x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ എ​സ്‌​സി പ്ര​മോ​ട്ട​ർ​ക്കെ​തി​രേ ഭീ​ഷ​ണി: കൗ​ൺ​സി​ലി​ൽ പ്ര​തി​പ​ക്ഷബ​ഹ​ളം


Published: April 22, 2026 02:19 AM IST | Updated: April 22, 2026 02:19 AM IST

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യും എ​സ്‌​സി പ്ര​മോ​ട്ട​റു​മാ​യ സ്വാ​തി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് രാ​ജി സ​മ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി. യോ​ഗ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് ക​ക്ഷി നേ​താ​വ് ഷാ​ജി ആ​ലി​ക്ക​ലാ​ണ് പ​രാ​തി ആ​ദ്യം ഉ​ന്ന​യി​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ൽ സ്വ​സ്ഥ​മാ​യി ജോ​ലി​ചെ​യ്തി​രു​ന്ന എ​സ്‌​സി പ്ര​മോ​ട്ട​ർ​ക്കു​നേ​രേ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തി​യ​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും ഷാ​ജി ആ​ലി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​നീ​തി​കേ​ടി​നെ​തി​രേ കൗ​ൺ​സി​ൽ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ബി​ജെ​പി​യി​ലെ ശ്രീ​ജി​ത്ത് ആ​വേ​ൻ, ഗീ​താ ശ​ശി എ​ന്നി​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​തി​യു​ടെ രാ​ജി അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​വ​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​ർ​എം​പി​യി​ലെ റീ​ജ സ​നി​ൽ, കെ.​എ. സോ​മ​ൻ എ​ന്നി​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സ്വാ​തി രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ ഇ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് മ​റ്റു പ​രാ​തി​ക​ൾ ഇ​ല്ലെ​ന്നും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി നി​ല​യി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും പി.​ജി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

വി​ശ​ദീ​ക​ര​ണ​ത്തി​ൽ തൃ​പ്തി​യാ​വാ​തെ ആ​ർ​എം​പി​യി​ലെ നാ​ലം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി.

തു​ട​ർ​ന്നും പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ത​മ്മി​ൽ ആ​രോ​പ​ണ, പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. ന​ഗ​ര​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സു​കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.
ഇ​രി​പ്പി​ടം വി​ട്ടി​റ​ങ്ങി​യ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​വും ബി​ജെ​പി അം​ഗ​ങ്ങ​ളും ചെ​യ​ർ​മാ​ന്‍റെ ചേം​ബ​ർ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ അ​നി​ല​ൻ അ​ജ​ൻ​ഡ​ക​ളെ​ല്ലാം പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ചു യോ​ഗം പി​രി​ച്ചു​വി​ട്ടു.

Tags : City council nattuvishesham local news

Recent News

Corehub Up