം "അമ്മയോടൊപ്പം ഒരു യാത്ര' എന്ന അപ്തവാക്യത്തിൽ നടത്തി.
ഫാത്തിമയിൽ നിന്നും കൊണ്ട് വന്ന മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ഒരു മാസം മുഴുവൻ ഇടവകയിലെ വിവിധ ഭവനങ്ങളിൽ ജപമാല പ്രാർഥന നടന്നു.
Sports
ഹൊബാർട്ട്: ഓസ്ട്രേലിയായ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒമ്പതു പന്തും അഞ്ചുവിക്കറ്റും കൈയിലിരിക്കെ മറികടന്നു. സ്കോർ: 186/6 ഇന്ത്യ 188/5 (18.3).
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തീപ്പൊരി പ്രകടനത്തിനു മുന്നിൽ ഓസീസ് ബൗളർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ആറാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്സറും മൂന്ന് ഫോറും അടക്കം താരം 49 റൺസ് നേടി പുറത്താകാതെ നിന്നു.
അഭിഷേക് ശർമ (25), തിലക് വർമ (29), സൂര്യകുമാർ യാദവ് (24 ) , ജിതേഷ് ശർമ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ്, സേവ്യര്‍ ബാര്ട്ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ഓസീസിനായി (74), മാർക്കസ് സ്റ്റോയിനിസ് (64) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി. അർഷദീപ് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. അദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച നടക്കും.
Sports
ഓവൽ: ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് ലീഡ് നേടിയ ഓസീസിന് പരന്പര അടിയറ വെക്കാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേ തീരൂ.
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഓസീസ് അനായാസ ജയം സ്വന്തമാക്കി.
നേരത്തേ ഏകദിന പരന്പര 2-1ന് ഇന്ത്യക്ക് നഷ്ടമായിരുന്നു. ഓവലിൽ ഉച്ചകഴിഞ്ഞ് 1.45നാണ് മത്സരം.
Sports
മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയായ്ക്ക് 126 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.68 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്കോറർ.
അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി. 32 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഓപ്പണർ ശുഭ്മൻ ഗിൽ (അഞ്ച്), സഞ്ജു സാംസൺ (രണ്ട്), സൂര്യകുമാർ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ പുറത്തായി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് മൂന്നും, സേവ്യർ ബാർട്ലെറ്റ്, നേഥൻ എലിസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
Sports
മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തിലും ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം ഇന്ത്യൻ ഇന്നിംഗ്സ് 9.4 ഓവറില്‍ 97ല്‍ നില്‍ക്കെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
പ്ലേയിംഗ് ഇലവൻ ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
Sports
മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയായെ തകർത്ത് ഇന്ത്യ ഫൈനലിൽ. 339 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പതു പന്തും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം മറികടന്നു. ജെമീമ റോഡ്രിഗസിന്റെ (127) സെഞ്ചുറിയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്റെ (89) അർധസെഞ്ചുറിയുമാണ് ഇന്ത്യയെ തുണച്ചത്.
റിച്ച ഘോഷ് (24), ദീപ്തി ശർമ (24), സ്മൃതി മന്ഥന (24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ. സ്കോർ: ഓസ്ട്രേലിയ 338/10 ( 49.5) ഇന്ത്യ 341/5 (48.3). നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള് ഔട്ടാവുകയായിരുന്നു.
സെഞ്ചുറി നേടിയ (119) ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യയ്ക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നോക്കൗട്ടിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
Sports
മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് എല്ലാവരും പുറത്തായി. 119 റണ്‍സെടുത്ത ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍.
എല്‍സി പെറി (77), ആഷ്ലി ഗാര്‍ഡ്നര്‍ (63) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യൻ വനിതകള്‍ തുടങ്ങിയത്.
നിലയുറപ്പിക്കും മുമ്പെ ഹീലിയെ (അഞ്ച്) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. ഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ലിച്ച്ഫീൽഡിനെ പുറത്താക്കി അമൻജോത് കൗർ കൂട്ടുകെട്ട് തകർത്തു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തശേഷം ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്ലൈ ഗാർഡ്നർ - കിം ഗാർത് കൂട്ടുകെട്ട് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
Sports
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, മഴയെത്തിയതോടെ, അഞ്ചോവർ മാത്രമാണ് പന്തെറിയാനായത്. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസെടുത്തു നില്‍ക്കുമ്പോഴാണ് മഴ കളിമുടക്കിയത്. 17 റൺസുമായി ഫോബ് ലിച്ച്ഫീൽഡാണ് ക്രീസിൽ. അഞ്ചു റൺസെടുത്ത ക്യാപ്റ്റൻ അലീസ ഹീലിയുടെ വിക്കറ്റാണ് നഷ്ടമായത്.
ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളതിനാൽ ഇന്ന് മത്സരം മഴ മുടക്കിയാലും വെള്ളിയാഴ്ച പുനരാരംഭിക്കും. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കും.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. ഉമ ഛേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവർക്കു പകരം റിച്ചാ ഘോഷ്, ക്രാന്തി ഗൗഡ് എന്നിവരും ടീമിലെത്തി.
അതേസമയം ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോര്‍ജിയ വറേഹമിനു പകരം സോഫി മൊളിനെക്സ് ടീമിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, അമന്‍ജോത് കൗര്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ ഹീലി (ക്യാപ്റ്റന്‍), എല്ലിസ് പെറി, ബെത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലി ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, സോഫി മൊളിനെക്സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന് ഷട്ട്.
International
കാന്‍ബറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഓസ്ട്രേലിയയിലെ കാന്‍ബറയിലാണ് അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരം അരങ്ങേറുക.
ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീം പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്.
അതിനാൽ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് കാന്‍ബറയിലെ മാനുക ഓവലിലാണ് മത്സരം.
Sports
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കി രോ-കോ സഖ്യം. ഓസീസ് ഉയർത്തിയ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സോടെ രോഹിത് ശര്‍മയും 52 റണ്‍സോടെ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 24 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴികേട്ട സൂപ്പർതാരം വിരാട് കോഹ്ലിയും രോഹിത് ശർമയും അവസാന മത്സരത്തിൽ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. 85 പന്തിൽ എട്ടു ബൗണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് രോഹിത് 78 റൺസെടുത്തത്.
അതേസമയം, കരുതലോടെ ബാറ്റ് വീശുന്ന കോഹ്ലി 58 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെയാണ് 52 റൺസെടുത്തത്. 22 ഓവർ ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ 66 റൺസ് കൂടി വേണം.
Sports
അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.
നായകൻ ശുഭ്മൻ ഗില്ലും (ഒമ്പത്) വിരാട് കോഹ്ലിയും (പൂജ്യം) നിരാശപ്പെടുത്തിയപ്പോൾ അർധസെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയുടെയും (73), ശ്രേയസ് അയ്യരുടെയും (61) അക്സർ പട്ടേലിന്റെയും (44) ഹർഷിത് റാണയുടെയും (24) ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
97 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 73 റൺസെടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കു വേണ്ടി ആദം സാംപ 60 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സേവ്യർ ബാർട്ട്ലെറ്റ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ഇന്ത്യ കരകയറുന്നു. 25 ഓവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് സന്ദർശകർ.
അർധസെഞ്ചുറിയോടെ രോഹിത് ശർമയും 39 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. നായകൻ ശുഭ്മാൻ ഗിൽ (ഒമ്പത്), വിരാട് കോഹ്ലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റിനാണ് രണ്ടുവിക്കറ്റുകളും.
അഡ്ലെയ്ഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ നായകനെ നഷ്ടമായി. ഒമ്പതു പന്തിൽ ഒമ്പതു റൺസുമായി ഗിൽ ബാർട്ട്ലറ്റിന്റെ പന്തിൽ മിച്ചൽ മാർഷിന് പിടികൊടുത്തു മടങ്ങി.
പിന്നാലെയെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അതേ ഓവറിൽ തന്നെ സംപൂജ്യനായി മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, ക്രീസിൽ ഒന്നിച്ച രോഹിത് ശർമയും ശ്രേയസ് അയ്യറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന മികച്ച കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ നൂറുകടത്തി.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവ്യര്‍ ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവ്യര്‍ ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Kerala
ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. ക്യാപ്റ്റൻസി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയ്ക്കാണ് ശുഭ്മാന്‍ ഗില്ലും സംഘവും യാത്ര തിരിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇന്ത്യൻ ജേഴ്സിയിലെത്തുന്ന പരമ്പരകൂടിയാണിത്. 19ന് പെർത്തിലാണ് ആദ്യത്തെ മത്സരം. 23നും 25നുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍.
തുടർന്ന് അഞ്ച് ടി20 മത്സരങ്ങളിലും ഇന്ത്യ കളിക്കും. 2027 ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കലാണ് ഗംഭീറിന്റെ ലക്ഷ്യം.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. വിശാഖപട്ടണത്ത് ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം, ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ജോർജിയ വാർഹാമിനു പകരം സോഫി മോലിനുക്സ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യമാണ്. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല.
ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല.
ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും ബൗളിംഗ് മികവുമാണ്.
വെടിക്കെട്ട് ബാറ്റിംഗ് ശൈലി പിന്തുടരുന്ന സ്റ്റാർ ബാറ്റർ സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യ സുരക്ഷിതമാകും. ക്രാന്തി ഗൗഡിന്റെ മിന്നും ഫോമും ദീപ്തി ശർമയുടെ ഓൾറൗണ്ട് പ്രകടനവും മത്സരത്തിൽ നിർണായകമാകും.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: അലീസ ഹീലി (ക്യാപ്റ്റൻ), ഫോബി ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്ലെ ഗാർഡ്നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോലിനുക്സ്, കിം ഗാർത്, അലാന കിംഗ്, മേഗൻ ഷട്ട്.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയം മാത്രം മുന്നിൽക്കണ്ട് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങും.
എതിരാളി നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യം. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ടോപ്പ് ഓർഡർ സേഫല്ല!
ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല.
ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും ബൗളിംഗ് മികവുമാണ്.
കണക്കുകളിൽ ആശങ്ക
ലോകകപ്പിലെ ഏഴ് ടീമുകളുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റർമാരുടെ ശരാശരി 23.13 ആണ്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പിന്നിൽ. രണ്ട് മത്സരങ്ങളെങ്കിലും കളിച്ച ടീമുകളിൽ ആദ്യ അഞ്ച് ബാറ്റർമാരിൽ 50ലധികം സ്കോർ ഇല്ലാത്ത ഒരേയൊരു ടീം. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടോപ്പ് ഫൈവ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും. കണക്കുകൾ കളിഗതി വ്യക്തമാക്കും.
ഇന്ത്യൻ പ്രതീക്ഷ
2017 ലോകകപ്പ് സെമിഫൈനൽ, 2022 കോമണ്‍വെൽത്ത് ഗോൾഡ് മെഡൽ, 2023 ട്വന്റി20 ലോകകപ്പ് ഫൈനൽ തുടങ്ങി പ്രധാന മത്സരങ്ങളിൽ ഓസീസിനെ തച്ചുടയ്ക്കുന്ന ഹർമൻപ്രീത് കൗറിന്റെ മറ്റൊരു അവിസ്മരണീയ ഇന്നിംഗ്സ് ഇന്ത്യൻ ജയത്തിന് അനിവാര്യമാണ്.
വെടിക്കെട്ട് ബാറ്റിംഗ് ശൈലി പിന്തുടരുന്ന സ്റ്റാർ ബാറ്റർ സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യ സുരക്ഷിതമാകും. ക്രാന്തി ഗൗഡിന്റെ മിന്നും ഫോമും ദീപ്തി ശർമയുടെ ഓൾറൗണ്ട് പ്രകടനവും മത്സരത്തിൽ നിർണായകമാകും.
ടിക്കറ്റ് തീർന്നു!
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നു. ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കുന്നത്. ഇൻഡോറിൽ ഇംഗ്ലണ്ടുമായി അടുത്ത മത്സരത്തിനുള്ള ടിക്കറ്റുകളും ഇതിനകം തീർന്നതായി ഐസിസി അറിയിച്ചു.
വ്യാഴാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട മത്സരത്തിൽ 12,000ത്തിലധികം പേർ എസിഎ- വിഡിസിഎ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.