മലപ്പുറം: ശിശുക്ഷേമ സമിതിയുടെ വരുംവര്ഷ പ്രവര്ത്തന പദ്ധതികള്ക്കും വിവിധ ക്ഷേമ പ്രവര്ത്തനങ്ങള്ക്കും രൂപരേഖയായി. പ്രവര്ത്തനങ്ങള് കൂടുതല് മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള് സംബന്ധിച്ചും ധാരണയായി. കുട്ടികള്ക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും അര്ഹരായ കുട്ടികള്ക്ക് ആവശ്യമായ സഹായങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുമുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് തീരുമാനം.
ശിശുക്ഷേമ സമിതിയുടെ വാര്ഷിക ജനറല് ബോഡി യോഗത്തിൽ എഡിഎം പി.ഒ.സാദിഖ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവൈഎസ്പി മുഹമ്മദ് ഹനീഫ, ഡിഡബ്ല്യുസിഡിഒ ശ്യാം ശങ്കര്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി. സതീശന്, ജില്ലാ ജോയിന്റ്് സെക്രട്ടറി പി. രാജന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ജയപ്രകാശ്, ജില്ലാ ഇന്ഫര്മേഷന് ഓഫിസര് പി. റഷീദ് ബാബു, ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റ് പി. ഫസല്, തിരൂരങ്ങാടി ഡിഇഒ സക്കീന, സി. എസ്. സുരേഷ് കുമാര്, ശിശുക്ഷേമ സമിതി ഭാരവാഹികള്, അംഗങ്ങള്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.