ന്യൂഡൽഹി: ലഹരി ശൃംഖലകളെ തകർക്കാൻ കർമപദ്ധതിയുമായി കേന്ദ്ര സർക്കാർ. രാജ്യവ്യാപകമായി ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താനാണ് കേന്ദ്രം സർക്കാരിന്റെ നീക്കം.
ലഹരിക്കെതിരായ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും സെപ്റ്റംബറിൽ ആരംഭിക്കും. ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ പരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്തനീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക. നാർകോട്ടിക് കൺട്രോൾ ബ്യൂറോ തയാറാക്കുന്ന കർമപദ്ധതി അനുസരിച്ചാണ് നീക്കം.