Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census 2027

Alappuzha

സെ​ൻ​സ​സ് 2027: സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നു തു​ട​ക്കം

-ആ​ല​പ്പു​ഴ: സെ​ൻ​സ​സ് 2027 മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ക​ൾ​ക്ക് സ്വ​യം കു​ടും​ബ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ (എ​സ്ഇ) സൗ​ക​ര്യം ഇ​ന്ന​ലെ മു​ത​ൽ തു​ട​ങ്ങി.

ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, എ​ഴു​ത്തു​കാ​ര​ൻ അ​ഖി​ൽ പി. ​ധ​ർ​മജ​ൻ,  മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ മ​നോ​ജ്‌പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽനി​ന്നും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജൂ​ൺ 30 വ​രെ​യാ​ണ്  ​സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ​സൗ​ക​ര്യം ല​ഭി​ക്കു​ക.

പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് ഇ​ങ്ങി​നെ
സ്റ്റെ​പ്പ് ഒ​ന്ന്: പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്ക​ലും പ്രാ​രം​ഭ ലോ​ഗി​നും

പോ​ർ​ട്ട​ൽ: https://se.census.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്: ഡ്രോ​പ്പ് ഡൗ​ണി​ൽനി​ന്ന് നി​ങ്ങ​ളു​ടെ സം​സ്ഥാ​നം, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം തെ​ര​ഞ്ഞെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് കാ​പ്ച്ച ന​ൽ​കു​ക.

ഡി​ജി​റ്റ​ൽ മാ​പ്പി​ൽ നി​ങ്ങ​ളു​ടെ വീ​ട് അ​ട​യാ​ള​പ്പെ​ടു​ത്തു​മ്പോ​ൾ വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​ന് ലാ​പ്ടോ​പ് അ​ല്ലെ​ങ്കി​ൽ ഡെ​സ്ക്ടോ​പ്പ് ഉ​പ​യോ​ഗി​ക്കു​ക.  

സ്റ്റെ​പ്പ് ര​ണ്ട്: കു​ടും​ബ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ. കു​ടും​ബ​നാ​ഥ​ൻ/​നാ​ഥ: കു​ടും​ബ​നാ​ഥ​ൻ/​നാ​ഥ​യു​ടെ പേ​ര് ന​ൽ​കു​ക. കു​ടും​ബ​നാ​ഥ​ൻ/​നാ​ഥ ആ​രാ​യി​രി​ക്ക​ണം എ​ന്ന​ത് മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ടൂ​ൾ​ടി​പ്പ് ഈ ​ഫീ​ൽ​ഡി​ന് സ​മീ‌​പം ന​ൽ​കി​യി​ട്ടു​ണ്ടാ​കും. ര​ജി​സ്റ്റ​ർ ചെ​യ്യു​തു​ക​ഴി‌​ഞ്ഞാ​ൽ ഈ ​പേ​ര് മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.

മൊ​ബൈ​ൽ ര​ജി​സ്ട്രേ​ഷ​ൻ: വീ​ട്ടി​ലെ ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​ത്തി​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കു​ക. ഒ​രു വീ​ടി​ന് ഒ​രു മൊ​ബൈ​ൽ ന​മ്പ​ർ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. പ്ര​സ്തു​ത ന​മ്പ​ർ മാ​റ്റേ​തെ​ങ്കി​ലും ഒ​രു വീ​ടി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.
ഇ ​മെ​യി​ൽ (ഓ​പ്ഷ​ണ​ൽ): നി​ങ്ങ​ളു​ടെ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ഐ​ഡി (എ​സ് ഇഐഡി) ​ഇ​മെ​യി​ൽ വ​ഴി ല​ഭി​ക്കു​മ്പോ​ൾ ഒ​രു ഇ​മെ​യി​ൽ ഐ​ഡി​യും ന​ൽ​കാ​വു​ന്ന​താ​ണ്.

സ്റ്റെ​പ്പ് മൂ​ന്ന്: ഭാ​ഷാ തെ​ര​ഞ്ഞെ​ടു​പ്പും ഒ​ടി​പി സ്ഥി​രീ​ക​ര​ണ​വും

ഭാ​ഷ മു​ൻ​ഗ​ണ​ന: നി​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ഭാ​ഷ തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ഷ പി​ന്നീ​ട് മാ​റ്റാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഒ​ടി​പി സ്ഥി​രീ​ക​രി​ക്ക​ൽ: സ്ഥി​രീ​ക​രി​ക്കാ​നും തു​ട​രാ​നും നി​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് അ​യ​ച്ച ഒ​റ്റ​ത്ത​വ​ണ ഒ​ടി​പി ന​ൽ​കു​ക. ഒ​ടി​പി ല​ഭി​ക്കാ​ൻ നി​ങ്ങ​ളു​ടെ ഫോ​ണി​ന് ശ​രി​യാ​യ നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ടി​വി​റ്റി ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്

സ്റ്റെ​പ്പ് നാ​ല്:  ​മാ​പ്പി​ൽ നി​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല വി​വ​ര​ങ്ങ​ൾ അ​ട​യാ​ള​പ്പെടുത്തൽ

ലൊ​ക്കേ​ഷ​ൻ എ​ൻ​ട്രി: നി​ങ്ങ​ളു​ടെ ജി​ല്ല​തെ​ര​ഞ്ഞെ​ടു​ത്ത് പി​ൻ കോ​ഡ്  (​ഓ​പ്ഷ​ണ​ൽ) ​ഗ്രാ​മം/​പ​ട്ട​ണം, ലൊ​ക്കാ​ലി​റ്റി അ​ടു​ത്തു​ള്ള ലാ​ൻ​ഡ്മാ​ർ​ക്ക് എ​ന്നി​വ​യു​ടെ പേ​രും ന​ൽ​കു​ക. സെ​ർ​ച്ച് ക്ലി​ക്കു​ചെ​യ്യു​ക.

സ്റ്റെ​പ്പ് അ​ഞ്ച്: മാ​പ്പി​ൽ നി​ങ്ങ​ളു​ടെ വീ​ട് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ

ഇ​ന്‍ററാ​ക്ടീ​വ് മാ​പ്പിം​ഗ്: റെ​ഡ് മാ​ർ​ക്ക​റു​ള്ള ഒ​രു മാ​പ്പ് ദൃ​ശ്യ​മാ​കും. താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഈ ​മാ​ർ​ക്ക​ർ കൃ​ത്യ​മാ​യി നി​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഡ്രാ​ഗ് ചെ​യ്യു​ക. ശേ​ഷം സേ​വ് ആൻഡ് നെ​ക്സ്‌​റ്റ് ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ൾ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ സാ​ധു​ക​രി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രീ​ക​ര​ണ സ​ന്ദേ​ശം കാ​ണാ​ൻ സാ​ധി​ക്കും. വീ​ടു​വീ​ടാ​ന്ത​ര വി​വ​ര​ശേ​ഖ​ര​ണ സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത് എ​സ്ഇ ഡാ​റ്റ നി​ർ​ദ്ദിഷ്ട വീ​ട് പ​ട്ടി​കാ ബ്ലോ​ക്കി​ലേ​ക്ക് (എ​ച്ച് എ​ൽ ബി) ​ന​ൽ​കി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഇ​ത് എ​ന്യൂ​മ​റേ​റ്റ​റെ സ​ഹാ​യി​ക്കും.

സ്റ്റെ​പ്പ് ആ​റ്: ചോ​ദ്യാ​വ​ലി പൂ​ർ​ത്തി​യാ​ക്ക​ൽ

ഡാ​റ്റാ എ​ൻ​ട്രി: വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാറാ​ക്കു​ന്ന​തി​നും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സി​നു​മു​ള്ള ചോ​ദ്യാ​വ​ലി പൂ​രി​പ്പി​ക്കു​ക.

മാ​ർ​ഗനി​ർ​ദേശ ഉ​പ​ക​ര​ണ​ങ്ങ​ൾ: നി​ർ​ദ്ദി​ഷ്ട ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ത്തി​നാ​യി നോ​ട്ട്സ്, (ചോ​ദ്യ​ങ്ങ​ൾ​ക്ക് താ​ഴെ) ടൂ​ൾ​ടി​പ്പു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

ഇ​തി​ലെ ചോ​ദ്യാ​വ​ലി എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ കൈ​യി​ൽ ല​ഭ്യ​മാ​യ ചോ​ദ്യാ​വ​ലി​ക്ക് സ​മാ​ന​മാ​യ​താ​ണ്. കെ​ട്ടി​ട ന​മ്പ​ർ, സെ​ന്‍​സ​സ് വീ​ട്ട് ന​മ്പ​ര്‍, സെ​ന്‍​സ​സ് വീ​ടി​ന്‍റെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ ചി​ല വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ർ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും

നാ​വി​ഗേ​ഷ​ൻ: നി​ല​വി​ലെ സ്ക്രീ​ൻ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം മാ​ത്ര​മേ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യൂ. എ​ന്നി​രു​ന്നാ​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മു​മ്പ​ത്തെ എ​ൻ​ട്രി​ക​ൾ തി​രി​കെ പോ​യി എ​ഡി​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്.

സ്റ്റെ​പ് ഏ​ഴ്: ന​ൽ​കി​യ ഡാ​റ്റ​യു​ടെ അ​വ​ലോ​ക​നം

പ്രി​വ്യൂ: ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ ഡാ​റ്റ​യും സെ​ക‌്ഷ​ൻ തി​രി​ച്ച് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ്രി​വ്യൂ സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ക. ഈ ​ഘ​ട്ട​ത്തി​ൽ ഡാ​റ്റ എ​ഡി​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കും.

ഡ്രാ​ഫ്റ്റാ​യി സേ​വ് ചെ​യ്യു​ക: അ​ന്തി​മ​മാ​ക്കു​ന്ന​തി​നും അ​വ​സാ​ന തീ​യ​തി​ക്കു മു​മ്പാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ ഡ്രാ​ഫ്റ്റാ​യി സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.


സ്റ്റെ​പ്പ് എ​ട്ട്: അ​ന്തി​മ സ​മ​ർ​പ്പ​ണം

ഡാ​റ്റ ലോ​ക്ക് ചെ​യ്യ​ൽ: നി​ങ്ങ​ൾ സം​തൃ​പ്ത​നാ​ണെ​ങ്കി​ൽ ഫൈ​ന​ൽ സ​ബ്‌​മി​റ്റ് ക്ലി​ക്കു​ചെ​യ്യു​ക. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നുശേ​ഷം എ​ന്യൂ​മ​റേ​റ്റ​ർ ഒ​ഴി​കെ​യു​ള്ള ആ​ർ​ക്കും മ​റ്റ് മാ​റ്റ​ങ്ങ​ളോ എ​ഡി​റ്റിം​ഗു​ക​ളോ ന​ട​ത്താ​ൻ ക​ഴി​യു​ക​യി​ല്ല.

സ​ർ​പ​പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി: അ​വ​സാ​ന തി​യ​തി എ​ല്ലാ പേ​ജു​ക​ളി​ലും പ്ര​ത്യേ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കും. സം​സ്ഥാ​നം/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ദേശി​ച്ച അ​വ​സ​ന തീ​യ​തി​ക്ക് മു​മ്പ് അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സെ​ൽ​ഫ്- എ​ന്യൂ​മ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത​ല്ല.

ഐ​ഡി സൃ​ഷ്ടി​ക്ക​ൽ: ഈ ​സ്റ്റെ​പ്പ് വി​ജ​യ​ക​ര​മാ​യി സ​മ​ർ​പ്പി​ച്ചാ​ൽ ഒ​രു 11 അ​ക്ക സ​വി​ശേ​ഷ എ​സ് ഇ ​ഐ ഡി (​മു​മ്പി​ൽ എ​ച്ച് എ​ന്ന് ചേ​ർ​ത്ത്) ല​ഭി​ക്കു​ന്ന​താ​ണ്. എ​സ് ഇ ​ഐ ഡി ​എ​സ്.​എം.​എ​സ്, ഇ​മെ​യി​ൽ (ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ)​എ​ന്നി​വ​യി​ലൂ​ടെ​യും അ​യ​ക്കും.  ​സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് അ​ത് കു​റി​ച്ചു വെ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

എ​സ്ഇഐഡി ​വീ​ണ്ടെ​ടു​ക്ക​ൽ: ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ബൈ​ൽ ന​മ്പ​ർ വ​ഴി പോ​ർ​ട്ട​ലി​ൽനി​ന്ന് പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​സ്ഇ​ഐ​ഡി വീ​ണ്ടെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

സ്റ്റെ​പ് ഒ​ൻ​പ​ത്: ഫീ​ൽ​ഡ് വാ​ലി​ഡേ​ഷ​ൻ. എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ സ​ന്ദ​ർ​ശ​നം: ഒ​രു സെ​ൻ​സ​സ് എ​ന്യൂ​മ​റേ​റ്റ​ർ വീ​ട് സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ എ​സ്ഇഐ​ഡി അ​വ​രു​മാ​യി പ​ങ്കി​ടു​ക

ഐ​ഡി പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ
എ​ന്യൂ​മ​റേ​റ്റ​റു​മാ​രു​ടെ മൊ​ബൈ​ലി​ലു​ടെ എ​സ്ഇഐഡിക​ളു​മാ​യി നി​ങ്ങ​ളു​ടെ എ​സ്ഇ​ഐ ഡി​ പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ങ്കി​ൽ എ​സ് ഇ ​ഡാ​റ്റ ഉ​റ​പ്പു​വ​രു​ത്തു​ക​യും സ്വീ​ക​രി​ക്കു​ക​യും സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

എ​സ്ഇഡി​ പൊ​രു​ത്ത​പ്പെ​ടാ​ത്ത പ​ക്ഷം എ​ന്യൂ​മ​റേ​റ്റ​ർ നി​ങ്ങ​ളു​ടെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​തു​താ​യി ശേ​ഖ​രി​ക്കു​ന്ന​താ​ണ്.


ചേ​ർ​ത്ത​ല​യി​ൽ സെ​ൽ​ഫ്എ​ന്യൂ​മ​റേ​ഷ​നു തു​ട​ക്കം

ചേ​ര്‍​ത്ത​ല: ജ​ന​സം​ഖ്യാ​ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വ​യം​ വി​വ​രം​ന​ൽ​ക​ൽ ശേ​ഖ​ര​ണം ചേ​ർ​ത്ത​ല​യി​ൽ ആ​രം​ഭി​ച്ചു. ച​ല​ച്ചി​ത്ര​താ​രം ഗാ​യ​ത്രി അ​രു​ൺ വി​വ​ര​ങ്ങ​ൾ സെ​ൻ​സ​സ് വെ​ബ് സൈ​റ്റി​ൽ സ്വ​യം രേ​ഖ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​യ​ത്രി അ​രു​ണി​ന്‍റെ ഭ​ർ​ത്താ​വ് അ​രു​ൺ, മാ​താ​വ് ശ്രീ​ലേ​ഖ നാ​യ​ർ, ന​ഗ​ര​സ​ഭാ സെ​ൻ​സ് വി​ഭാ​ഗം സൂ​പ്ര​ണ്ട് ടി.​എ​സ്. അ​ജി, ബി​നോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം കെ​ട്ടി​ട​ങ്ങ​ളു​ടെ സെ​ൻ​സ​സാ​ണ്. വീ​ടു​ക​ളു​ടെ​യും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ​യു​മെ​ല്ലാം വി​വ​രം ജൂ​ലൈ ഒ​ന്നു മു​ത​ൽ 31 വ​രെ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ ശേ​ഖ​രി​ക്കും. https://se.census.gov.in എ​ന്ന വൈ​ബ് സൈ​റ്റി​ൽ ക​യ​റി വി​വ​ര​ദാ​താ​വി​ന്‍റെ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത് മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ വ​ഴി ല​ഭി​ക്കു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം.

കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര, ത​റ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തി, ശു​ചി​ത്വ സം​വി​ധാ​നം, കു​ടി​വെ​ള്ളം, പാ​ച​ക​വാ​ത​കം മു​ത​ലാ​യ​വ​യു​ടെ ല​ഭ്യ​ത എ​ന്നി​ങ്ങ​നെ​യു​ള്ള മു​പ്പ​തോ​ളം ചോ​ദ്യ​ങ്ങ​ളാ​ണ് വി​വ​ര​ദാ​താ​വി​ന് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ത്. ഈ ​മാ​സം അ​വ​സാ​നം വ​രെ സ്വ​യം വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

Latest News

Corehub Up