x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ; വി​ജ​യപ്ര​തീ​ക്ഷ​യി​ലും അ​ട്ടി​മ​റി​ ആ​ശ​ങ്ക വി​ട്ടൊ​ഴി​യു​ന്നി​ല്ല


Published: December 11, 2025 10:18 PM IST | Updated: December 11, 2025 10:18 PM IST

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം നാ​ളെ വ​രാ​നി​രി​ക്കെ ഇ​ത്ത​വ​ണ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മവി​ശ്വാ​സ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഭ​ര​ണം.

കൂ​റു​മാ​റ്റ​വും അ​ധി​കാ​ര കൈ​മാ​റ്റ​വും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും മു​ന്ന​ണി​ക​ളി​ലെ പ​ട​ല​പ്പി​ണ​ക്ക​വും ന​ഗ​ര​സ​ഭ​യെ പി​ടി​ച്ചു​ല​ച്ചി​രു​ന്നു. അ​ധി​കാ​രത്ത​ർ​ക്കം പ​ല​പ്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ത്തെ പോ​ലും ബാ​ധി​ക്കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ കാ​ല​വും ഭ​ര​ണം ന​ട​ത്തി​യ​ത് എ​ൽ​ഡി​എ​ഫാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ത്താ​നി​ട​യാ​ക്കി​യ​ത്.

അ​വ​സാ​ന ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് ന​ഗ​ര​സ​ഭാ ഭ​ര​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ എ​ന്തു വി​ല കൊ​ടു​ത്തും ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്.

ഇ​ട​ക്കാ​ല​ത്ത് ഇ​ട​ഞ്ഞുനി​ന്ന കോ​ണ്‍​ഗ്ര​സും മു​‌സ‌‌്‌ലിംലീ​ഗും ഇ​ത്ത​വ​ണ യോ​ജി​പ്പോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മു​ഖ​മാ​യി​രു​ന്ന ആ​ർ.​ ഹ​രി​ക്ക് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​ത് ഭ​ര​ണം പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. എ​ന്നാ​ൽ കേ​വ​ലഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണം പി​ടി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ​ട്ടു സീ​റ്റെ​ന്ന നി​ല മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ത്തി​ലെ​ത്താ​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കാ​ണ് അ​വ​സാ​നനി​മി​ഷം തി​രി​ച്ച​ടി​യേ​റ്റ​ത്.

ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച സ​നീ​ഷ് ജോ​ർ​ജി​നെ​യും മു​സ്‌ലീം ലീ​ഗ് സ്വ​ത​ന്ത്ര ജെ​സി ജോ​ണി​യെ​യും ഒ​പ്പം ചേ​ർ​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. സ​നീ​ഷ് ജോ​ർ​ജ് ചെ​യ​ർ​മാ​നാ​കു​ക​യും ജെ​സി ജോ​ണി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ജെ​സി ജോ​ണി​യെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​യാ​ക്കി​യി​രു​ന്നു.​ സ​നീ​ഷ് ജോ​ർ​ജ് പി​ന്നീ​ട് കൈ​ക്കൂ​ലി​ക്കേ​സി​ൽ ആ​രോ​പ​ണവി​ധേ​യ​നാ​യ​തോ​ടെ സ്ഥാ​ന​ത്തുനി​ന്നു രാ​ജിവ​യ്ക്കേ​ണ്ടി വ​ന്നു.

എ​ൽ​ഡി​എ​ഫ് ത​ന്നെ ചെ​യ​ർ​മാ​നെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു വ​ന്നെ​ങ്കി​ലും ഇ​തു ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന​തി​നു മു​ന്പ് രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് വ​ന്ന ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ത​ർ​ക്കം മൂ​ലം അ​രി​കെ​യെ​ത്തി​യ പ​ദ​വി ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ പ​ദ​വി വീ​തം വ​യ്ക്കു​ന്ന​തി​നെച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മു​സ്‌ലീം ലീ​ഗ് അം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്ക് വോ​ട്ടു ചെ​യ്ത​തോ​ടെ സി​പി​എ​മ്മി​ലെ സ​ബീ​ന ബി​ഞ്ചു ചെ​യ​ർ​പേ​ഴ്സ​ണാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​ബീ​ന ബി​ഞ്ചു​വി​നെ​തി​രേ യു​ഡി​എ​ഫ് അ​വി​ശ്വാ​സം കൊ​ണ്ടുവ​ന്നു. സ​നീ​ഷ് ജോ​ർ​ജും സി​പി​എം അം​ഗ​മാ​യ മെ​ർ​ളി രാ​ജു​വും ബി​ജെ​പി​യി​ലെ നാ​ലം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ അ​വി​ശ്വാ​സം പാ​സാ​യി സ​ബീ​ന ബി​ഞ്ചു പു​റ​ത്താ​യി.

ഇ​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി നാ​ലം​ഗ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യി​ൽനി​ന്നു ന​ട​പ​ടി നേ​രി​ടേ​ണ്ടി​യും വ​ന്നു. പി​ന്നീ​ട് അ​ടു​ത്തു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ കെ.​ ദീ​പ​ക് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ ക​ഴി​ഞ്ഞ ത​വ​ണ സം​ഭ​വി​ച്ച​തു പോ​ലെ മു​ന്ന​ണി​യി​ൽനി​ന്നു മ​റു​ക​ണ്ടം ചാ​ടാ​ൻ ആ​രെ​ങ്കി​ലും ത​യാ​റാ​യാ​ൽ അ​തി​നു ത​ട​യി​ടു​ക​യാ​വും മു​ന്ന​ണി​ക​ൾ​ക്കു മു​ന്നി​ലെ വെ​ല്ലു​വി​ളി.

നാ​ളെ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ.

ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ൾ നേ​ടി​യ എ​ൻ​ഡി​എ മു​ണി​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ ബി​ജെ​പി​ക്കു നേ​ടാ​ൻ ക​ഴി​യു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യാ​ണ് നേ​താ​ക്ക​ൾ പ​ങ്കു വ​യ്ക്കു​ന്ന​ത്.

Tags : City Council nattuvisesham local news

Recent News

Corehub Up