കൊട്ടാരക്കര: വേനൽ ചൂടിൽ കാൽനടയാത്രക്കാർക്ക് ആശ്വാസമായി കൊട്ടാരക്കര നഗരസഭയുടെ തണ്ണീർ പന്തൽ പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭയിൽ എത്തുന്നവർക്കും കാൽനടയാത്രക്കാർക്കുമായി തണ്ണിമത്തൻ , മോരും വെള്ളം, ശുദ്ധജലം എന്നിവ വിതരണം ചെയ്യുന്നു.
നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ പാനീയങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എ. ഷാജു , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഡി. രാമകൃഷ്ണപിള്ള, ഷീല , കൗൺസിലർമാരായ കൃഷ്ണൻകുട്ടി നായർ, വി .ഫിലിപ്പ്, കെ. ജി. അലക്സ് , കെ. ജി. റോയി , രാജേഷ്, പ്രസന്ന ശ്രീഭദ്ര , പ്രസന്ന അനിൽ, തോമസ് പി .മാത്യു, ഷീബ ജോജോ , ജിനി, ജയ്സി ജോൺ , മിനി എൽ , കുടുംബശ്രീ ചെയർപേഴ്സൺ ബിജി ഷാജി ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് തണ്ണീർപ്പന്തൽ പദ്ധതി നടപ്പിലാക്കുന്നത്.