x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ൽ കൊ​ണ്ടി​റ​ക്കിയശേഷം നാ​യ​യെ ഇ​ടി​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 03:46 AM IST | Updated: August 1, 2026 03:46 AM IST

ആ​റ്റി​ങ്ങ​ൽ: നാ​യ​യെ കാ​റി​ൽ കൊ​ണ്ടി​റ​ക്കി ഇ​തേ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​കൊ​ന്ന് വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ദു​രൂ​ഹ​ത ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. ആ​റ്റി​ങ്ങ​ൽ കാ​ട്ടും​പു​റ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഈ ​സ​മ​യം ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണു നാ​യ​യെ കാ​ർ ക​യ​റ്റി കൊല്ലു​ന്ന​തു ക​ണ്ട​ത്. ഇ​വ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും കാ​ർ നി​ർ​ത്താ​തെ പോ​യി. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​തേ കാ​റി​ലാ​ണ് ഈ ​നാ​യ​യെ കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ഇ​റ​ക്കി​വി​ട്ട​തെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കാ​ർ അ​ട്ട​ക്കു​ള​ത്തി​നു സ​മീ​പ​ത്തു​വ​ന്നു നി​ർ​ത്തു​ന്ന​തും ഡോ​ർ തു​റ​ന്നു നാ​യ​യെ പു​റ​ത്തി​റ​ക്കി വി​ടു​ന്ന​തും നാ​യ കാ​റി​നു ചു​റ്റും വ​ട്ടം ചു​റ്റു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​ലു​ണ്ട്.

ഇ​തി​നു​ശേ​ഷം കാ​ർ തി​രി​ഞ്ഞു പോ​കു​മ്പോ​ൾ നാ​യ പി​ന്നാ​ലെ ചെ​ന്നു. അ​പ്പോ​ഴാ​ണ് കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് ഇ​ടി​ച്ച് കൊ​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ​ല​ത​വ​ണ നാ​യ​യു​ടെ ദേ​ഹ​ത്തു ക​യ​റ്റി​യി​ക്കി​യ​താ​യാ​ണ് സം​ശ​യം. ദു​രൂ​ഹ​മാ​യ ഈ ​സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​ന്താ​ണു കാ​ര​ണ​മെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നാ​ട്ടു​കാ​രി​ൽ ഇ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews After dropping

Recent News

Corehub Up