x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ലോ​ൺ ആ​പ്പ്: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 1, 2026 03:39 AM IST | Updated: August 1, 2026 03:39 AM IST

ശ്രീ​കാ​ര്യം: പോ​ങ്ങും​മൂ​ട്ടി​ൽ വ്യാ​ജ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലോ​ൺ ആ​പ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ടി​യി​ലാ​യ​വ​രു​ടെ പ​ങ്കു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി പോ​ലീ​സ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​യ്ക്കാ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.

ലോ​ൺ ആ​പ്പ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന സൈ​ബ​ർ പോ​ലീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​തി​ൽ​നി​ന്നു നി​ർ​ണ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ലേ അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രി​ൽ​നി​ന്നും എ​ത്ര​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന​തു​ൾ​പ്പെ​ടെ വ്യ​ക്ത​മാ​കൂ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്നും അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലു​ള്ള അ​ഹ​മ്മ​ദാ​ബാ​ദ് സ​ർ​ദാ​ർ ന​ഗ​ർ ജ​വ​ഹ​ർ കോ​ള​നി സ്വ​ദേ​ശി റാ​ണാ മ​ഹേ​ഷ് ഭാ​യി പാ​ർ​ഥി​പി (40) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യ ഒ​ന്നാം പ്ര​തി യു​പി സ്വ​ദേ​ശി ആ​കാ​ശ് ദീ​പ് ചൗ​ധ​രി​ക്കാ​യി നേ​ര​ത്തെ ത​ന്നെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രി​ക​യാ​ണ്. വ്യാ​ജ ലോ​ൺ ആ​പ്പ് ത​ട്ടി​പ്പ് സ്ഥാ​പ​നം ന​ട​ത്താ​ൻ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്തു​ന​ൽ​കി​യ​ത് ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ ബ്രോ​ക്ക​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ​ക്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. ത​ട്ടി​പ്പ് കേ​ന്ദ്ര​ത്തി​ലെ കാ​ൾ സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 10 ജീ​വ​ന​ക്കാ​രെ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ ദി​വ​സംത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up