x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ക​ല്‍ മ​ഹേ​ശ്വ​രം ശ്രീ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​റ​പു​ത്തി​രി മൂ​ന്നി​ന്

വെബ് ഡെസ്ക്
Published: August 1, 2026 03:45 AM IST | Updated: August 1, 2026 03:45 AM IST

ചെ​ങ്ക​ല്‍ മ​ഹേ​ശ്വ​രം ശ്രീ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​റ​പു​ത്തി​രി ആ​ഘോ​ഷ​ത്തി​നു​ള്ള നെ​ല്‍​ക്ക​തി​രു​ക​ള്‍ എ​ത്തി​ച്ച​പ്പോ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: ചെ​ങ്ക​ല്‍ മ​ഹേ​ശ്വ​രം ശ്രീ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ നി​റ​പു​ത്ത​രി ആ​ഘോ​ഷം മൂ​ന്നി​നു രാ​വി​ലെ 5:40നും 6:20 ​നും മ​ധ്യേ ന​ട​ക്കും. ഭ​ക്ത​ര്‍​ക്കു ന​ൽ​കാ​നു​ള്ള ക​തി​ർ​ക​റ്റ​ക​ൾ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കു​മാ​ർ മ​ഹേ​ശ്വ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​യ്തെ​ടു​ത്ത് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്നു ക്ഷേ​ത്രം മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ നെ​ൽ​ക്ക​തി​രു​ക​ൾ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് ആ​ന​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ, കൗ​ണ്‍​സി​ല​ര്‍ ഗ്രാ​മം പ്ര​വീ​ൺ, ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ, സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര സെ​ക്ര​ട്ട​റി സ​ജി​ലാ​ൽ എ.​വി. നാ​യ​ര്‍, ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham Districtnews Chengal

Recent News

Corehub Up