x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027: ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​രു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 18ന്


Published: May 6, 2026 11:54 PM IST | Updated: May 6, 2026 11:54 PM IST

ആ​ല​പ്പു​ഴ: ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സെ​ൻ​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​രു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 18ന് ​ആ​രം​ഭി​ക്കും. ജി​ല്ലാ​ത​ല പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്കും സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും തു​ട​ർ​ന്ന് പ​രി​ശീ​ല​നം ന​ൽ​കും.

ജി​ല്ല​യി​ൽ സെ​ൻ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​പ്പിം​ഗ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വീ​ടു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്ഥാ​നം ജി​യോ-​ടാ​ഗ് ചെ​യ്ത് ഡി​ജി​റ്റ​ൽ മാ​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ന​ഗ​ര​സ​ഭ​ക​ളി​ൽ മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ഹ​സി​ൽ​ദാ​റു​മാ​ണ് ചാ​ർ​ജ് ഓ​ഫീ​സ​ർ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മാ​പ്പിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മു​ള്ള ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2011നുശേ​ഷ​മു​ള്ള രാ​ജ്യ​ത്തെ സെ​ൻ​സ​സ് സ​മ​ഗ്ര​മാ​യി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക. ആ​ദ്യ​ഘ​ട്ടം ജൂ​ലൈ ഒ​ന്നുമു​ത​ൽ 30 വ​രെ ന​ട​ക്കും. ആ​ദ്യ​ഘ​ട്ട സെ​ൻ​സ​സി​ൽ വീ​ടു​ക​ളു​ടെ പ​ട്ടി​ക​പ്പെ​ടു​ത്ത​ലും വീ​ട് സെ​ൻ​സ​സു​മാ​ണ് ന​ട​ക്കു​ക. അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തും. ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ ഡാ​റ്റാ ശേ​ഖ​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും 2027 സെ​ൻ​സ​സി​നു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന രേ​ഖ​യാ​യി സെ​ൻ​സ​സി​നെ പ​രി​ഗ​ണി​ക്കും. 2027 സെ​ൻ​സ​സി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ രീ​തി ജൂ​ൺ 16ന് ​ആ​രം​ഭി​ക്കും. ജൂ​ൺ 30 വ​രെ​യാ​ണ് സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ പൗ​ര​ന്മാ​ർ​ക്ക് https://se.census.gov.in എ​ന്ന പോ​ര്‍​ട്ട​ല്‍ വ​ഴി സ്വ​ന്തം വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ന​ൽ​കാ​ൻ സാ​ധി​ക്കും.

Tags : Census 2027 nattuvishesham local news

Recent News

Corehub Up