x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി കോ​ട​തി​യി​ൽ നിന്നു രക്ഷപ്പെട്ടു

വെബ് ഡെസ്ക്
Published: August 1, 2026 03:31 AM IST | Updated: August 1, 2026 03:31 AM IST

നെ​ടു​മ​ങ്ങാ​ട്: കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ പോ​ക് സോ കേ​സ് പ്ര​തി കോ​ട​തി​യി​ൽനിന്നു ര​ക്ഷ​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് അ​യ​ണി​വി​ള കി​ര​ൺ ഭ​വ​നി​ൽ നി​തി​ൻ രാ​ജ് (ജി​ത്തു-31) ആ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ക്സോ കോ​ട​തി​യി​ൽനി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത് .

2022-ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നാ​ലാം പ്ര​തി​യാ​യ നി​തി​ൻ രാ​ജ് ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നൊ​പ്പം ജാ​മ്യ​മെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ നി​തി​ൻ രാ​ജി​നോ​ട് ജ​ഡ്ജി ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു.

ഇ​തി​നു നി​തി​ൻ​രാ​ജ് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു. പി​ന്നാ​ലെ ജ​ഡ്ജി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ് തു. ​ഇ​തു​കേ​ട്ട നി​തി​ൻ രാ​ജ് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ന്നാം പ്ര​തി ജി​ബി​നും ര​ണ്ടാം പ്ര​തി ജോ​ൺ​സ​നും റി​മാ​ൻ​ഡി​ലും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ൻ ഒ​ളി​വി​ലു​മാ​ണ്.

Tags : Nattuvishesham Districtnews

Recent News

Corehub Up