x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിലെ അഞ്ച് വനിതാ ഫുട്ബോൾ താരങ്ങൾ ഓസ്ട്രേലിയയിൽ അഭയം തേടി


Published: March 10, 2026 03:20 AM IST | Updated: March 10, 2026 03:20 AM IST

സി​​​ഡ്നി: ഏ​​​ഷ്യ​​​ൻ ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നെ​​​ത്തി​​​യ ഇ​​​റാ​​​ൻ ദേ​​​ശീ​​​യ വ​​​നി​​​താ​​​ടീ​​​മി​​​ലെ അ​​​ഞ്ചു താ​​​ര​​​ങ്ങ​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി.

സ്വ​​​ന്തം രാ​​​ജ്യ​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യാ​​​ൽ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും സു​​​ര​​​ക്ഷ​​​യെ​​​ക്ക​​​രു​​​തി​​​യാ​​​ണ് ഇ​​​വ​​​ർ അ​​​ഭ​​​യം തേ​​​ടി​​​യ​​​തെ​​​ന്നും നി​​​ല​​​വി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഗോ​​​​ൾ​​​​ഡ് കോ​​​​സ്റ്റി​​​​ലെ സി​​​​ബ​​​​സ് സൂ​​​​പ്പ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യ്ക്കെ​​​​തി​​​​രാ​​​​യി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ദേ​​​​ശീ​​​​യ​​​​ഗാ​​​​നം ആ​​​​ല​​​​പി​​​​ക്കാ​​​​തെ​ ഇ​​​​റാ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് താ​​​ര​​​ങ്ങ​​​ളു​​​ടെ ഭ​​​യം.

ഇ​​​റാ​​​ൻ ടീമിനെ രാ​​​ജ്യ​​​ത്തേ​​​ക്കു മ​​​ട​​​ക്കി അ​​​യയ്​​​ക്കാ​​​നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ൽ അ​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ മാ​​​നു​​​ഷി​​​ക പി​​​ശ​​​കാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ഭ​​​യം ന​​​ൽ​​​കാ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ണെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ൽ കു​​​റി​​​ച്ചി​​​രു​​​ന്നു.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചെ​​​ന്നും അ​​​ഭ​​​യം തേ​​​ടി​​​യ ഇ​​​റാ​​​ൻ താ​​​ര​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഉ​​​റ​​​പ്പ് ല​​​ഭി​​​ച്ച​​​താ​​​യും ട്രം​​​പ് മ​​​റ്റൊ​​​രു കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

Tags : Australia Iran ootball players asylum women

Recent News

Corehub Up