Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusOverturn

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല ജി​ല്ല​യി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സ് ക​ണ്ട​ക്ട​ർ ജ​യ് പ്ര​കാ​ശ് നേ​ഗി, യാ​ത്ര​ക്കാ​ര​ൻ ഡാ​കു റാം (72) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.

രാം​പൂ​ർ സ​ബ് ഡി​വി​ഷ​നി​ലെ ഗാ​ർ​ട്ടോ​ല​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് 22 ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up