അന്തിക്കാട്: നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അന്തിക്കാട്ടുള്ള സ്വകാര്യ കല്യാണമണ്ഡപത്തിൽനിന്നിറങ്ങിയ കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്നയാളെ ഇടിച്ചിട്ടശേഷം എതിർവശത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ഹോട്ടലിലെ മേശയും കസേരയും തകർത്ത് ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. ഈ സമയം ഹോട്ടലിൽ ആകെ ഒരാൾമാത്രമാണ് ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഇയാൾക്ക് പരിക്കേറ്റു. ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഹോട്ടലുടമ ഈ സമയം പുറത്തായിരുന്നു.
കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.