Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChargeSheet

മ​ട​ക്കി, തി​രു​ത്തി, വീ​ണ്ടും സ​മ​ർ​പ്പി​ച്ചു; മു​ട്ടി​ൽ മ​രം​മു​റി കേ​സ് കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​യാ​ണ് വ​നം​വ​കു​പ്പ് വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ പോ​രാ​യ്മ​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ഹ​രി​ച്ചാ​ണ് പു​തു​ക്കി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സി​ൽ പി​ടി​ച്ചെ​ടു​ത്ത ത​ടി​ക​ളും മ​രം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ടോ​റ​സ് ലോ​റി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും പു​തു​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ര​ട​ക്കം ഏ​ഴ് പേ​രാ​ണ് പു​തി​യ കു​റ്റ​പ​ത്ര​ത്തി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 17നാ​ണ് വ​നം​വ​കു​പ്പ് കേ​സി​ൽ ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

എ​ന്നാ​ൽ കു​റ്റ​പ​ത്ര​ത്തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​ത് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി വ​നം​വ​കു​പ്പ് വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പിക്കുകയായിരുന്നു. ആ​ദ്യ കു​റ്റ​പ​ത്രം കോ​ട​തി തി​രി​ച്ച​യ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. 

2020 ഒ​ക്ടോ​ബ​റി​ൽ റ​വ​ന്യൂ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഒ​രു വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് 2021ൽ ​വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി മ​രം​കൊ​ള്ള ന​ട​ന്ന​ത്. പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാം എ​ന്നാ​യി​രു​ന്നു ഈ ​ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വ് ദു​രു​പ​യോ​ഗം ചെ​യ്ത് വി​ല​പി​ടി​പ്പു​ള്ള ഈ​ട്ടി​മ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​തി​ക​ൾ മു​റി​ച്ചു​ക​ട​ത്തി എ​ന്നാ​ണ് കേ​സ്.

Kerala

ബിന്ദു പത്മനാഭന്‍ കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ചേ​ർ​ത്ത​ല ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കേ​സി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സി.​എം. സെ​ബാ​സ്റ്റ്യ​നെ  ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഇ​തി​നൊ​പ്പം സെ​ബാ​സ്റ്റ്യ​ന​ട​ക്കം 11 പേ​ർ പ്ര​തി​യാ​യ വ​സ്തു ത​ട്ടി​പ്പും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലും അ​ട​ക്ക​മു​ള്ള മൂ​ന്നു കേ​സു​ക​ളും ചേ​ർ​ത്ത് കു​റ്റ​പത്രം സ​മ​ർ​പ്പി​ച്ചു.  

   നി​ല​വി​ൽ ബി​ന്ദു​പ​ത്മ​നാ​ഭ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു കൊ​ല​പാ​ത​ക കേ​സു​ക​ളും വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മു​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ വി​യൂ​ർ ജ​യി​ലി​ലാ​ണ്. 2017 ൽ ​ബി​ന്ദു​ പ​ത്മ​നാ​ഭ​നെ കാ​ണാ​താ​യ​താ​യി സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ​കു​മാ​ർ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.    

 2018-ൽ ​ത​ന്നെ ബി​ന്ദു​ പ​ത്മ​നാ​ഭ​ന്‍റെ സ്വ​ത്ത് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചു ത​ട്ടി​യെ​ടു​ത്ത​താ​യ കേ​സു​ക​ളെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു മാ​സം മു​മ്പാ​ണ് ബി​ന്ദു കൊ​ല​ചെ​യ്യ​പെ​ട്ട​ന്നു ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്.

ഇ​തോ​ടെ​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സ്വ​ത്ത് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു കേ​സു​ക​ളും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ നാ​ലു കേ​സു​ക​ളും ചേ​ര്‍ത്ത് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് സി.​ഐ ഹേ​മ​ന്ത്കു​മാ​ർ, എ​സ് ഐ ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. 2006 മേയ് ആ​റി​ന് സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ൽ വച്ച് ബി​ന്ദു​വി​നെ കൊ​ല​ചെയ്ത തായാണ് അ​ന്വേഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്. 

Latest News

Corehub Up