x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ലെ ഗ​താ​ഗ​തക്കുരു​ക്ക്: പൊ​തു​ജ​ന നി​ർ​ദേ​ശ​ങ്ങ​ൾ നാ​റ്റ്പാ​ക്കി​ന് കൈ​മാ​റി

വെബ് ഡെസ്ക്
Published: July 21, 2026 01:18 AM IST | Updated: July 21, 2026 01:18 AM IST

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നാ​റ്റ്പാ​ക്ക് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്നു.

ആ​ലു​വ: പു​ളി​ഞ്ചോ​ടു മു​ത​ൽ മം​ഗ​ല​പ്പു​ഴ പാ​ലം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലേ​യും ആ​ലു​വ ന​ഗ​ര​ത്തി​ലേ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള 53 നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​റ്റ് പാ​ക്കി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് അ​നീ​ഷ് കി​നി, സ​യ​ന്‍റി​സ്റ്റ് അ​നി​ല സി​റി​ൽ, ജൂ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ആ​ർ​ദ്ര എ​സ്. കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി.

ആ​ലു​വ എം​എ​ൽ​എ ഓ​ഫീ​സ്, മു​നി​സി​പ്പാ​ലി​റ്റി, ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​റ്റ് പാ​ക്കി​ന്‍റെ ഓ​ഫീ​സി​ൽ ഇ-​മെ​യി​ൽ വ​ഴി​യും ല​ഭി​ച്ച 53 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​ധ്യ​താ പ​ഠ​നം നാ​റ്റ് പാ​ക്ക് ആ​ണ് ന​ട​ത്തു​ന്ന​ത്.

ട്രാ​ഫി​ക് ബ്ലോ​ക്ക് മാ​റ്റു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും അ​ഭി​പ്രാ​യം തേ​ടു​വാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ല​ഭി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ, സാ​ധ്യ​താ പ​ഠ​ന​ത്തി​ൽ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ഹാ​രം ഉ​ൾ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ടാ​യി​രി​ക്കും സ​ർ​ക്കാ​രി​നു കൈ​മാ​റു​ക എ​ന്ന് നാ​റ്റ് പാ​ക് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

Tags : Traffic jam Nattuvishesham DistrictNews

Recent News

Corehub Up