കാരനാട് കുളം നവീകരണം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിക്കുന്നു.
നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കാരനാട് കുളം നവീകരിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. കാസിം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. ഷീജ, എം.എസ്. അഖിലേഷ്, എസ്. ആന്റണി, എ.ടി.ഷീജ, അക്ഷയ് ചന്ദ്രൻ, ആർ. സിന്ധു, പുളിമൂട് സുനിൽ, കുളപ്പട ഫിറോസ്, പി. ഉഷ, ഇ.കെ. പ്രേംരാജ്, ടി. സരിത, എം.എസ്. കാർത്തിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. ബബിത എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗം ദിവ്യ അനിൽകുമാർ സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ അമ്പിളി നന്ദിയും പറഞ്ഞു.
കായികമേള സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: നിംസ് നഴ്സിംഗ് കോളജ്, നിംസ് പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കായിക മേള -ഊര്‍ജ്ജ 2026 സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മേള നിംസ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. മഞ്ചു തന്പി ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളജ് പ്രിന്‍സിപ്പൽ ഡോ. എസ്. ജോസഫൈന് വിനിത, അസോ. പ്രഫസർ എസ്. സജിത എന്നിവര്‍ പങ്കെടുത്തു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രദീപ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിയങ്ക എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്കി.
Tags : Nattuvishesham Districtnews