x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ക്ഷേ​മ സ​മി​തി; ഭാ​വിപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പ​രേ​ഖ​യാ​യി

വെബ് ഡെസ്ക്
Published: September 26, 2026 03:04 AM IST | Updated: September 26, 2026 03:04 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ വ​രുംവ​ര്‍​ഷ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍​ക്കും വി​വി​ധ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും രൂ​പ​രേ​ഖ​യാ​യി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ചും ധാ​ര​ണ​യാ​യി. കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​ണ് തീ​രു​മാ​നം.

ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ൽ എ​ഡി​എം പി.​ഒ.​സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഡി​ഡ​ബ്ല്യു​സി​ഡി​ഒ ശ്യാം ​ശ​ങ്ക​ര്‍, ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സ​തീ​ശ​ന്‍, ജി​ല്ലാ ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി പി. ​രാ​ജ​ന്‍, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി. ​റ​ഷീ​ദ് ബാ​ബു, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷ​ന്‍ യൂ​ണി​റ്റ് പി. ​ഫ​സ​ല്‍, തി​രൂ​ര​ങ്ങാ​ടി ഡി​ഇ​ഒ സ​ക്കീ​ന, സി. ​എ​സ്. സു​രേ​ഷ് കു​മാ​ര്‍, ശി​ശു​ക്ഷേ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, അം​ഗ​ങ്ങ​ള്‍, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Child Welfare

Recent News

Corehub Up