കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോര്പറേഷന് അയ്യപ്പന്കാവ് ഡിവിഷനില് ബിജെപി സ്ഥാനാര്ഥിയെ പ്രഖ്യപിച്ചു. കെ.വി. ബിജോയ് ആണ് സ്ഥാനാര്ഥി. ജില്ലയുടെ മീഡിയ കോ ഓര്ഡിനേറ്റര് ആണ്.
ജില്ലാ കമ്മിറ്റി നല്കിയ പട്ടികയില് നിന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര് എംഎല്എയാണ് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചത്.
യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ഥി തീരുമാനം അടുത്തദിവസങ്ങളില് വന്നേക്കും. ഡെപ്യൂട്ടി മേയര് ദീപക് ജോയി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് ഒഴിവ് വന്ന സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.