Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BailPlea

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് 14ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​ത്.

സി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഐ.​പി. ബി​നു​വും ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മ്യൂ​സി​യം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ പ്ര​തി​ക​ൾ അ​വി​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും പൊ​ലി​സു​കാ​ർ​ക്കൊ​പ്പം ഊ​ഞ്ഞാ​ലാ​ടു​ക​യും ചെ​ണ്ട​കൊ​ട്ടു​ക​യും ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ റീ​ൽ​സാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ന​ട​പ​ടി കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഇ​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ലെ 17, 18 പ്ര​തി​ക​ളാ​യ വൈ​ശാ​ഖ്, അ​മ​ൽ, ഐ.​പി. ബി​നു എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി​യും 14ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ജീ​വ​ൻ, ന​ന്ദു, ഷൈ​ജു എ​ന്നീ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൻ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​ത്.

എ​ക്സാ​ലോ​ജി​ക് - സി​എം​ആ​ർ​എ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു വ​ൻ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ക്കു​ക​യും ക​ല്ലും മ​ര​ക്ക​ഷ്ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഇ ​ഡി വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

'നിതിന്‍റെ മരണത്തിൽ പങ്കില്ല': മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജിയുമായി ഡോ. ​റാ​മും ഡോ.​സം​ഗീ​ത ന​മ്പ്യാ​രും

ത​ല​ശേ​രി: ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ന​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ.​എ​ൽ. നി​തി​ൻ രാ​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി മ​രി​ച്ച കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പ്ര​തി​ക​ൾ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

കോ​ള​ജി​ലെ ഓ​റ​ൽ പ​തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി മേ​ധാ​വി ഡോ. ​എം.​കെ റാം, ​ഡോ. കെ.ടി. സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ് അ​ഭി​ഭാ​ഷ​ക​രാ​യ കി​ഷോ​ർ, വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തി​രം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്. ഹ​ർ​ജി ഇ​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കും.

ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് നി​തി​ൻ ര​ണ്ട് മ​ണി​ക്കൂ​റോ​ളം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നും ഇരുവരും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

നി​തി​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ റൂ​മി​ലു​ള്ള സ​മ​യ​ത്ത് വൈ​സ് പ്രി​ൻ​സി​പ്പ​ലും ഡോ. ​ല​ത​യും ഉ​ൾ​പ്പെ​ടെ മ​റ്റ് പ​ല​രും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ല​ത​വ​ണ നി​തി​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​ർ ക​ണ്ടി​ട്ടു​ണ്ട്. ഡോ. ​ല​ത​യാ​ണ് നി​തി​നെ​തി​രെ സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്നാ​ഴ്ച മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​ങ്ങ​ളെ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​തെ​ന്നും ഇ​രു​വ​രും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ഫ​സ്‌​റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്.

ര​ഞ്ജി​ത്തി​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച‌ ത​ന്നെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ ദി​വ​സം ത​ന്നെ ര​ഞ്ജി​ത്ത് അ​തി​ജീ​വി​ത​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ജ​നു​വ​രി 30ന് ​ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ൾ കാ​ര​വാ​നി​ൽ വ​ച്ച് ര​ഞ്ജി​ത്ത് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നാ​ണ് യു​വ​ന​ടി ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. അ​തി​ജീ​വി​ത കാ​ര​വാ​നി​ൽ നി​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് ഇ​റ​ങ്ങി​വ​രു​ന്ന​ത് ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ണ്ടി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up