അണ്ടൂർ ഏലായിലെ വാഴക്കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചനിലയിൽ.
ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിലെ അണ്ടൂർ ഏലായിൽ സാമൂഹ്യവിരുദ്ധർ വാഴകൾ നശിപ്പിച്ചതായി കർഷകർക്ക് പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒന്പതു വാഴകൾ നശിപ്പിച്ചത്. രവി പാട്ടത്തിനെടുത്ത് കൃഷിചെയ്ത കുലവന്നതും കൂമ്പുവന്നതുമായ ഏത്തവാഴകളാണ് നശിപ്പിക്കപ്പെട്ടത്. നേരത്തെ പന്നികൾ വന്നു വാഴ നശിക്കുന്ന പതിവുണ്ടായിരുന്നു.
എന്നാൽ ആറു മാസമായി പന്നികൾ വരാതിരുന്നപ്പോൾ സാമൂഹ്യവിരുദ്ധശല്യം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനുപുറമെ അടച്ചിട്ട വീടുകളിൽ മോഷണം നടന്നതായും പരാതിയുണ്ട്. രാമചന്ദ്രൻ നായരുടെ കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ കഴിഞ്ഞദിവസം മോഷണം പോയി.