x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്


Published: April 6, 2026 02:02 AM IST | Updated: April 6, 2026 02:02 AM IST

അ​ന്തി​ക്കാ​ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ.

അ​ന്തി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45ന് ​അ​ന്തി​ക്കാ​ട്ടു​ള്ള സ്വ​കാ​ര്യ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നി​റങ്ങിയ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ നി​ന്ന​യാ​ളെ ഇ​ടി​ച്ചി​ട്ട​ശേ​ഷം എ​തി​ർ​വ​ശ​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ മേ​ശ​യും ക​സേ​ര​യും ത​ക​ർ​ത്ത് ചു​മ​രി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. ഈ ​സ​മ​യം ഹോ​ട്ട​ലി​ൽ ആ​കെ ഒ​രാ​ൾ​മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ഹോ​ട്ട​ലു​ട​മ ഈ ​സ​മ​യം പു​റ​ത്താ​യി​രു​ന്നു.​

കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

 

Tags : Car crashes nattuvishesham local news

Recent News

Corehub Up